Spread the love

CBSE പരീക്ഷാഫലം: സിബിഎസ്ഇ 10, 12 പരീക്ഷകളുടെ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും. പത്താം ക്ലാസ് ഫലം ജൂലൈ നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 10 നും പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡുമായി ബന്ധപ്പെട്ട എല്ലാ സങ്കീർണതകളും മാറിയ ശേഷം രണ്ട് ടേമുകളിലായാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാർക്ക് കൂട്ടിച്ചേർത്തുള്ള ഒരു മാർക്ക് ലിസ്റ്റ് അടുത്ത മാസം പ്രഖ്യാപിക്കും.

പത്താംക്ലാസ് പരീക്ഷാഫലമാണ് ആദ്യം പ്രഖ്യാപിക്കുക. ഇതിന് പിന്നാലെ 12-ാം ക്ലാസ് പരീക്ഷാഫലവും ജൂലൈ 10ന് പ്രഖ്യാപിക്കും. ഫലം പ്രഖ്യാപനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ മിക്ക വിദ്യാഭ്യാസ ബോർഡുകളും പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടും സിബിഎസ്ഇ ഫലപ്രഖ്യാപനം വൈകുന്നതിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ പ്രതിഷേധം ശക്തമാകുകയാണ്. ഫലപ്രഖ്യാപനത്തിലെ കാലതാമസം തുടർപഠന സാധ്യതകളെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.

അതേസമയം, 2022 ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി ‘സേ’ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, pareekshabhavan.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. സേ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വെബ്സൈറ്റുകളിൽ നിന്ന് ടൈംടേബിൾ പരിശോധിക്കാം.

By newsten