Category: Latest News

വരുന്ന തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വിജയക്കൊടി പാറിക്കും; വി ഡി സതീശൻ

തിരുവനന്തപുരം: ഭരണത്തുടർച്ച ലഭിച്ചതോടെ ധാർഷ്ട്യവും അഹങ്കാരവും തലയ്ക്ക് പിടിച്ച സിപിഎമ്മിനും എൽഡിഎഫിനും ഏറ്റ തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എല്ലാ കോട്ടകളും പൊളിക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് വിജയക്കൊടി പാറിക്കുമെന്നും സതീശൻ പറഞ്ഞു.…

തലസ്ഥാനത്ത് സംഘര്‍ഷം തുടരുന്നു; പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും

തിരുവനന്തപുരം: താൽക്കാലിക നിയമനത്തിനായി മേയർ ആര്യ രാജേന്ദ്രൻ പാർട്ടി സെക്രട്ടറിക്ക് കത്തെഴുതിയെന്ന ആരോപണത്തിൽ തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. മേയറുടെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി കൗൺസിലർമാർ മുനിസിപ്പാലിറ്റിക്കുള്ളിൽ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മേയറുടെ ചേംബറിലേക്ക് ഇരച്ച്…

റിയൽ ലൈഫ് ഹീറോ; നിർദ്ധനരായ പതിനൊന്ന് യുവതികളുടെ വിവാഹം നടത്തി വിശാൽ

പാവപ്പെട്ട യുവതികളുടെ വിവാഹം നടത്തികൊടുത്ത് നടൻ വിശാൽ. പതിനൊന്ന് യുവതികളുടെ വിവാഹമാണ് വിശാൽ മുൻകൈ എടുത്ത് നടത്തിയത്. വിവാഹത്തിന്‍റെ മുഴുവൻ ചിലവുകളും വഹിച്ചതും കൂടാതെ, ദമ്പതിമാർക്ക് കൈ നിറയെ സമ്മാനവും വിശാൽ നൽകി. താരം തന്നെയാണ് ഓരോരുത്തർക്കും താലിയെടുത്ത് നൽകിയതും. തമിഴ്നാട്ടിലെ തിരുവള്ളൂരിലെ…

കുട്ടിക്കാലത്ത് ഒപ്പമുണ്ടായിരുന്ന വീട്ടുജോലിക്കാരിയാണ് ഏറ്റവും വലിയ പ്രചോദനം: ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് കൂടെയുണ്ടായിരുന്ന വീട്ടുജോലിക്കാരിയായ ഭീംഭായ് ഗാമട് ആണ് തന്‍റെ എക്കാലത്തെയും വലിയ പ്രചോദനമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. തന്നിൽ സ്ത്രീപക്ഷ സമീപനം രൂപപ്പെടുത്തിയത് അവരാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചുമതലയേറ്റ ശേഷം നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം…

പിണറായിയെ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്ക് ചൂണ്ടിയെന്ന ആരോപണം തള്ളി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഐപിഎസ് ഉദ്യോഗസ്ഥൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന ഗവർണറുടെ ആരോപണം സിപിഎം തള്ളി. “പിണറായി വിജയൻ ഇങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല. കമഴ്ന്നുകിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിനായില്ല. എന്നിട്ടല്ലേ” സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ…

മാലിദ്വീപിൽ കെട്ടിടത്തിൽ തീപിടിത്തം; 9 ഇന്ത്യക്കാർ ഉൾപ്പടെ 10 മരണം

മാലി: മാലിദ്വീപ് തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 9 ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്‍റെ മുകൾ നിലയിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി മാലിദ്വീപ് അധികൃതരെ ഉദ്ധരിച്ച് വാർത്താ…

1.14 കോടി ഒളിപ്പിച്ചു; നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യർ

പാലക്കാട്: നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി മുൻ ബിജെപി വക്താവ് സന്ദീപ് വാര്യർ. നിമിഷ സജയൻ 1.14 കോടി രൂപയുടെ വരുമാനം മറച്ചുവച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായി സന്ദീപ് വാര്യർ പറഞ്ഞു. നിമിഷ സജയൻ 20.65…

പീഡന കേസ്; പരാതിക്കാരിയുടെ മൊഴി പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി

കൊച്ചി: പീഡന കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഹൈക്കോടതിയുടെ അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് എൽദോസ് കുന്നപ്പിള്ളി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരും പരാതിക്കാരിയും ഇത് എതിർത്തിരുന്നു. ഹൈക്കോടതി രഹസ്യ മൊഴി…

യുദ്ധത്തിന്‌ തയ്യാറായിരിക്കുക; ചൈനീസ് സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി ഷി ജിൻപിംഗ്

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് തയ്യാറായിരിക്കാന്‍ നിർദ്ദേശം നൽകി. ദേശ സുരക്ഷ വർദ്ധിച്ചുവരുന്ന അസ്ഥിരതയെ അഭിമുഖീകരിക്കുകയാണെന്നും സൈനിക ശേഷി വർദ്ധിപ്പിക്കണമെന്നും യുദ്ധം പോരാടി വിജയിക്കാൻ തയ്യാറായിരിക്കണമെന്നും ഷി ആവശ്യപ്പെട്ടു. മൂന്നാം തവണയും അദ്ദേഹം ചൈനയുടെ പ്രസിഡന്‍റായി…

കോർപ്പറേഷൻ കത്ത് വിവാദം; മേയർ രാജിവയ്ക്കില്ലെന്ന് ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കില്ലെന്ന പ്രഖ്യാപനവുമായി വിവാദ കത്ത് സംബോധന ചെയ്യപ്പെടുന്ന സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വിവാദ കത്തുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സംഘം സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആനാവൂർ പറഞ്ഞു. പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും ഉടൻ…