Category: Latest News

സാംസങ് ലോകത്തെ ഏറ്റവും മികച്ച തൊഴില്‍ ദാതാവ്; ആദ്യ നൂറിൽ റിലയൻസും

ഫോബ്സിന്‍റെ ലോകത്തിലെ ഏറ്റവും മികച്ച തൊഴില്‍ ദാതാക്കളുടെ ആദ്യ 100 പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഒരു കമ്പനി മാത്രം. 20ആം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസിന് 23 ലക്ഷം ജീവനക്കാരുണ്ട്. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ആണ് പട്ടികയിൽ ഒന്നാമത്. മൈക്രോസോഫ്റ്റ്,…

ലൈംഗികാതിക്രമം; ശ്രീലങ്കന്‍ താരം ദനുഷ്‌ക ഗുണതിലകയെ സസ്പെൻഡ് ചെയ്തു

സിഡ്നി: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ അറസ്റ്റിലായ ശ്രീലങ്കൻ ക്രിക്കറ്റ് താരം ദനുഷ്‌ക ഗുണതിലകയെ എല്ലാത്തരം ക്രിക്കറ്റ് ഫോർമാറ്റിൽ നിന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് താരത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി ബോർഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചത്.…

തിരക്കഥയുടെ ചിത്രം പോസ്റ്റ് ചെയ്‌തു; എമ്പുരാൻ അപ്ഡേറ്റുമായി പൃഥ്വിരാജ്

പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്‍റെ രണ്ടാം ഭാഗമായതിനാലാണിത്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വരാനിരിക്കുന്ന അപ്ഡേറ്റുകൾക്ക് ധാരാളം കാഴ്ചക്കാരുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജ് പങ്കുവച്ച ഒരു കുറിപ്പാണ്…

അംബേദ്കറുടെ പ്രതിമ തകർത്തതിൽ പ്രതിഷേധം; യുപിയിൽ യുവതികളെ മർദ്ദിച്ച് പൊലീസ്

ലക്നൗ: ഉത്തർപ്രദേശിൽ ബി.ആർ. അംബേദ്കറുടെ പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച യുവതികളെ പൊലീസ് മർദ്ദിച്ചു. അംബേദ്കർ നഗർ ജില്ലയിലെ ജലാൽപൂരിലാണ് സംഭവം. പൊലീസിന്‍റെ ക്രൂരമായ ലാത്തിച്ചാർജിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രതിഷേധക്കാർ കല്ലെറിഞ്ഞതിനെ തുടർന്നാണ് ലാത്തിച്ചാർജ് നടത്തിയതെന്ന് യുപി പൊലീസ്…

ഒക്ടോബറിലെ വാഹന വില്പനയിൽ കുതിച്ചു ചാട്ടം; 48% വർദ്ധന

ചെന്നൈ: ഒക്ടോബറിൽ വാഹന വിൽപ്പനയിൽ 48 ശതമാനം വർദ്ധനവുണ്ടായതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ). എഫ്എഡിഎ ഡാറ്റ അനുസരിച്ച്, വാഹന വിൽപ്പന കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മാസം വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം ഒക്ടോബറിൽ…

സാമന്തയുടെ സമർപ്പണം അഭിനന്ദനാർഹം; പ്രശംസിച്ച് ഉണ്ണി മുകുന്ദൻ

സാമന്തയുടെ സമർപ്പണം വളരെ അഭിനന്ദനാർഹമാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. യശോദയുടേത് വളരെ നല്ല കൊമേഴ്സ്യൽ സിനിമ തിരക്കഥയാണെന്നും ചെയ്യുന്ന കഥാപാത്രം വളരെ പ്രതീക്ഷ നൽകുന്നതാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സാമന്തയ്ക്കൊപ്പം അഭിനയിച്ചത് വലിയ അനുഭവമായിരുന്നെന്നും ഉണ്ണി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ…

മകൻ മാധവിനൊപ്പം സുരേഷ് ഗോപി; ‘ജെഎസ്‍കെ’യ്ക്ക് തുടക്കം

സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ജെഎസ്കെ’. പ്രവീൺ നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വക്കീലിന്‍റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ . ‘ജെഎസ്കെ’ ഇന്ന് പൂജാ ചടങ്ങോടെയാണ് ആരംഭിച്ചത്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്നുവെന്ന…

പാർലമെന്റിൽ പ്രസംഗിച്ച് നന്ദിക;പ്രശംസിച്ച് സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും

ദേശീയ തലത്തിൽ എട്ടുലക്ഷത്തിലൊരാളായി ചുരുക്കപ്പട്ടികയിൽ സ്ഥാനം നേടുക, പട്ടികയിലുള്ള ഏക മലയാളി, പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ പ്രസംഗിക്കുക, ലോക്സഭാ സ്പീക്കറുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെയും ഫേസ്പേബുക്ക്‌ പേജിൽ ഇടം പിടിക്കുക എന്നതെല്ലാം സ്വപ്നതുല്യമായ നേട്ടങ്ങളാണ്. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ…

ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ പ്രതിജ്ഞകള്‍ക്ക് മുൻഗണന നല്‍കണമെന്ന് ഋഷി സുനക്

ബ്രിട്ടൻ: കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ കൈക്കൊണ്ട പ്രതിജ്ഞകൾക്ക് മുൻഗണന നൽകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടു. നവംബർ 6 മുതൽ 16 വരെ ഷറം അൽഷെയ്ഖിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സുനക്. പ്രധാനമന്ത്രിയായ ശേഷമുള്ള സുനകിന്റെ ആദ്യ…

കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: പാർട്ടിക്കാർക്ക് താൽക്കാലിക നിയമനം നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ചെന്ന പേരിൽ പ്രചരിക്കുന്ന കത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. തന്‍റെ പേരിൽ പ്രചരിക്കുന്ന കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മേയർ നൽകിയ…