Spread the love

ബെംഗളൂരു: അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്ന സൂചന നൽകി കെപിസിസി പ്രസിഡന്‍റ് ഡി കെ ശിവകുമാർ. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് കോൺഗ്രസ്‌ നേതാവ് സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശിവകുമാറിന്‍റെ പ്രഖ്യാപനം. വൊക്കലിഗ സമുദായത്തിന്‍റെ പിന്തുണയോടെ താൻ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകുമെന്ന സൂചനയാണ് അദ്ദേഹം നൽകുന്നത്.

കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയും വൊക്കലിഗയാണെന്നും ഇപ്പോൾ വൊക്കലിഗ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നും അത് സമുദായത്തിന്‍റെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.
വൊക്കലിഗ സമുദായാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡികെ ശിവകുമാർ. വൊക്കലിഗ സമുദായാംഗമായ ശിവകുമാർ മുതിർന്ന കോൺഗ്രസ്‌ നേതാവാണ്.

By newsten