ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നിരവധി നീക്കങ്ങളുമായി ചൈന. കിഴക്കൻ ലഡാക്കിനടുത്തുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് യുദ്ധവിമാനങ്ങൾ തുടർച്ചയായി പറക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വ്യോമസേന ചൈനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. സൈനിക തലത്തിൽ ഇരുപക്ഷവും തമ്മിൽ 16 റൗണ്ട് സമാധാന ചർച്ചകൾക്ക് ശേഷമാണ് യുദ്ധവിമാനങ്ങൾ പ്രകോപനം സൃഷ്ടിച്ചത്.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിർത്തിയിൽ ചൈനീസ് ആക്രമണത്തിന്‍റെ കൂടുതൽ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. 2017ല്‍ ഇന്ത്യാ-ചൈന സംഘര്‍ഷമുണ്ടായ ദോക് ലാമം പീഠഭൂമിക്ക് സമീപം നിര്‍മ്മിച്ച ഗ്രാമത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഗ്രാമത്തിന്‍റെ പേര് പങ്കട എന്നാണ്. ഇന്ത്യ-ചൈന സംഘർഷ മേഖലയിൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.