Category: Latest News

മോര്‍ബി തൂക്കുപാലം അറ്റകുറ്റപ്പണിയില്‍ വന്‍തട്ടിപ്പ് കണ്ടെത്തി

അഹമ്മദാബാദ്: ഗുജറാത്തിൽ 135 പേരുടെ മരണത്തിനിടയാക്കിയ പാലം തകർന്ന സംഭവത്തിൽ വൻ അഴിമതി റിപ്പോർട്ട് ചെയ്തു. അറ്റകുറ്റപ്പണികൾക്കായി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും കരാർ കമ്പനി ചെലവഴിച്ചത് 12 ലക്ഷം രൂപ മാത്രമാണ്. പാലത്തിന്‍റെ ബലപ്പെടുത്തലിനു പകരം നടന്നത് സൗന്ദര്യവൽക്കരണം മാത്രമാണെന്നാണ്…

വിവാദ നൃത്ത വീഡിയോ; ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ക്ലീൻ ചിറ്റ്

ഫിൻലാൻഡ്: വിവാദമായ നൃത്ത വീഡിയോയിൽ ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ക്ലീൻ ചിറ്റ് നൽകി. പ്രധാനമന്ത്രി തന്‍റെ ഔദ്യോഗിക ചുമതലകൾ അവഗണിക്കുകയോ കടമയിൽ പരാജയപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ഫിൻലാൻഡിലെ ചാൻസലർ ഓഫ് ജസ്റ്റിസ് വിശദീകരിച്ചു. സന്ന മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും കണ്ടെത്തി. 36 കാരിയായ…

തലശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിൽ പ്രതിയായ മുഹമ്മദ് ഷിഹാദിന്റെ ലൈസന്‍സ് റദ്ദാക്കും

കണ്ണൂര്‍: അതിഥിത്തൊഴിലാളിയുടെ ആറ് വയസ്സുള്ള മകനെ ചവിട്ടിയ തലശ്ശേരി പൊന്ന്യമ്പലം സ്വദേശി കെ.മുഹമ്മദ് ഷിഹാദിന്‍റെ (20) ലൈസൻസ് റദ്ദാക്കും. എൻഫോഴ്സ്മെന്‍റ് ആർടിഒയുടേതാണ് നടപടി. ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം…

പുതിയതായി അവതരിപ്പിച്ച കരസേനയുടെ സമാനയൂണിഫോം നിര്‍മിക്കുന്നത് കുറ്റകരമാക്കും

ന്യൂഡല്‍ഹി: ഈ വർഷം ജനുവരിയിൽ അവതരിപ്പിച്ച പുതിയ കോംബാറ്റ് യൂണിഫോം ബൗദ്ധിക സ്വത്തവകാശത്തിന് കീഴിൽ രജിസ്റ്റർ ചെയ്തു. മറഞ്ഞിരിക്കാൻ ഉതകുന്ന ഡിജിറ്റൽ അലങ്കാരം ഉപയോഗിച്ച് യൂണിഫോമിന്‍റെ സവിശേഷത നിലനിർത്താനാണ് സൈന്യത്തിന്‍റെ നീക്കം. പുതിയ യൂണിഫോമിന്‍റെ മാതൃകയിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രജിസ്ട്രേഷൻ പ്രക്രിയ…

നെല്ലിലെ കീടങ്ങളെ ചെറുക്കാൻ ഇനിമുതൽ സൗരോർജ വിളക്കുകൾ; കർഷകർക്കനുഗ്രഹം

കണ്ണൂര്‍: നെല്ലിലെ കീടനിയന്ത്രണത്തിന് ഇനി മുതൽ സൗരോർജ വിളക്ക് കെണികളും പ്രചാരത്തിൽ വരും. മുഞ്ഞ,തണ്ടുതുരപ്പൻ, ഓലചുരുട്ടിപുഴു, കുഴൽപുഴു തുടങ്ങി നെൽച്ചെടികളെ ബാധിക്കുന്ന ഒട്ടുമിക്ക കീടങ്ങൾക്കെതിരെയും വിളക്കുകെണി ഉപകാരപ്രദമാണെന്ന് പരീക്ഷണങ്ങൾക്ക് ശേഷം കണ്ടെത്തി. ‘നിക്ര’ പദ്ധതിയുടെ ഭാഗമായി കട്ടക്കിലെ നെല്ലുഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത…

ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫിലെ പാട്ട്; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ഹൈദരാബാദ്: അനുമതിയില്ലാതെ കെജിഎഫ് 2 ലെ ഗാനങ്ങൾ ഉപയോഗിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി കെജിഎഫിലെ ഗാനങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. പകർപ്പവകാശ നിയമത്തിന്‍റെ ലംഘനമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചത്. രാഹുൽ ഗാന്ധി, എഐസിസി ജനറൽ…

രാജ്യത്ത് തൊഴിലില്ലായ്മനിരക്ക് കൂടുന്നു: കേരളത്തില്‍ കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യൻ ഇക്കണോമിക് മോണിറ്ററിംഗ് സെന്‍റർ (സിഎംഐഇ) പറയുന്നതനുസരിച്ച്, ഉത്സവ സീസണുകൾക്കിടയിലും ഒക്ടോബറിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ തൊഴിലില്ലായ്മാ നിരക്ക് ഗണ്യമായി കുറഞ്ഞു. ഒക്ടോബറിൽ സംസ്ഥാനത്ത് 4.8 ശതമാനം തൊഴിലില്ലായ്മയാണ് രേഖപ്പെടുത്തിയത്. കൊവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ…

സ്വന്തം വീടിന്റെ ഗൃഹപ്രവേശത്തിനു പോകാന്‍ പോലീസുകാരനെ അനുവദിച്ചില്ല; വിവാദമായതോടെ നടപടി

തിരുവനന്തപുരം: അഞ്ച് വർഷം കൊണ്ട് നിർമ്മിച്ച വീടിന്‍റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുക്കാൻ പോലീസുകാരന് അവധി നൽകിയില്ല. സംഭവം വിവാദമായതോടെ എസ്.എ.പി ക്യാമ്പ് കമാൻഡന്‍റിനോട് എ.ഡി.ജി.പി റിപ്പോർട്ട് തേടി. കമാൻഡിംഗ് ഓഫീസറായ ബ്രിട്ടോയെ പരിശീലനത്തിൽ നിന്ന് ഒഴിവാക്കി. കെ.എ.പി ബറ്റാലിയൻ ഒന്നിലെ നെയ്യാറ്റിൻകര സ്വദേശിയായ…

കെ.എം.ഷാജിയുടെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍

കോഴിക്കോട്: മുൻ എം.എൽ.എ കെ.എം.ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത പണം കണ്ടുകെട്ടാൻ സർക്കാർ ഉത്തരവിട്ടു. അഴിമതി നിരോധന നിയമപ്രകാരം 47,35,500 രൂപ കണ്ടുകെട്ടാനാണ് ഉത്തരവ്. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഷാജി സമർപ്പിച്ച ഹർജി വെള്ളിയാഴ്ച കോഴിക്കോട് വിജിലൻസ് കോടതി തള്ളിയിരുന്നു.…

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാൻ പദ്ധതിയിട്ട് സി.പി.എം.

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎം നീക്കം. വെള്ളിയാഴ്ച ചേർന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഗവർണറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ പലതവണ ഉന്നയിച്ചതോടെയാണ്…