Category: Top-10

മെക്സിക്കോയെ വീഴ്ത്തി ഉജ്ജ്വല തിരിച്ചുവരവുമായി അർജന്‍റീന

രണ്ടാം പകുതിയിൽ ഉജ്ജ്വല തിരിച്ചുവരവുമായി നിർണായക മത്സരത്തിൽ ജയം നേടി അർജന്‍റീന. ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ടീമിനെ ലയണൽ മെസി മുന്നിൽ നിന്ന് നയിച്ചപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെക്സിക്കോയെ അർജന്‍റീന കീഴടക്കിയത്. 64-ാം മിനിറ്റിൽ മെസിയും 88-ാം മിനിറ്റിൽ എൻസോ…

ഫിഫ ലോകകപ്പ്; അർജൻ്റീനയെ തളച്ച സൗദിയെ മെരുക്കി പോളണ്ട്

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി പോളണ്ട്. എതിരില്ലാത്ത 2 ഗോളിനാണ് ജയം. ദോഹയിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 39–ാം മിനിറ്റിൽ പിയോറ്റർ സെലിൻസ്കിയാണ് പോളണ്ടിനായി ആദ്യ ഗോൾ നേടിയത്. 82–ാം മിനിറ്റിൽ റോബർട്ട്…

പി.ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പി.ടി ഉഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അത്ലറ്റുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് ഉഷ പറഞ്ഞു.

പ്രൊഫഷണല്‍ കോൺഗ്രസ് കോണ്‍ക്ലേവില്‍ തരൂരിനൊപ്പം കെ സുധാകരൻ പങ്കെടുക്കില്ല

കൊച്ചി: ശശി തരൂർ ദേശീയ അദ്ധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒരുമിച്ച് വേദി പങ്കിടുന്ന തരത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ശശി തരൂരും വി ഡി സതീശനും ഞായറാഴ്ച…

മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അറ്റോർണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് ബി.ജെ.പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് അപേക്ഷ നൽകിയത്. സാങ്കേതിക സർവകലാശാല വൈസ്…

മുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു

പുണെ : മുതിർന്ന നടൻ വിക്രം ഗോഖലെ അന്തരിച്ചു. 77 വയസായിരുന്നു. ശനിയാഴ്ച പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ഹോസ്പിറ്റലിൽ ആണ് മരണം. മറാത്തിയിലെ പേരുകേട്ട സിനിമ, ടെലിവിഷൻ, സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു. ഹിന്ദി സിനിമകളും ഷോകളും ചെയ്തിട്ടുണ്ട്. 40 വർഷത്തിലേറെ നീണ്ട കരിയറിൽ,…

ലോക കേക്ക് മത്സരത്തില്‍ വിസ്മയമായി ഷാറൂഖ്-ദീപിക കേക്ക്

ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിച്ച ‘ഓം ശാന്തി ഓം’ തീയേറ്ററുകളിലെത്തിയിട്ട് 15 വർഷത്തോളമായി. എന്നിരുന്നാലും, ഇത്രയും വർഷങ്ങൾക്ക് ശേഷവും, ചിത്രത്തിലെ കഥാപാത്രങ്ങളോടുള്ള സ്നേഹം അവസാനിച്ചിട്ടില്ല എന്നതിന്‍റെ തെളിവായി ഒരു കേക്ക് പ്രദർശിപ്പിച്ചിട്ടുണ്ട്. അതും ബർമിങ്ഹാമിൽ. ഓം ശാന്തി ഓമിൽ നിന്നുള്ള…

വിഴിഞ്ഞം നിർമാണം പുനരാരംഭിക്കാന്‍ അദാനി; സ്ഥലത്ത് പ്രതിഷേധവും കല്ലേറും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് സർക്കാരിന് കത്തയച്ചു. പദ്ധതിയെ എതിർത്ത് മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പോലീസിനു നേരെ ആക്രമണമുണ്ടായി. ഹൈക്കോടതി വിധിക്കെതിരെ സമരവും അപ്പീലുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തെ…

ട്വിറ്ററില്‍ ബ്ലൂ മാത്രമല്ല, ഇനിമുതല്‍ ഗ്രേ ടിക്കും ഗോള്‍ഡ് ടിക്കും

ട്വിറ്ററിന്‍റെ പ്രധാന സവിശേഷതകളിൽ ഒന്നായ വെരിഫിക്കേഷൻ സിസ്റ്റം അടുത്തിടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ശരിയായ വെരിഫിക്കേഷൻ പ്രക്രിയയിലൂടെ യഥാർത്ഥ അക്കൗണ്ടുകൾക്ക് ട്വിറ്റർ സൗജന്യമായി നൽകുന്ന ഒരു ബാഡ്ജായിരുന്നു വെരിഫൈഡ് ബാഡ്ജ്. എലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം പരിശോധന പ്രക്രിയ മാറ്റി. 8…

ജവാൻ റമ്മിന് പിന്നാലെ മലബാർ ബ്രാൻഡിയുമായി സർക്കാർ

തിരുവനന്തപുരം: ബ്രാൻഡി വിപണിയിലെത്തിക്കാൻ സംസ്ഥാന സർക്കാർ. മലബാർ ഡിസ്റ്റിലറീസ് ‘മലബാർ ബ്രാണ്ടി’ അടുത്ത ഓണത്തിന് പുറത്തിറക്കും. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് നിർമ്മിക്കുന്ന ജവാൻ റമ്മാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ വിപണിയിലുള്ളത്. സർക്കാർ മേഖലയിൽ മദ്യ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന്‍റെ…