Category: National

യോഗിയെ വിമർശിച്ച കൗമാരക്കാരന് ഗോശാല വൃത്തിയാക്കൽ ശിക്ഷ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ, സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് 15 വയസുകാരന്, ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷ വിധിച്ചു. ശിക്ഷയായി 15 ദിവസം ഗോശാലയിൽ ജോലി ചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനും കുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 10,000 രൂപ പിഴയും ചുമത്തി.…

സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാൻ ഡിജിലോക്കർ ഇനി വാട്ട്‌സ്ആപ്പിലും

സർട്ടിഫിക്കറ്റുകൾ ഇപ്പോൾ വാട്ട്സ്ആപ്പ് വഴി ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയും.  ഡിജിലോക്കർ സേവനത്തിനായി പുതിയ സംവിധാനം ഒരുക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ, വിവിധ സർട്ടിഫിക്കറ്റുകൾ എന്നിവയിലേക്ക് ഡിജിറ്റൽ ആക്സസ് നൽകുന്ന സംവിധാനമാണ് ഡിജിലോക്കർ. 9013151515 ‘മൈ ഗവ് ഹെൽപ്പ് ഡെസ്ക്’…

തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ സമിതിയുമായി കോൺഗ്രസ്

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തയ്യാറെടുക്കാൻ കോൺഗ്രസ് എട്ടംഗ രാഷ്ട്രീയകാര്യ സമിതിയും ചുമതലാ കമ്മിറ്റിയും രൂപീകരിച്ചു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീരുമാനം അറിയിച്ചത്. കോൺഗ്രസിനുള്ളിൽ തിരുത്തൽ നയങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ ജി -23 ഗ്രൂപ്പിലെ അംഗങ്ങളും സമിതിയിൽ ഉൾപ്പെടുന്നു. രാഹുൽ…

ഗ്യാന്‍വാപ്പി കേസ്; മുസ്ലീം വിഭാഗത്തിന്റെ വാദം കോടതി വ്യാഴാഴ്ച്ച കേൾക്കും

ഗ്യാന്‍വാപ്പി കേസിൽ മുസ്ലിം സമുദായത്തിന്റെ വാദം വ്യാഴാഴ്ച കേൾക്കുമെന്ന് വാരണാസി ജില്ലാ കോടതി അറിയിച്ചു. നേരത്തെ വാരണാസിയിലെ പള്ളി തർക്കം സുപ്രീം കോടതി നിർദേശത്തെ തുടർന്ന് പരിഗണിക്കുകയായിരുന്നു. പള്ളിക്കകത്ത് നടന്ന ചിത്രങ്ങളും പരിശോധനകളും നിയമവിരുദ്ധമാണെന്നാണ് പള്ളിക്കമ്മിറ്റിയുടെ വാദം. സർവേ റിപ്പോർട്ടിനോടുള്ള എതിർപ്പ്…

‘ അഴിമതി സഹിക്കില്ല’; മന്ത്രിയെ പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അഴിമതി ആരോപണവിധേയനായ മന്ത്രിയെ പുറത്താക്കി. ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെയാണ് പുറത്താക്കിയത്. അധികം വൈകാതെ തന്നെ ഇയാളെ അറസ്റ്റ് ചെയ്തു. കരാറുകാരോട് ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാൻ കാരണം. ഒരു ശതമാനം അഴിമതി…

സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വെട്ടിക്കുറച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ ജൂൺ 1 മുതൽ പ്രാബൽയത്തിൽ വരും. ഇതനുസരിച്ച് 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ നിരക്ക് 2.75 ശതമാനമായിരിക്കും. നിക്ഷേപങ്ങളുടെ പലിശ നിരക്ക്…

കമല നെഹ്രു ജൈവവൈവിധ്യപാര്‍ക്കില്‍ ചിത്രശലഭ സംരക്ഷണ കേന്ദ്രം

ചിറകുകൾ വിടർത്തി ചിത്രശലഭങ്ങൾക്ക് സ്വതന്ത്രമായി പറക്കാൻ അവസരമുണ്ട്. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് വടക്കൻ ഡൽഹിയിലെ കമല നെഹ്റു ബയോഡൈവേഴ്സിറ്റി പാർക്കിൽ ചിത്രശലഭ സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കുരങ്ങുകളിൽ നിന്ന് ചിത്രശലഭങ്ങളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഡൽഹിയിൽ ഇതുവരെ കണ്ടെത്തിയ…

വിലക്കയറ്റം; പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യ

വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാർ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ സീസണിൽ കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.ആറ് വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെയൊരു തീരുമാനം. ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കയറ്റുമതിയുടെ കാര്യത്തിൽ ബ്രസീലിനു…

മുഖ്യമന്ത്രിക്ക് ആശംസയുമായി എംകെ സ്റ്റാലിന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ 77-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിഭജന ശക്തികൾക്കെതിരെ കേരളത്തെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നും സംസ്ഥാനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തട്ടെയെന്നും സ്റ്റാലിൻ തന്റെ ആശംസ കുറിപ്പിൽ പറഞ്ഞു. എന്റെ പ്രിയ സഖാവും…