Category: Latest News

ഗവർണർക്കെതിരെ ബില്ലിന് സാധ്യത; ഡിസംബറില്‍ സഭാസമ്മേളനം വിളിച്ചേക്കും

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ പാസാക്കാൻ സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിക്കും. ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് സർക്കാർ ആലോചിക്കുന്നത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം സഭാ സമ്മേളനം വിളിക്കാന്‍…

‘കത്ത് കൃത്രിമം’: മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കത്ത് കൃത്രിമമെന്നാണ് മേയറുടെ മൊഴി. ഉപയോഗിച്ച ലെറ്റർ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണെന്നാണ് മൊഴി. ലെറ്റർഹെഡും സീലും തന്‍റേതാണെന്ന് മേയർ സ്ഥിരീകരിച്ചു. പഴയ ലെറ്റർ…

ഇന്ത്യ-റഷ്യ ബന്ധം മികച്ചത്, വാണിജ്യ പങ്കാളിത്തത്തിൽ നിന്നും പിന്മാറില്ല: വിദേശകാര്യമന്ത്രി

മോസ്കോ: സമ്മർദ്ദങ്ങളുണ്ടായാലും റഷ്യയുമായുള്ള വാണിജ്യ പങ്കാളിത്തത്തിൽ നിന്നും പിന്മാറില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. യുദ്ധകാലം കഴിഞ്ഞുവെന്നും ഇന്ത്യ സമാധാനത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും ജയ്ശങ്കർ വ്യക്തമാക്കി. റഷ്യൻ വിദേശകാര്യമന്ത്രി സെർഗെ ലവ്റോയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.  രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് വിദേശകാര്യ മന്ത്രി…

ഖത്തര്‍ ലോകകപ്പില്‍ ആറായിരത്തോളം അര്‍ജന്റീന ആരാധകര്‍ക്ക് വിലക്ക്

ബ്യൂണസ് ഐറിസ്: ആറായിരത്തോളം ആരാധകർക്ക് ഖത്തറിൽ നടക്കുന്ന ലോകകപ്പ് കാണാൻ അർജന്‍റീന അനുമതി നിഷേധിച്ചു. അക്രമാസക്തരും കടക്കെണിയിലായവരുമായ ആരാധകരെയാണ് സർക്കാർ നിരോധിച്ചത്. “അക്രമാസക്തരായ ആരാധകര്‍ ഇപ്പോള്‍ ഖത്തറിലുണ്ട്. അവരെ സ്‌റ്റേഡിയത്തിനകത്ത് കയറാന്‍ അനുവദിക്കില്ല. ലോകകപ്പ് ഫുട്‌ബോളില്‍ ശാന്തിയും സമാധാനവും കൊണ്ടുവരണം.” ബ്യൂണസ്…

ടി20 ലോകകപ്പ്; ഫൈനലിലെത്തിയാല്‍ ഇന്ത്യ കിരീടം നേടുമെന്ന് ഡിവില്ലിയേഴ്‌സ്

സിഡ്‌നി: 2022ലെ ടി20 ലോകകപ്പ് ഇന്ത്യ നേടുമെന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എ.ബി.ഡിവില്ലിയേഴ്‌സ്. ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ ന്യൂസിലൻഡിന് എതിരെ ഇറങ്ങുമെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു. ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിക്കുമെന്നും മിസ്റ്റര്‍ 360 കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിലെ എല്ലാവരും…

ഗവ‍ര്‍ണറുടെ സ്റ്റാൻഡിങ് കൗൺസിലും നിയമോപദേശകനും രാജിവെച്ചു

കൊച്ചി: കേരളാ ഗവർണ‍ര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കൗൺസിലും രാജിവെച്ചു. അഡ്വ. ജാജു ബാബുവും ഭാര്യ അഡ്വ. എം.യു.വിജയലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജാജു ബാബു.  വൈസ് ചാൻസലർമാരെ…

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്ന് പ്രമേയം; ‘കേരള സ്റ്റോറി’ക്കെതിരെ പരാതി

തിരുവനന്തപുരം: 32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ട് ഒരുക്കിയ ഹിന്ദി സിനിമ ‘കേരളാ സ്റ്റോറി’ക്കെതിരെ പരാതി. സിനിമ വ്യാജമായ കാര്യങ്ങൾ വസ്തുതയെന്ന പേരിൽ അവതരിപ്പിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. വിപുൽ അമൃത് ലാൽ നിർമിച്ച് സുദീപ്തോ സെൻ സംവിധാനം…

വിമാനത്തിൽ ബോധരഹിതനായ സൈനികന് പുതുജീവൻ; രക്ഷക്കായെത്തിയത് മലയാളി നഴ്സ്

ന്യൂഡൽഹി: വിമാനത്തിൽ കുഴഞ്ഞുവീണ സൈനികന് പുതുജീവൻ നൽകി മലയാളി നഴ്സ്. 2020 ലെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരത്തിനർഹയായ പി.ഗീതയാണ് ബോധരഹിതനായ സൈനികന് വേണ്ട ശുശ്രൂഷകൾ നൽകാൻ ഡോക്ടർമാരോടൊപ്പം പ്രവർത്തിച്ചത്. ഡൽഹിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. വിമാനം പറന്നുയർന്ന് 45 മിനിറ്റിന് ശേഷം ജമ്മുവിൽ…

ഭൂമിയെ താങ്ങുന്ന താമര; ജി 20 ഉച്ചകോടിയുടെ ലോഗോ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: അടുത്ത വർഷം നടക്കുന്ന ജി 20 ഉച്ചകോടിയുടെ ലോഗോയും തീമും വെബ്സെെറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഡൽഹിയിൽ വെർച്ച്വലായി നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പ്രകാശനം നിർവഹിച്ചത്.ഡിസംബർ ഒന്നിന് നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയ്ക്കാണ് അദ്ധ്യക്ഷ സ്ഥാനം. ഇത് രാജ്യത്തിന്…

പുള്ളാവൂരിലെ മെസ്സിയും റൊണാള്‍ഡോയും നെയ്മറും ഇനി ലോകത്തിന് മുന്നിൽ

സൂറിച്ച്: കോഴിക്കോട് കൊടുവള്ളി പുള്ളാവൂര്‍ കുറുങ്ങാട്ടുകടവിലെ തുരുത്തിയിൽ സ്ഥാപിച്ച ലയണൽ മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കട്ടൗട്ടുകൾ ആരാധകർക്കിടയിൽ വൈറലായിരുന്നു. പുള്ളാവൂരിലെ ചെറുപുഴയിലെ തുരുത്തിയിൽ മൂന്ന് താരങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ ആരാധകർ സ്ഥാപിച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ, ഇൻസ്റ്റാൾ ചെയ്ത കട്ടൗട്ടിന്‍റെ…