Spread the love

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ശ്രീലങ്കൻ ജനതയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യം മറികടക്കാൻ ശ്രീലങ്കയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും, ശ്രീലങ്കയിലെ ജനങ്ങളെ ഇന്ത്യ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ ഗാന്ധി പറഞ്ഞു. എല്ലാ പിന്തുണയും നൽകണമെന്ന് കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ശ്രീലങ്ക പ്രതിസന്ധി മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.

അതേസമയം, 2.5 ലക്ഷത്തിലധികം പ്രതിഷേധക്കാർ ഇപ്പോഴും കൊളംബോയിൽ തുടരുകയാണ്, 24 മണിക്കൂർ കഴിഞ്ഞിട്ടും പിരിഞ്ഞുപോകാൻ ഇവർ തയ്യാറല്ല. ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യ എല്ലായ്പ്പോഴും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് തുടരും. ശ്രീലങ്കയ്ക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് എസ് ജയശങ്കർ പറഞ്ഞു. ഇപ്പോൾ അഭയാർഥി പ്രശ്നങ്ങളില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഇന്ത്യയിലേക്ക് അഭയാർഥികളുടെ ഒഴുക്കുണ്ടാകുമെന്നതിൽ ആശങ്കയില്ലെന്നും ജയശങ്കർ പറഞ്ഞു.

By newsten