Spread the love

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ കരതൊട്ടതോടെ ദുർബലമാകാൻ തുടങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കരതൊട്ടതിനെ തുടർന്ന് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറി. വരും മണിക്കൂറുകളിൽ വടക്കൻ അറബിക്കടലിൽ കേരളത്തിലൂടെയോ കർണാടകത്തിലൂടെയോ കൂടുതൽ ദുർബലമായി പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു.

ഈ സാഹചര്യത്തിൽ ഇന്ന് രാത്രി മുതൽ വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിന്‍റെ പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ ന്യൂനമർദ്ദത്തിന്‍റെ പാതയും ശക്തിയും വ്യക്തമാകുന്നതിനാൽ മഴ പ്രവചനങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കാം. ഉച്ചയോടെ ന്യൂനമർദ്ദം കൂടുതൽ ദുർബലമാകും. അതേസമയം, ചുഴലിക്കാറ്റ് കരതൊട്ട ഉടൻ തന്നെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. ചുഴലിക്കാറ്റിന്‍റെ ആഘാതത്തിന്‍റെ ഫലമായി തമിഴ്നാടിന്‍റെ പല ഭാഗങ്ങളിലും മഴ തുടരുകയും താപനില കുറയുകയും ചെയ്തു. കഴിഞ്ഞ 37 മണിക്കൂറായി മൂന്നാറിലെ താപനില 15 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്.  

By newsten