Category: Latest News

ഫെബ്രുവരി മുതൽ ലോകത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് മരണങ്ങളിൽ 90% കുറവ്

ജനീവ : ഒൻപത് മാസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ആഗോളതലത്തിൽ അടുത്തിടെയുണ്ടായ കോവിഡ് മരണങ്ങളിൽ 90 ശതമാനം കുറവുണ്ടായത് ശുഭാപ്തിവിശ്വാസത്തിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 9,400 ലധികം മരണങ്ങൾ മാത്രമാണ് കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തതെന്ന് ഡയറക്ടർ…

ജോലി തട്ടിപ്പ്; മ്യാൻമറിൽ തടവിലായിരുന്ന മലയാളി ഉൾപ്പെടെ 8 പേർ തിരിച്ചെത്തി

തിരുവനന്തപുരം: മ്യാൻമറിൽ ആയുധധാരികളായ സംഘം ബന്ദികളാക്കിയിരുന്നവരിൽ മലയാളി ഉൾപ്പെടെ എട്ട് പേർ നാട്ടിലെത്തി. പാറശ്ശാല സ്വദേശി വൈശാഖ് രവീന്ദ്രനും ചെന്നൈയിലെത്തിയവരിൽ ഉൾപ്പെടുന്നു. സംഘത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് മടങ്ങുന്ന ആദ്യ മലയാളിയാണ് വൈശാഖ്. നിരവധി മാധ്യമങ്ങൾ ഇവരുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തിരുന്നു.…

ഡല്‍ഹി ട്രാവന്‍കൂര്‍ ഹൗസ് വിൽക്കാൻ രാജകുടുംബം; നീക്കം സര്‍ക്കാര്‍ അനുമതിയില്ലാതെ

ന്യൂഡല്‍ഹി: തിരുവിതാംകൂർ രാജകുടുംബം സർക്കാരിന്റെ അനുമതിയില്ലാതെ ഡൽഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് വിൽക്കാൻ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള വസ്തുവകകൾ വിൽക്കാൻ ചെന്നൈ ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. ബെംഗളൂരുവിലെ രാജകുടുംബത്തിന്‍റെ സ്വത്തുക്കൾ ഉൾപ്പെടെ 250 കോടി രൂപയുടെ…

ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ നിർദ്ദേശിച്ച് റഷ്യ

മോസ്‌കോ: തെക്കൻ ഉക്രൈനിലെ ഖേഴ്സൻ നഗരത്തിൽ നിന്ന് പിൻമാറാൻ സൈന്യത്തോട് റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആണ് റഷ്യൻ സൈന്യത്തോട് പിൻമാറാൻ ആവശ്യപ്പെട്ടത്. ആഴ്ചകളായി ഉക്രൈൻ സൈന്യം മുന്നേറുന്ന പ്രദേശമാണിത്. ഉക്രൈനിലെ റഷ്യൻ കമാൻഡർ സെർജി സുറോവികിനോട് സൈന്യത്തെ…

ഒരു മണിക്കൂറിൽ നട്ടത് 5000 കണ്ടൽച്ചെടികൾ;കാർബൺ പ്രതിരോധത്തിന് ദുബായ് വോളന്റിയർമാർ

ദുബൈ: പ്രകൃതി സംരക്ഷണത്തിന്ന് ഊന്നൽ നൽകുന്ന ദുബായിലെ സന്നദ്ധപ്രവർത്തകർ ഒരു മണിക്കൂറിൽ 5000 കണ്ടൽച്ചെടികൾ നട്ടു. അബുദാബി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ അംഗങ്ങളാണ് ജബൽ അലിയിൽ കണ്ടൽക്കാടുകൾ വച്ചു പിടിപ്പിക്കാൻ മുന്നോട്ടിറങ്ങിയത്. 2030 ഓടെ 100 ദശലക്ഷം കണ്ടൽച്ചെടികൾ എന്ന യു.എ.ഇ.യുടെ ലക്ഷ്യത്തിന്…

മുസ്ലിം ലീഗ് നേതാവ് വണ്ടൂർ ഹൈദരലി അന്തരിച്ചു

വണ്ടൂർ (മലപ്പുറം): മുസ്ലിം ലീഗ് സംസ്ഥാന നേതാവും എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റും വണ്ടൂർ മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ വണ്ടൂർ കെ ഹൈദരലി (88) അന്തരിച്ചു. ശവസംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വണ്ടൂർ പള്ളിക്കുന്ന് ജുമാമസ്ജിദിൽ നടക്കും. സ്വതന്ത്ര ട്രേഡ് യൂണിയന്‍റെ…

വിക്രം-എസ് വിക്ഷേപണത്തിന് ഒരുങ്ങുന്നു; സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ റോക്കറ്റ്

ഹൈദരാബാദ്: ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ വിക്ഷേപണ വാഹനം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ടിന്‍റെ വിക്രം-എസ് റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. നവംബർ 12നും 16നും ഇടയിലുള്ള ദിവസം ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം നടക്കുക. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ…

സാമ്പത്തിക ക്രമക്കേട് കേസ്; താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം

മുംബൈ: ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക കോടതി റാവത്തിന് ജാമ്യം അനുവദിച്ചത്. ആർതർ റോഡ് ജയിലിൽ നിന്ന് മോചിതനായ റാവത്തിന് ഉദ്ധവ് പക്ഷത്തിന്‍റെ അനുയായികൾ…

പേവിഷബാധ; വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് കൈമാറി, മരിച്ചവരിൽ 15 പേർ കുത്തിവെപ്പെടുത്തില്ല

തിരുവനന്തപുരം: കേരളത്തിലെ പേവിഷബാധയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറി. 2022 ജനുവരിക്കും സെപ്റ്റംബറിനും ഇടയിൽ പേവിഷബാധയേറ്റ് മരിച്ച 21 പേരുടെ മരണങ്ങളെക്കുറിച്ച് വിശദമായ അവലോകനം നടത്തിയാണ് സമിതി…

ബാബറി മസ്ജിദ് കേസ്; 32 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരായ അപ്പീൽ തള്ളി ഹൈക്കോടതി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ 32 പേരെ കുറ്റവിമുക്തരാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ രമേഷ് സിൻഹ, സരോജ് യാദവ് എന്നിവരടങ്ങിയ ബെഞ്ചാണ് ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി വിധിക്കെതിരായ അപ്പീൽ തള്ളിയത്.…