കോവിഡുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. വാക്സിൻ വലിയ തോതിൽ കടുത്ത കോവിഡിൽ നിന്ന് നമുക്ക് ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും, കൊവിഡ് ഉയർത്തുന്ന ദീർഘകാല ഭീഷണികൾ നീങ്ങുന്നില്ല. കൊവിഡിൽ നിന്ന് മുക്തി നേടിയ ശേഷവും ദീർഘകാലം നിലനിൽക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഒരു വിഭാഗമുണ്ട്. ഈ അവസ്ഥയെ ലോംഗ് കോവിഡ് എന്ന് വിളിക്കുന്നു.
കോവിഡ് അടിസ്ഥാനപരമായി ഒരു ശ്വാസകോശ രോഗമാണെങ്കിലും അത് വ്യത്യസ്ത അവയവങ്ങളെ വ്യത്യസ്ത രീതികളിൽ ബാധിക്കുന്നു. കോവിഡ് തലച്ചോറിനെയും ബാധിക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പഠനമനുസരിച്ച്, ആശയക്കുഴപ്പങ്ങള്‍, ചിന്തകളില്‍ വ്യക്തതയില്ലായ്മ, ബോധം നഷ്ടപ്പെടുന്ന അവസ്ഥ, ചുഴലി, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, തലവേദന, കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, പെരുമാറ്റത്തില്‍ വ്യത്യാസം എന്നിവ കൊവിഡ് തലച്ചോറിനെ ബാധിക്കുന്നതിന്‍റെ ഭാഗമായി പിടിപെടാം.