Category: Latest News

പെൻഷൻ പ്രായം 60 ആക്കിയത് പാർട്ടി അറിയാതെയെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയത് പാർട്ടി അറിയാതെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. അതിനാലാണ് തീരുമാനം തൽക്കാലത്തേക്ക് മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഒരു ഫോറത്തിലും ചർച്ച…

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ഉത്തരവ്; പിണറായി വീണിടത്ത് കിടന്ന് ഉരുളുന്നുവെന്ന് പ്രതിപക്ഷ നേതാവ്

കോഴിക്കോട്: പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച…

അവശതകളെ അതിജീവിച്ച് തിരിച്ചു വരവ്; സജ്ജീവമായി ശ്രീനിവാസൻ

മലയാളികളുടെ പ്രിയ നടൻമാരിൽ ഒരാളാണ് ശ്രീനിവാസൻ. ഒരു നടനെന്നതിലുപരി മികച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് താനെന്ന് പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ ശ്രീനിവാസൻ തെളിയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായെത്തിയ രോഗത്തെ അതിജീവിച്ച് തിരിച്ചുവരവിന്‍റെ പാതയിലാണ് ശ്രീനിവാസൻ ഇപ്പോൾ. അനാരോഗ്യത്തെ തുടർന്ന് എടുത്ത ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള…

അവശയായി കുഴഞ്ഞുവീണ യുവതിക്ക് സഹായവുമായി ഡ്യൂട്ടിയിലുണ്ടായ പൊലീസുകാരൻ

കണ്ണൂർ: കണ്ണൂർ ഗാന്ധി സർക്കിളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ സഹായിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശിയും കണ്ണൂർ ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐയുമായ എ.കെ.പ്രകാശാണ് സഹായിച്ചത്. യുവതിയെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ച് ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് പൊലീസുകാരൻ മടങ്ങിയത്. കണ്ണൂർ എസ്.എൻ. കോളേജിലെ…

ഫോണിലെ ഫോട്ടോകള്‍ നേരിട്ട് വേഡിലേക്ക്; പുതിയ ഫീച്ചറുമായി മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ് ഓഫീസ് ഇൻസൈഡർ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ഫോണിൽ നിന്ന് വേഡ് ഫോര്‍ വെബ് ഡോക്യുമെന്‍റുകളിലേക്കും പവർപോയിന്‍റ് പ്രസന്‍റേഷനുകളിലേക്കും നേരിട്ട് ചിത്രങ്ങൾ ചേർക്കാൻ ഈ ഫീച്ചർ അനുവദിക്കുന്നു. കേബിളുകളും മറ്റും ഉപയോഗിച്ച് പിസിയിലേക്ക് ചിത്രങ്ങളും വീഡിയോകളും അയയ്ക്കുന്നതിനുപകരം,…

2023 മെയ് മാസത്തോടെ മുഴുവൻ സർവീസും പുനരാരംഭിക്കാൻ എമിറേറ്റ്സ്

ദുബായ്: 2023 മെയ് മാസത്തോടെ ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ. യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതിനെ തുടർന്നാണ് തീരുമാനം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതാണ് യാത്രക്കാരുടെ…

മഹാരാജാസ് കോളേജിലെ സംഘർഷം; 4 പേര്‍ അറസ്റ്റില്‍, മുപ്പതോളം പേർക്കെതിരെ കേസ്

കൊച്ചി: മഹാരാജാസ് കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് 4 പേർ അറസ്റ്റില്‍. കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ് അതുൽ, എസ്.എഫ്.ഐ പ്രവർത്തകരായ അനന്തു, മാലിക്, കോളേജിന് പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് മുപ്പതോളം പേർക്കെതിരെ പൊലീസ്…

ആരോഗ്യത്തിന് നല്ലതെന്ന് പ്രചാരണം; ചൈനയിൽ വൈറൽ ആയി മുതല നടത്തം

ഇന്ന് ആരോഗ്യത്തോടെയും ഫിറ്റായും തുടരാനുള്ള നിരവധി വഴികൾ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യാറുണ്ട്. അത്തരത്തിൽ ചൈനയിൽ ഇപ്പോൾ ട്രെൻഡ് ആയിരിക്കുന്നത് മുതല നടത്തമാണ്.  തികച്ചും അജ്ഞാതമായിരുന്ന ഈ മുതല നടത്തം ഇപ്പോൾ ചൈനയിൽ വൈറൽ ആണ്. പ്രായമായവർ ഉൾപ്പെടെ നിരവധി ആളുകളാണ്…

വഞ്ചിച്ച പങ്കാളിയുടെ മുഖം സ്വന്തം മുഖത്ത് ടാറ്റൂ ചെയ്ത് യുവതി

തന്നെ വഞ്ചിച്ച പങ്കാളിയുടെ മുഖം സ്വന്തം മുഖത്ത് ടാറ്റൂ ചെയ്ത് യുവതി. നരേലി നജം എന്ന യുവതിയാണ് തന്‍റെ പങ്കാളിയുടെ മുഖം ഇത്തരത്തിൽ പച്ചകുത്തിയത്. നരേലി എല്ലായ്പ്പോഴും തന്‍റെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. ഇവർക്ക് അടുത്തിടെ ഒരു മകനുണ്ടായി.…

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഡിസംബർ 1,5 തീയതികളിൽ

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 1, 5 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും. രണ്ട് ഘട്ടങ്ങളിലായി 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലുമാണ്…