Category: Latest News

പ്രസിദ്ധ ഗായകന്‍ ഡാന്‍ മാക്കഫേര്‍ട്ടി വിടവാങ്ങി

വാഷിങ്ടണ്‍: നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനും പ്രശസ്ത റോക്ക് സ്റ്റാറുമായ ഡാന്‍ മാക്കഫേര്‍ട്ടി (76) അന്തരിച്ചു. 1970കളിൽ നിറഞ്ഞു നിന്ന ‘ലവ് ഹാര്‍ട്‌സ്’, ‘ഹെയര്‍ ഓഫ് ദ ഡോഗ്’ തുടങ്ങിയ സംഗീത ആൽബങ്ങളുടെ ശിൽപിയായിരുന്നു അദ്ദേഹം. 2013ൽ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. കൊല്ലം,…

അശ്ലീല സിനിമയിൽ അഭിനയിപ്പിച്ച കേസ്: സംവിധായകയുടെയും സഹായിയുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി കരാർ ഒപ്പിട്ട ശേഷം അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്ന കേസിൽ സംവിധായകയുടെയും സഹായിയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്.…

സ്വപ്നങ്ങൾക്ക് അതിരില്ല;പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടി തോട്ടം തൊഴിലാളി

ഉപ്പുതറ: വിദ്യാർത്ഥിയായിരിക്കുമ്പോൾ ജബക്കനി പത്താം ക്ലാസ് എഴുതിയെങ്കിലും പരാജയപ്പെട്ടു. എന്നാൽ ആ പരാജയം മറക്കാനും അവർ തയ്യാറല്ലായിരുന്നു. തോട്ടം തൊഴിലാളിയായ ജബക്കനി 35 വർഷത്തിനുശേഷം വീണ്ടും പരീക്ഷ എഴുതി. ഉയർന്ന ഗ്രേഡുകൾ സ്വന്തമാക്കിയാണ് ഇത്തവണ ജബക്കനി വിജയം നേടിയത്. സാക്ഷരതാ മിഷന്റെ…

സാങ്കേതിക സർവകലാശാലയിൽ അനധികൃത നിയമനം നടന്നെന്ന് ഗവർണർക്ക് പരാതി

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ 86 താൽക്കാലിക തസ്തികകളിലേക്ക് അനധികൃത നിയമനം നടത്തിയെന്നാരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷനാണ് പരാതി നൽകിയത്. അഡ്മിനിസ്ട്രേഷനിലെ 54 പേർ,…

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം; വിജിലൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മേയർ ആര്യ രാജേന്ദ്രൻ, കോർപ്പറേഷൻ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ എന്നിവർ നൽകിയ കത്തിലാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ചത്. അഴിമതിയുണ്ടോയെന്ന് പ്രാഥമിക…

രാജീവ് ഗാന്ധി വധക്കേസിലെ 6 പ്രതികളെയും വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്

ഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന മുഴുവൻ പ്രതികളെയും മോചിപ്പിക്കുവാൻ സുപ്രീം കോടതി ഉത്തരവ്. നളിനി അടക്കമുള്ള 6 പ്രതികളെ മോചിപ്പിക്കുവാനാണ് കോടതി ഉത്തരവ്. 31 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നളിനി. ബി ആർ…

നഷ്ടം നികത്താന്‍ ജനങ്ങൾ യാത്ര കെഎസ്ആര്‍ടിസിയില്‍ ആക്കണമെന്ന് മന്ത്രി ആന്റണി രാജു

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടാൽ രണ്ടാഴ്ചയ്ക്കകം പാലക്കാട് ജില്ലയിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടികള്‍ സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ആന്‍റണി രാജു. കെഎസ്ആർടിസി ബസ് ടെർമിനലിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി പുതിയ സൂപ്പർ ക്ലാസ് ബസുകൾ എത്തിയാൽ ഓടിക്കുന്ന കാര്യവും പാലക്കാട്…

‘പാര്‍ട്ടിക്കാരെ തിരുകിക്കയറ്റി നിയമനം’; തൃശ്ശൂര്‍ നഗരസഭയില്‍ പ്രതിഷേധവുമായി കോൺഗ്രസ്

തൃശ്ശൂര്‍: നഗരസഭയിലെ ശുചീകരണത്തൊഴിലാളികളുടെ സ്ഥിരം നിയമനത്തിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. തൃശൂർ കോർപ്പറേഷനിലേക്ക് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ മാർച്ച് നടത്തി. മേയറുടെ ചേംബറിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച കോൺഗ്രസ് കൗൺസിലർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ പ്രതിഷേധത്തിന് നേതൃത്വം…

മേയർ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി ആര്യ രാജേന്ദ്രൻ. കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്നും ആര്യ പറഞ്ഞു. രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മുന്നിൽ നടന്ന പ്രതിഷേധത്തോട് പ്രതികരിക്കുകയായിരുന്നു ആര്യ രാജേന്ദ്രൻ. “55 കൗൺസിലർമാർ വോട്ടു രേഖപ്പെടുത്തിയാണ്…