Spread the love

ന്യൂഡൽഹി : എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്‌ നേതാവ് അജോയ് കുമാർ. മുർമു ഇന്ത്യയുടെ പൈശാചിക തത്വശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും, അവരെ ആദിവാസികളുടെ പ്രതീകമായി ചിത്രീകരിക്കരുതെന്നും കോൺഗ്രസ്‌ നേതാവ് ആരോപിച്ചു. രാജ്യത്തെ പട്ടികജാതിക്കാരുടെ അവസ്ഥ ഏറ്റവും മോശമാണെന്ന് അജോയ് കുമാർ പറഞ്ഞു. ജൂലൈ എട്ടിനാണ് തിരഞ്ഞെടുപ്പ്. ഇപ്പോൾ രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി. എന്നിട്ട്? ഹത്രാസ് കേസ് നടന്നപ്പോൾ അദ്ദേഹം എന്തെങ്കിലും പറഞ്ഞോ? രാജ്യത്തെ പട്ടികജാതിക്കാരുടെ അവസ്ഥ കൂടുതൽ വഷളാകുകയാണ്. അജോയ് പറഞ്ഞു.

By newsten