Category: Latest News

ശ്രീനാഥ് ഭാസി നായകനാകുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ട്രെയിലർ പുറത്ത്

ശ്രീനാഥ് ഭാസിയുടെ വരാനിരിക്കുന്ന ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുടെ ട്രെയിലർ പുറത്തിറങ്ങി. തീയേറ്ററുകളിൽ ചിരിയുണർത്താൻ ചിത്രത്തിന് കഴിയുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ബിജിത്ത് ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും. ആൻ ശീതൾ, ഗ്രേസ് ആന്‍റണി എന്നിവരാണ് നായികമാർ.…

75 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി സുഹൃത്തുക്കൾ;ആഘോഷമാക്കി സോഷ്യൽ മീഡിയ

മനുഷ്യ ജീവിതത്തിൽ സൗഹൃദത്തിനുള്ള പങ്ക് വളരെ വലുതാണ്. നല്ല സുഹൃത്തുക്കൾ ജീവിതകാലം മുഴുവൻ നമ്മോടൊപ്പമുണ്ടാകും.എന്നിരുന്നാലും, ചിലയാളുകൾക്ക് ആ സുഹൃദ്ബന്ധങ്ങൾ എന്നെന്നേക്കുമായി നഷ്ടപെടുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ പോലെ സമൂഹമാധ്യമങ്ങളുടെ സ്വാധീനമില്ലാതിരുന്ന കാലത്ത് വേർപിരിഞ്ഞ സുഹൃത്തുക്കളുടെ എണ്ണവും കൂടുതലായിരിക്കും. എന്നാൽ അതേ സമൂഹമാധ്യമങ്ങളാണ് രണ്ട് സുഹൃത്തുക്കളുടെ…

സ്വർണക്കടത്ത്: സർക്കാർ നിയോഗിച്ച വി.കെ മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി വി.കെ.മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ നിർദേശങ്ങൾക്ക് വിധേയമായാണ് കമ്മീഷന്‍റെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയത്.…

മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടിയിലേക്ക്; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ

വ്യത്യസ്തമായ ആഖ്യാന ശൈലിയും കഥപറച്ചിലും കൊണ്ട് സിനിമാപ്രേമികളെ പിടിച്ചിരുത്തിയ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടി പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. റിലീസ് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പുറത്തുവിടും. ചിത്രം നവംബർ 11ന് ഹോട്ട്സ്റ്റാറിൽ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത…

മെസിയുടെയും നെയ്മറിന്റെയും വൈറൽ കട്ടൗട്ടുകള്‍ നീക്കം ചെയ്യാൻ അധികൃതർ

കോഴിക്കോട്: പുള്ളാവൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഫുട്ബോൾ ലോകകപ്പിന്‍റെ ആവേശത്തിൽ പുള്ളാവൂര്‍ ചെറുപുഴയിൽ ആരാധകർ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ആണ് നിർദ്ദേശം നൽകിയത്. അഭിഭാഷകനായ…

26 നാവികർ ഗിനിയിൽ തടവിൽ; പിടികൂടിയവരിൽ വിസ്മയയുടെ സഹോദരനും

കൊണാക്രി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിൽ നാവികസേന പിടികൂടിയ മലയാളികൾ ഉൾപ്പെടെ 26 പേരടങ്ങുന്ന സംഘം മോചനത്തിന് വഴിയില്ലാതെ ദുരിതത്തിൽ. നൈജീരിയൻ നാവികസേനയുടെ നിർദ്ദേശ പ്രകാരമാണ് ഗിനിയൻ നേവി ഇവർ ജോലി ചെയ്യുന്ന കപ്പൽ കസ്റ്റഡിയിലെടുത്തത്. കപ്പലിന്‍റെ കമ്പനി മോചനദ്രവ്യം നൽകിയിട്ടും അവരെ…

ഷാരൂഖ് ഖാൻ-ആറ്റ്ലി ചിത്രം ‘ജവാനെതിരെ’ കോപ്പിയടി ആരോപണം

പ്രഖ്യാപന വേള മുതൽ ദക്ഷിണേന്ത്യൻ, ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ജവാൻ’. ഷാരൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.  ഇപ്പോഴിതാ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു തമിഴ്…

താൽക്കാലിക നിയമനത്തിന് പാർട്ടിയോട് പട്ടിക തേടിയിട്ടില്ല: മേയർ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: താൽക്കാലിക നിയമനത്തിന് പാർട്ടിയോട് പട്ടിക തേടിയിട്ടില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. മേയറുടെ ഓഫീസിൽ നിന്ന് കത്ത് അയച്ചിട്ടില്ലെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു. മേയർ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയത്. വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ കഴിയൂ.…

പൈപ്പ് കുഴിച്ചിടാന്‍ ഇറങ്ങി; മണ്ണിനടിയിൽപ്പെട്ട് യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടി താവളത്ത് മണ്ണിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. പുതുശ്ശേരി പാറക്കളം സ്വദേശി സന്ദീപ് (34) ആണ് മരിച്ചത്. കുടിവെള്ളത്തിനായി പൈപ്പ് കുഴിച്ചിടാൻ ഇറങ്ങിയ യുവാവ് ചാലിൽ കുടുങ്ങുകയായിരുന്നു. അരമണിക്കൂറിനകം സന്ദീപിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും…

രഞ്ജിതമേ…; വിജയുടെ ‘വാരിസി’ലെ ആദ്യ ലിറിക് വീഡിയോ പുറത്ത്

‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ് നായകനാകുന്ന ‘വാരിസ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘രഞ്ജിതമേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക് വീഡിയോ പുറത്തിറങ്ങി. വംശി പൈഡിപള്ളി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരിയിൽ പൊങ്കൽ റിലീസിനൊരുങ്ങുകയാണ്. ചിത്രം തമിഴിലും…