Spread the love

കണ്ണൂർ: ഒരു വിഭാഗം മുതിർന്ന നേതാക്കളടക്കം വിമർശനമുന്നയിക്കുമ്പോൾ കണ്ണൂരിൽ ശശി തരൂരിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രമേയം. അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരമാണെന്നും താൻ പോരിമയുമാണെന്നും ഭ്രഷ്ട് കൊണ്ട് ജനപിന്തുണ നഷ്ടപ്പെടില്ലെന്നും പ്രമേയത്തിൽ പറയുന്നു.

കാലത്തിന്‍റെ ചുവരെഴുത്ത് വായിക്കാൻ നേതാക്കൾ തയ്യാറാകണം. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അർഹിക്കുന്നു. നേതാക്കളുടെ ‘അമ്മാവൻ സിൻഡ്രോം’ മാറണമെന്നും പ്രമേയത്തിൽ പറയുന്നു.

മാടായിപ്പാറയിൽ നടക്കുന്ന ജില്ലാ നേതൃക്യാമ്പിലാണ് ശശി തരൂരിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചത്.

By newsten