ധാക്ക (ബംഗ്ലാദേശ്): പ്രവാചകനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട് ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി.
വിവാദ പരാമർശങ്ങൾ ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ഹൃദയം തകർത്തുവെന്നും അവരുടെ ഹൃദയത്തിൽ പ്രതികാരത്തിനുള്ള ദാഹമുണ്ടെന്നും ഭീകര സംഘടന അവകാശപ്പെട്ടു. ജൂൺ ആറിന് അയച്ച കത്തിൽ കാവി ഭീകരർ ആക്രമണത്തിനായി കാത്തിരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
മുൻ ബിജെപി വക്താക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ വിവാദ പരാമർശത്തെ തുടർന്ന് ചില രാജ്യങ്ങൾ ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾക്കെതിരെ ബിജെപി പ്രതിഷേധം ആരംഭിച്ചത്. പരാമർശം നടത്തിയത് സർക്കാരല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.