Category: Latest News

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തീയതി ഇന്ന് പ്രഖ്യാപിക്കും. തീയതി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഉച്ചയ്ക്ക് 12.30ന് വാർത്താസമ്മേളനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ച സംഭവത്തിനിടെയാണ് പ്രഖ്യാപനം.…

ഇരട്ട നരബലി; ചോദ്യം ചെയ്യൽ തുടരുന്നു, ലൈലയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ തുടരുന്നു. കളമശേരിയിലെ പൊലീസ് കേന്ദ്രത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കാലടി സ്വദേശി റോസ്ലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. അതേസമയം മൂന്നാം പ്രതി…

യുവതിയുടെ മരണം; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി

കോഴിക്കോട്: പറമ്പിൽ ബസാർ സ്വദേശി അനഘയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശ്രീജേഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനത്തെ തുടർന്നാണ് അനഘ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ചേവായൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് മെഡിക്കൽ കോളേജ്…

ഉദ്യോഗസ്ഥൻ ഹാജരായില്ല; മിയാവാക്കി അഴിമതിക്കേസിൽ നോട്ടീസ് അയക്കാൻ ലോകായുക്ത

തിരുവനന്തപുരം: മിയാവാക്കി വനവൽക്കരണ പദ്ധതി അഴിമതിക്കേസിൽ കോടതിയിൽ ഹാജരാകാത്ത ടൂറിസം വകുപ്പ് ഫിനാൻസ് ഓഫീസർ സന്തോഷിന് നോട്ടീസ് അയയ്ക്കാൻ ലോകായുക്ത നിർദ്ദേശം നൽകി. നോട്ടീസിനെ തുടർന്ന് ടൂറിസം സെക്രട്ടറി അടക്കമുള്ളവർ ഹാജരായിട്ടും ഫിനാൻസ് ഓഫീസർ ഹാജരാകാത്തതാണ് ലോകായുക്തയെ ചൊടിപ്പിച്ചത്. ടൂറിസം വകുപ്പിന്‍റെ…

മിസൈലുകൾ വിക്ഷേപിച്ച് നോർത്ത് കൊറിയ; അടിയന്തര മുന്നറിയിപ്പ് നൽകി ജപ്പാൻ

ടോക്കിയോ: നോർത്ത് കൊറിയ വ്യാഴാഴ്ച ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ട്. മിസൈൽ വിക്ഷേപണത്തെ തുടർന്ന് മധ്യ, വടക്കൻ ജപ്പാനിലെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ജാപ്പനീസ് സർക്കാർ അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി. വടക്കൻ ജപ്പാനിലെ മിയാഗി, യമഗത, നിഗത പ്രദേശങ്ങളിൽ…

ഷാരോൺ വധം; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവരെ റിമാൻഡ് ചെയ്തു. നിലവിൽ തെളിവ് നശിപ്പിച്ച കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെങ്കിലും കഷായം കലർത്താൻ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച…

മ്യൂസിയം കേസ്; സന്തോഷിന്റേത് രാഷ്ട്രീയ നിയമനമെന്ന് കരാറുകാരൻ

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് പുലർച്ചെ വനിതാ ഡോക്ടറെ ആക്രമിക്കുകയും, അർദ്ധരാത്രി സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറുകയും ചെയ്തതിന് അറസ്റ്റിലായ സന്തോഷ് (39) കരാർ ജീവനക്കാരൻ മാത്രമെന്ന വാദം കള്ളം. സന്തോഷിന്‍റെ നിയമനം രാഷ്ട്രീയ നിയമനമാണെന്ന് വാട്ടർ അതോറിട്ടി കരാറുകാരൻ വെളിപ്പെടുത്തി. ശമ്പളം കൊടുക്കുക…

ടെൻഷനിൽ വസ്ത്രത്തിന്റെ പകുതി ധരിക്കാന്‍ മറന്നു; വധു വിവാഹം നിർത്തിവച്ചു

ഗ്രീസ്: വിവാഹ വസ്ത്രത്തിന്‍റെ പകുതി ഭാഗം മറന്നതോടെ വധു ആഘോഷം നിർത്തിവച്ചു. ഗ്രീസിലാണ് സംഭവം. തന്‍റെ വിവാഹ വസ്ത്രത്തിന്‍റെ ഒരു ഭാഗം ധരിക്കാൻ മറന്നതിനെ തുടർന്ന് ബെക്കി ജെഫറീസാണ് വിവാഹം കുറച്ച് സമയത്തേക്ക് നിർത്തിവച്ചത്. വേര്‍പെടുത്താവുന്ന രണ്ട് ഭാഗങ്ങളായാണ് വസ്ത്രം ഉണ്ടായിരുന്നത്.…

സിവില്‍ സപ്ലൈസ് വീഴ്ച; റേഷനരി നഷ്ടമായത് 9 ലക്ഷം കുടുംബങ്ങൾക്ക്

ആലപ്പുഴ: പതിവായി റേഷൻ വാങ്ങുന്ന ഒമ്പത് ലക്ഷം കുടുംബങ്ങൾക്ക് അരി നഷ്ടപ്പെട്ടു. സ്ഥിരമായി റേഷൻ വാങ്ങാൻ എത്താത്ത 9.5 ലക്ഷം കുടുംബങ്ങൾ ഉൾപ്പെടെ 18.51 ലക്ഷം കുടുംബങ്ങൾക്കുള്ള അരി വിതരണം കഴിഞ്ഞ മാസം തടസപ്പെട്ടിരുന്നു. റേഷൻ കടകളിൽ സ്റ്റോക്ക് എത്തിക്കുന്നതിൽ സിവിൽ…

ആരും വിശന്നിരിക്കേണ്ട; വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പി മാതൃകയായി സ്കൂൾ

Murikkatukudy: രാവിലെ ഒഴിഞ്ഞ വയറുമായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പുകയാണ് ഒരു സ്കൂൾ. മുരിക്കാട്ടുകുടി ട്രൈബൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകിയ ശേഷം ക്ലാസുകൾ ആരംഭിക്കുന്നത്. പ്രൈമറി വിദ്യാർത്ഥി ഛർദിച്ചതിനെ തുടർന്ന് ശുശ്രൂഷ നൽകാനെത്തിയ ഗണിതാധ്യാപികയായ ലിൻസി…