Category: Latest News

ഇന്ത്യയിൽ വരുമാനം ബില്യൺ ഡോളറിലേക്ക് ഉയർത്താൻ ‘മാസ’

മുംബൈ: സ്പ്രൈറ്റ്, തംസ് അപ്പ് എന്നിവയ്ക്ക് പിന്നാലെ, ശീതളപാനീയമായ മാസയെ ബില്യൺ ഡോളർ ബ്രാൻഡായി ഉയർത്താൻ മാതൃ കമ്പനിയായ കൊക്ക-കോള ലക്ഷ്യമിടുന്നു. 2024ഓടെ മാസയുടെ വാർഷിക വിൽപ്പന 1 ബില്യൺ ഡോളറിലെത്തിക്കാനാണ് കൊക്കകോള ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം, നാരങ്ങ രുചിയിലുള്ള…

‘സര്‍ദാര്‍’ വൻ ഹിറ്റ്; സംവിധായകന് ടൊയോട്ട ഫോർച്യൂണർ സമ്മാനിച്ച് നിർമാതാവ്

കാർത്തി നായകനായ ‘സർദാർ’ എന്ന ചിത്രത്തിന്‍റെ വൻ വിജയം ആഘോഷിക്കാൻ നിർമ്മാതാവ് ലക്ഷ്മൺ കുമാർ സംവിധായകൻ പി എസ് മിത്രന് ടൊയോട്ട ഫോർച്യൂണർ സമ്മാനിച്ചു. കാർത്തിയാണ് പുതിയ വാഹനത്തിന്‍റെ താക്കോൽ സംവിധായകന് സമ്മാനിച്ചത്. ടൊയോട്ടയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്.യു.വികളിൽ ഒന്നാണ്…

ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഉല്ലസിക്കാൻ പാർക്കൊരുക്കി അബുദാബി

അബുദാബി: അബുദാബി മദീനാ സായിദിൽ ഭിന്നശേഷിക്കാർക്കായുള്ള ആദ്യ പാർക്ക് തുറന്നു. നിശ്ചയദാർഢ്യമുള്ള കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് പ്രവേശനം. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് ലോകോത്തര നിലവാരമുള്ള അത്യാധുനിക സൗകര്യങ്ങളാണ് പാർക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ശാരീരിക, മാനസിക, കാഴ്ച, ശ്രവണ വൈകല്യം അനുസരിച്ച്…

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിൽ; പിതാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നില്‍ മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് പിതാവ് മരിച്ചു. കഴിഞ്ഞ ദിവസം മാനന്തവാടി സഹായമെത്രാനായി അഭിഷിക്തനായ മാർ. അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടിയാണ് മരിച്ചത്. മകൻ ജിസിനെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ…

വീട്ടില്‍ അതിക്രമിച്ച് കയറി; പൊലീസിനെതിരെ പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ

കൊച്ചി: പൊലീസ് വീട്ടിൽ അതിക്രമിച്ച് കയറിയെന്ന പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ. താൻ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ഞാറയ്ക്കൽ പൊലീസ്‌ തിരച്ചിൽ നടത്തിയെന്നാണ് പരാതി. വീട്ടിൽ നിന്ന് 10 പവനോളം സ്വർണം നഷ്ടപ്പെട്ടതായും കൊച്ചി സിറ്റി…

ലോകത്തിലെ ഏറ്റവും നീളമുള്ള ശീതീകരിച്ച നടപ്പാത; റെക്കോര്‍ഡ്‌ നേടി ഉം അല്‍ സമീം പാര്‍ക്ക്

ദോഹ: ലോകത്തിലെ ഏറ്റവും നീളം കൂടിയ ശീതീകരിച്ച നടപ്പാതയുള്ള പാര്‍ക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് നേടി ദോഹയിലെ ഉം അല്‍ സമീം പാര്‍ക്ക്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) ആണ് ഉം അല്‍ സമീം പാര്‍ക്കില്‍ 1,143 മീറ്റര്‍ നീളമുള്ള പാത നിര്‍മിച്ചത്.…

പഠനത്തിനായി സ്കൂളിന് മുന്നിൽ കപ്പലണ്ടി വിറ്റു; വിനീഷക്ക് സഹായവുമായി കളക്ടർ

പഠിക്കാനും കുടുംബത്തെ സഹായിക്കാനുമായി സ്വന്തം സ്കൂളിന് മുന്നിൽ ഉന്തുവണ്ടിയിൽ നിലക്കടല വിൽക്കുന്ന വിനീഷയ്ക്ക് പിന്തുണയുമായി ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ. പ്ലസ് ടു വിദ്യാർത്ഥിനിയായ വിനീഷയുടെ കഥ വാർത്തയായതോടെയാണ് കളക്ടർ കാണാനെത്തിയത്. പ്ലസ് ടു പഠനത്തിനാവശ്യമായ തുക വിനീഷക്ക് കൈമാറിയതായി…

സോള്‍ട്ട് ആൻഡ് പെപ്പറിലെ അഭിനേതാവ് മൂപ്പന്‍ കേളു അന്തരിച്ചു

കല്‍പ്പറ്റ: സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അഭിനേതാവ് മൂപ്പന്‍ വരയാല്‍ നിട്ടാനി കേളു (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിൽ മൂപ്പൻ എന്ന കഥാപാത്രത്തെയാണ് കേളു അവതരിപ്പിച്ചത്. പഴശ്ശിരാജ,…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നടപടികളുമായി ഇറാന്‍ ഭരണകൂടം

ടെഹ്റാന്‍: ശരിയായി ഹിജാബ് ധരിക്കാത്തതിന്‍റെ പേരിൽ സെപ്റ്റംബർ 16ന് മതപൊലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ 22-കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അതിന്‍റെ രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഇറാൻ സർക്കാർ അടിച്ചമർത്തൽ നടപടികൾ ശക്തമാക്കി. പ്രധാനമായും സ്ത്രീകളാണ്…

8 വിസിമാരുടെ മുഴുവൻ ശമ്പളവും തിരികെ പിടിക്കാനൊരുങ്ങി രാജ്ഭവൻ

തിരുവനന്തപുരം: എട്ട് വൈസ് ചാൻസലർമാരുടെ ശമ്പളം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് രാജ്ഭവൻ നിയമോപദേശം തേടി. നിയമനം നടത്തിയ ശേഷം ഇതുവരെ ലഭ്യമായ ശമ്പളം തിരിച്ചെടുക്കാനാണ് ആലോചന. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് തിരിച്ചെത്തിയാൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് വിവരം. യു.ജി.സി ചട്ടങ്ങൾ ലംഘിച്ച്…