Category: Latest News

പിഎഫ് പെൻഷൻ കേസ്; സുപ്രീം കോടതി ഇന്ന് വിധി പറയും

ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് വിധി. ഉയർന്ന പെൻഷന് വഴിയൊരുക്കുന്ന…

പെന്‍ഷന്‍ പ്രായം ഉയർത്താനുള്ള ശുപാര്‍ശ അംഗീകരിച്ചത് ഗോവിന്ദന്‍ ഉള്‍പ്പെട്ട മന്ത്രിസഭായോഗം

തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ വാദം പൊളിയുന്നു. ഏപ്രിൽ 20ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ചിരുന്നു. അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു എം.വി. ഗോവിന്ദൻ. ഇക്കാര്യത്തിൽ സി.പി.ഐ മന്ത്രിമാരുടെ അവകാശവാദങ്ങളും…

തെലങ്കാനയിൽ ‘ഓപ്പറേഷൻ കമല’യ്ക്ക് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയെന്ന് കെസിആർ

ഹൈദരാബാദ്: ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സംസ്ഥാനത്ത് ബി.ജെ.പിയുടെ ‘ഓപ്പറേഷൻ കമല’യ്ക്ക് പിന്നിലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ആരോപിച്ചു. തുഷാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും ഏജന്‍റുമാർ തുഷാറിനെ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നാല് എംഎൽഎമാരെ…

തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിത്തെറിപ്പിച്ച് ക്രൂരത

കണ്ണൂര്‍: കാറിലേക്ക് ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടി വീഴ്ത്തി. തലശ്ശേരിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ഗണേഷിനെയാണ് പ്രതികൾ ഉപദ്രവിച്ചത്. പൊന്നിയമ്പലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയ്ക്ക് ചവിട്ടേറ്റതിനെ തുടർന്ന് നടുവിൽ…

കളം വിടാൻ പിക്വെ; നാളെ അവസാന മത്സരം

സ്പാനിഷ് താരം ജെറാർഡ് പിക്വെ വിരമിക്കൽ പ്രഖ്യാപിച്ചു. നാളെ അൽമെറിയക്കെതിരായ ബാഴ്സലോണയുടെ ലാ ലിഗ മത്സരത്തിന് ശേഷം പിക്വെ വിരമിക്കും. ഇത് പിക്വെ തന്നെ സ്ഥിരീകരിച്ചു. ബാഴ്സലോണയുടെ ലാ മാസിയിലൂടെയാണ് 35 കാരനായ പിക്വെ വളർന്നത്. എന്നാൽ പിക്വെയുടെ സീനിയർ ടീം…

ഷാരോണ്‍ കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കും

തിരുവനന്തപുരം: ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസ് കേരള പൊലീസ് അന്വേഷിക്കുമെന്നും തമിഴ്നാട് പൊലീസിന് കൈമാറില്ലെന്നും ഷാരോണിന്‍റെ കുടുംബത്തിന് സർക്കാർ ഉറപ്പ് നൽകി. കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഷാരോണിന്‍റെ കുടുംബം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ…

ഇമ്രാൻ ഖാന്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിച്ചു

ഇസ്‌ലാമാബാദ്: വ്യാഴാഴ്ച വൈകുന്നേരം വസീറാബാദിൽ നടന്ന റാലിക്കിടെ വെടിയേറ്റ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടുത്ത അനുയായികളുമായി സംസാരിച്ചു. മൂന്ന് വെടിയുണ്ടകളേറ്റ അദ്ദേഹം ലാഹോറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. “എനിക്കറിയാം അവർക്കെന്നെ കൊല്ലണമെന്ന്. എന്നാൽ അല്ലാഹു എന്നെ സംരക്ഷിക്കുന്നവനാണെന്ന് അവർക്കറിഞ്ഞുകൂടാ. ഞാൻ…

മകളുമായി ഉബര്‍ ടാക്‌സിയോടിക്കുന്ന വനിത; പ്രചോദനം നന്ദിനിയുടെ കഥ

പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തം വരുമാനത്തിൽ കുടുംബത്തെ നയിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാണ് ബെംഗളൂരു സ്വദേശിയായ നന്ദിനിയുടെ കഥ. ഉബര്‍ ടാക്സി ഡ്രൈവറായ നന്ദിനി മകളോടൊപ്പമാണ് ജോലി ചെയ്യുന്നത്. ക്ലൗഡ്സെക് സിഇഒ രാഹുൽ ശശിയാണ് നന്ദിനിയുടെ കഥ ലിങ്ക്ഡ്ഇന്നിലൂടെ ലോകവുമായി പങ്കുവെച്ചത്. നന്ദിനിയുടെ ഉബറില്‍…

മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് ഗവർണർ കത്ത് നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് കത്തയച്ചു. തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയതെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രി ചട്ടലംഘനം നടത്തി. അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് കത്തയച്ചത്. കത്തിന്‍റെ പകർപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകുകയും…

പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയത്‌ തട്ടിപ്പിലൂടെയാണെന്ന ആരോപണവുമായി സഹമത്സരാര്‍ഥി

2000 ൽ പ്രിയങ്ക ചോപ്ര മിസ്സ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, നടി ചലച്ചിത്രരംഗത്തേക്ക് ചുവടുവയ്ക്കുകയും ബോളിവുഡിലും ഹോളിവുഡിലും തന്‍റേതായ ഇടം നേടുകയും ചെയ്തു. പ്രിയങ്ക മിസ്സ് വേൾഡ് പട്ടം നേടി ഇരുപത്തിരണ്ട് വർഷത്തിന് ശേഷം, തട്ടിപ്പിലൂടെയാണ് നടി മിസ് വേൾഡ്…