Spread the love

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ആർ.എസ്.എസ് വിരുദ്ധനായതുകൊണ്ടാണ് കേന്ദ്ര സർക്കാർ വേട്ടയാടുന്നതെന്ന് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയെ സംഘപരിവാർ ആക്രമിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

“നാഷണൽ ഹെറാൾഡ് കേസിൽ ഒരു കണികപോലും സത്യമില്ലെന്ന് റിപ്പോർട്ട് നൽകിയ ഇഡി ഡയറക്ടറെ തൽസ്ഥാനത്ത് നിന്ന് നീക്കി, ആർഎസ്എസ് വിധേയനെ അന്വേഷണ ചുമതല ഏൽപ്പിക്കുകയും എന്നാൽ അദ്ദേഹത്തിനെതിരെ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ കഴിയാതെ വരികയും ചെയ്ത കേസിൽ അദ്ദേഹത്തെ നാല് ദിവസത്തോളം ചോദ്യം ചെയ്യാൻ ഒരു കാരണമേയുള്ളൂ. കാരണം കലർപ്പില്ലാത്ത ആർ .എസ്.എസ് വിരുദ്ധനാണ് അദ്ദേഹം.

അന്വേഷണം കോൺഗ്രസ്സിനെതിരെയാണെങ്കിൽ, കടുകിന്റെ വലുപ്പത്തിൽ സത്യമില്ലെങ്കിൽ പോലും അതിവേഗം 5ജിയായി മാറുന്ന ഏജൻസികൾ സംഘപരിവാർ അനുഭാവികളുടെയും അവരുടെ സഖ്യകക്ഷികളുടെയും കാര്യത്തിൽ ഒച്ചിന്റെ വേഗതയിലാണെന്നത് യാദൃശ്ചികമല്ല” ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

By newsten