Spread the love

ചൈന ഷാങ്ഹായിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രണ്ട് മാസം നീണ്ട സമ്പൂർണ ലോക്ക്ഡൗൺ പിന്‍വലിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തിയത്. നഗരത്തിലെ ജിന്‍ഗാന്‍, പുടോങ് മേഖലകളിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

ചൈനയിലെ പ്രധാന നഗരമായ ഷാങ്ഹായ് മാർച്ച് 28നാണ് ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയത്. നാൽ ദിവസത്തേക്കാണ് നിയന്ത്രണം രണ്ട് മാസത്തേക്ക് നീട്ടിയത്. ഈ നിയന്ത്രണം നീക്കിയെങ്കിലും ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഷാങ്ഹായിലെ കടകളിൽ പ്രവേശിക്കുന്നതിനും പൊതുഗതാഗതം ഉപയോഗിക്കുന്നതിനും 72 മണിക്കൂർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. സീറോ കോവിഡ് നയത്തിൻറെ ഭാഗമായി നഗരത്തിൽ മാസ് കോവിഡ് പരിശോധനകൾ പുരോഗമിക്കുകയാണ്.

By newsten