Spread the love

ന്യൂഡല്‍ഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ ഓഗസ്റ്റ് അഞ്ചിന് കോൺഗ്രസ് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തും. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർ രാവിലെ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കും. മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഈ സമയം സംസ്ഥാന തലസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ വസതികളും ഘെരാവോ ചെയ്യും.

അതോടൊപ്പം മണ്ഡലം, ബ്ലോക്ക്, ജില്ലാ തലങ്ങളിലും നേതാക്കളും ജന പ്രതിനിധികളും പ്രക്ഷോഭം നടത്തി നേതാക്കളും ജന പ്രതിനിധികളും അറസ്റ്റു വരിക്കാന്‍ പി.സി.സി. അധ്യക്ഷന്മാര്‍ക്കും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പോഷക സംഘടനാ നേതാക്കള്‍ക്കും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി.

ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ രാഷ്ട്രപത്‌നി പ്രയോഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ ബി.ജെ.പി. നേതാക്കള്‍ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതാണ് പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കുന്നതടക്കമുള്ള സമരത്തിലേക്ക് കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

By newsten