Category: Latest News

ഐ-ലീ​ഗ് 2022-23 സീസൺ കിക്കോഫ് കേരളത്തിൽ; ആദ്യ മത്സരം മലപ്പുറത്ത്

ഐ ലീഗിനും ആവേശ തുടക്കം നൽകാൻ കേരളം. ഐ ലീഗിന്‍റെ 2022-23 സീസണിന് കിക്കോഫ് കേരളത്തിൽ നിന്ന്. നവംബർ 12ന് മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഗോകുലം കേരള മൊഹമ്മദൻ എസ് സിയെ നേരിടും. വൈകിട്ട് 4.30നാണ്…

ജിഎസ്ടി വരുമാനത്തിൽ വർധന; ഒക്ടോബറിൽ സമാഹരിച്ചത് 1.50 ലക്ഷം കോടി

ന്യൂഡല്‍ഹി: ഒക്ടോബറിൽ ചരക്ക് സേവന നികുതിയിനത്തില്‍ (ജിഎസ്ടി) 1.52 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം. തുടർച്ചയായ എട്ടാം മാസമാണ് ജിഎസ്ടി സമാഹരണം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്. ഇത് രണ്ടാം തവണയാണ് 1.50 ലക്ഷം കോടി കടക്കുന്നത്. നടപ്പ്…

എംജിയുടെ 2 ഡോർ ഇലക്ട്രിക് കാർ ഉടൻ; അടുത്ത വർഷം പുറത്തിറക്കും

എംജിയുടെ 2 ഡോർ ഇലക്ട്രിക് കാർ അടുത്ത വർഷം പുറത്തിറക്കും. ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ എംജി എയർ ഇവി പ്രദർശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. എംജിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം ആയാണ് പുതിയ കാർ എത്തുക. ഇന്തോനേഷ്യൻ…

സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകാൻ മഹാരാഷ്ട്ര; നടപടി വധഭീഷണിയെ തുടർന്ന്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകാൻ മഹാരാഷ്ട്ര സർക്കാർ. വധഭീഷണിയെ തുടർന്ന് സൽമാന്‍റെ സുരക്ഷ വർധിപ്പിച്ചതായാണ് റിപ്പോർട്ട്. പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിൽ ജയിലിലായ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് സൽമാന് ഭീഷണി സന്ദേശങ്ങൾ…

വീരമൃത്യു വരിച്ച ഭർത്താവിന്റെ പാത തിരഞ്ഞെടുത്ത് യുവതി;ഹർവീൺ കൗർ ഇനി സേനയിൽ

ചെന്നൈ: ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (ഒ.ടി.എ)യിൽ പരിശീലനം പൂർത്തിയാക്കി സൈനിക യൂണിഫോമിൽ പുറത്തിറങ്ങിയ ഹർവീൺ കൗർനെ കാത്ത് മകൻ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. മകനെ കണ്ടതും അവനെ മാറോടണച്ചു ചുംബിക്കുന്ന ഹർവീണിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടൊപ്പം ആരുടേയും കണ്ണു നനയിക്കുന്ന അവരുടെ…

എൽദോസ് കുന്നപ്പിള്ളി എന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് കോടതി

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം. എല്ലാ ദിവസവും രാവിലെ 9 മണിക്ക് ഹാജരാകാൻ എം.എൽ.എയോട് ഹൈക്കോടതി നിർദ്ദേശിച്ചു. എൽദോസ് കുന്നപ്പിള്ളി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണവുമായി…

ഷാരോണ്‍ കൊലക്കേസ്; നിർണായക തെളിവായ കീടനാശിനി കുപ്പി കണ്ടെത്തി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായക തെളിവായ കീടനാശിനിയുടെ കുപ്പി പൊലീസ് കണ്ടെടുത്തു. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്നാണ് കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രധാന…

ടി20 ലോകകപ്പ്; അഫ്ഗാനിസ്ഥാൻ പുറത്ത്, തകർത്ത് ശ്രീലങ്ക

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിന് തോൽപ്പിച്ചു. 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജയത്തോടെ ഏഷ്യൻ ചാമ്പ്യൻമാർക്ക് സെമി ഫൈനൽ പ്രതീക്ഷകൾ സജീവമായി…

ഡൽഹിയിലെ ചെരുപ്പ് ഫാക്ടറിയിൽ വൻ തീപിടിത്തം; രണ്ട് പേർ മരിച്ചു

ന്യൂഡല്‍ഹി: ഡൽഹിയിലെ ചെരിപ്പ് ഫാക്ടറിയിൽ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. നരേല വ്യവസായ മേഖലയിലെ കെട്ടിടത്തിൽ ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. മൂന്നുപേരെ രക്ഷപ്പെടുത്തിയതാണ് റിപ്പോർട്ടുകൾ. കൂടുതൽ പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും…

വനിതാഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു, വീടുകളിൽ കയറിയതും ഇയാൾ

തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് വീടുകളിൽ കയറിയും ഇതേ ആൾ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരു സംഭവങ്ങളിലും ഉൾപ്പെട്ടത്…