Category: Positive

ഡെനാലി പർവതത്തിന്റെ കൊടുമുടി കീഴടക്കി ഒരു 12 വയസ്സുകാരി

ചില നേട്ടങ്ങൾ ആഘോഷിക്കപ്പെടേണ്ടതുണ്ട്. പ്രായവും അനുഭവവും എല്ലാം വെറും സംഖ്യകളിൽ ഒതുങ്ങുമ്പോൾ 12 വയസ്സുള്ള ഒരു പെൺകുട്ടി ലോകത്തിന് പ്രചോദനമായി മാറുകയാണ്. ത്രിവർണ പതാകയും നാവിക പതാകയും വഹിച്ചുകൊണ്ട്, ആ കൊച്ചുപെൺകുട്ടി ഡെനാലി പർവതത്തിന്‍റെ കൊടുമുടിയിലെത്തി. മുംബൈയിലെ നേവി ചിൽഡ്രൻസ് സ്കൂളിലെ…

സെക്കിള്‍ റിക്ഷാക്കാരന് പുത്തന്‍ ചെരിപ്പ് സമ്മാനിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍

റോഡിലൂടെ നഗ്നപാദനായി നീങ്ങിയ സെക്കിള്‍ റിക്ഷാക്കാരന് പുത്തന്‍ ചെരിപ്പ് സമ്മാനിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം നടന്നത്, ഒരു റിക്ഷാക്കാരന് ചെരുപ്പ് സമ്മാനിക്കുന്ന പൊലീസുകാരന്‍റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പോലീസുകാരന്‍റെ നല്ല മനസിനെ അഭിനന്ദിച്ച് നിരവധി…

ഇനി മമ്മൂട്ടിയുടെ അനുഗ്രഹം വേണം; തീയെടുക്കാത്ത ആത്മവിശ്വാസത്തിന്റെ കൈപിടിച്ചു ഷാഹിന

കുറ്റിപ്പുറം: തന്റെ ജീവിതത്തിൽ മാറ്റങ്ങൾ തുടങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഡോ. ഷാഹിന. ഈ മാറ്റത്തിനു കാരണക്കാരനായ നടൻ മമ്മൂട്ടിയുടെ അരികിൽ വേഗം എത്തി കല്യാണത്തിനു മുൻപ് അനുഗ്രഹം വാങ്ങണം. ഈയൊരു കൂടിക്കാഴ്ചയ്ക്കുള്ള തയാറെടുപ്പിലാണ് കൊച്ചി ഇടപ്പള്ളി സ്വദേശിയും തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ…

റോഡില്‍ രക്തം വാര്‍ന്ന് യുവാവ് കിടന്നത് അരമണിക്കൂര്‍; ഒടുവില്‍ രക്ഷകയായി അക്ഷര

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആരും എടുക്കാതെ അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ കോളേജ് ജീവനക്കാരി. വാമനപുരം ആനാകുടി അമ്പാടി ഹൗസില്‍ അഖിലിനെയാണ് വെഞ്ഞാറമൂട് സ്വദേശിയും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ് ക്ലര്‍ക്കുമായ അക്ഷര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

മുറിച്ചുണ്ട് ശസ്ത്രക്രിയ ചെയ്ത കുരുന്നുകൾക്ക് പ്രചോദനം; ജീവിത കഥ പറഞ്ഞ് ഋഷിരാജ് സിങ്

തൃശ്ശൂര്‍: മുറിച്ചുണ്ട് ശസ്ത്രക്രിയ ചെയ്ത ആയിരത്തോളം കുരുന്നുകൾക്ക് പ്രചോദനമായി സ്വന്തം കഥ വിവരിച്ച് മുന്‍ ഡി.ജി.പി. ഋഷിരാജ് സിങ്. ചെറുപ്പത്തിൽ മുറിച്ചുണ്ട് മൂലം ധാരാളം കളിയാക്കലുകൾ സഹിച്ചെന്നും അങ്ങനെ മുറിച്ചുണ്ടുമായി ജീവിക്കേണ്ടന്ന് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. അന്ന് രാജസ്ഥാനിൽ ഒരിടത്തും മുറിച്ചുണ്ട്…

