Spread the love

കൊച്ചി: വിമാനത്താവള പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ ഞെട്ടിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഈ പ്രതിഷേധത്തെ തള്ളിയിരിക്കുകയാണ് അദ്ദേഹം. കോൺഗ്രസിൽ നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നിലവാരം നിലനിർത്തണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ്‌ പ്രവർത്തകർ ബഹളമുണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞു. പക്ഷേ കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നിലവാരം നിര്‍ത്തണം. കേരള രാഷ്ട്രീയം മാന്യമായ ഘട്ടത്തിലൂടെയല്ല കടന്നുപോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

സാധാരണക്കാരെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളല്ല കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. സെമി കേഡർ കോൺഗ്രസിനെ മാറ്റുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. കോണ്‍ഗ്രസിന് അതിന്റേതായ രാഷ്ട്രീയമാണ്. സിപിഎമ്മിന് അവരുടേതായതും. ഇരുവരും വ്യത്യസ്തരാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

By newsten