പ്രായമൊക്കെ വെറും നമ്പറല്ലേ, 105 വയസ്സില്‍ 100 മീറ്ററില്‍ റെക്കോഡിട്ട് ഒരു മുത്തശ്ശി

അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച നാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് രാംബായി അരങ്ങേറ്റം കുറിച്ചത്. വഡോദരയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 85 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ഓട്ടമത്സരത്തില്‍ രാംബായി റെക്കോഡ് സ്വന്തമാക്കി. മത്സരത്തിൽ രംഭായി മാത്രമാണ് മത്സരിച്ചത്. വെറും 45.40…

പത്താം ക്ലാസിൽ മാർക്ക് കുറഞ്ഞതിൽ വിഷമമുണ്ടോ? ശരിക്കുള്ള പഠനം ഇനിയെന്ന് ഷെഫ് സുരേഷ് പിള്ള

പത്താം ക്ലാസിൽ മാർക്ക് കുറഞ്ഞവർക്ക് പ്രചോദനമായി ഷെഫ് സുരേഷ് പിള്ളയുടെ എഫ്ബി പോസ്റ്റ്. മുപ്പത് വർഷം മുൻപത്തെ തന്റെ എസ്എസ്എൽസി പരീക്ഷയുടെ റിസൾട്ട് പോസ്റ്റ്ചെയ്തുകൊണ്ടാണ് ലോകപ്രശസ്ത പാചക വിദ​ഗ്ധനായ അദ്ദേഹം കുട്ടികൾക്ക് പ്രചോദനവുമായെത്തിയത്. 227 മാർക്ക് മാത്രമാണ് അന്നത്തെ പരീക്ഷയിൽ അദ്ദേഹം…

സൂചി കണ്ടാൽ പേടി; ഇന്ന് രക്തദാനം ജീവിതചര്യയാക്കി റോയ്

അബുദാബി: സൂചിയും രക്തവും കണ്ടാൽ പേടിക്കുമായിരുന്ന മലയാളി യുവാവ് കഴിഞ്ഞ അഞ്ച് വർഷമായി മുടങ്ങാതെ രക്തം ദാനം ചെയ്യുന്നു. തിരുവല്ല സ്വദേശിയും അബുദാബിയിലെ ഷഹാമ, ഷംക, അൽസൈന ബുർജീൽ മെഡിക്കൽ സെന്ററുകളിലെ സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവുമായ റോയ് രാജനാണ് രക്തദാനം ജീവിതചര്യയാക്കിയത്.…

അമേരിക്കയേയും കീഴടക്കിയ ‘ചാട്ട്’ പെരുമ

സ്ട്രീറ്റ് ഫുഡ് കഴിക്കുന്നതും സ്ട്രീറ്റ് ഫുഡ് ഉണ്ടാക്കുന്നത് കാണുന്നതും അലങ്കരിക്കുന്നത് കാണുന്നതും കടക്കാരുടെ തിരക്ക് സമയത്തെ ചടുലമായ ചലനങ്ങളും താളവും കാണുന്നതും തന്നെ പലര്‍ക്കും സംതൃപ്തി നൽകും. പണ്ട് തട്ടുദോശയേയും ഓംലൈറ്റിനേയും മാത്രം സ്ട്രീറ്റ് ഫുഡെന്ന് വിളിച്ച മലയാളികൾ പലരും വളരെ…

കളഞ്ഞ് കിട്ടിയ സ്വർണ്ണമാല പോലീസിലേൽപ്പിച്ച് 11 വയസ്സുകാരി

ദുബായ് : ദുബായിൽ നിന്ന് കളഞ്ഞു കിട്ടിയ സ്വർണമാല പൊലീസിന് കൈമാറി 11 വയസുകാരി മാതൃകയായി. പതിനൊന്നുകാരിയായ ജന്നത്തുൽ ആഫിയ മുഹമ്മദ്‌ ആണ് സ്വർണ്ണമാല പോലീസിൽ ഏൽപ്പിച്ചത്. പെൺകുട്ടിയുടെ സത്യസന്ധതയ്ക്കും ഉത്തരവാദിത്തത്തിനും ദുബായ് പോലീസ് പെൺകുട്ടിയെ ആദരിച്ചു.  താൻ താമസിച്ചിരുന്ന കമ്മ്യൂണിറ്റിയിൽ നിന്നാണ്…