Category: Latest News

ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് മികച്ച തുടക്കം; വിജയം ഒറ്റ ഗോളിന്

മലപ്പുറം: ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സിക്ക് മികച്ച തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മലബാറിയന്‍സ് വിജയിച്ചത്. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 58-ാം മിനിറ്റിൽ അഗസ്റ്റെ സോംലഗയാണ് ഗോകുലത്തിന്‍റെ വിജയഗോൾ നേടിയത്.…

വീടുകളിൽ ആരോഗ്യ പരിരക്ഷാ സേവനങ്ങൾ എത്തിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ

തിരുവനന്തപുരം: വിദഗ്ധ ഡോക്ടറുടെ പരിശോധന മുതൽ ആംബുലൻസ് സേവനങ്ങൾ വരെ ഹോം അധിഷ്ഠിത സേവനങ്ങൾ നൽകുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയുടെ മൊബൈൽ ആപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡ്‌റൈഡ് എന്ന സ്ഥാപനമാണ് ഉപഭോക്താക്കളുടെ സൗകര്യാർത്ഥം…

തിരുവനന്തപുരം കോർപ്പറേഷൻ കത്ത് വിവാദത്തിൽ മേയറെ അനുകൂലിച്ച് സിപിഎം

തിരുവനന്തപുരം: കോർപ്പറേഷനിലെ നിയമന കത്തിനെച്ചൊല്ലിയുള്ള വിവാദത്തിൽ ബി.ജെ.പിയുടെ അജണ്ട തുറന്നുകാട്ടണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കോർപ്പറേഷനും മേയർ ആര്യ രാജേന്ദ്രനുമെതിരായ വ്യാജപ്രചാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. എൽ.ഡി.എഫിന്‍റെ രാജ്ഭവൻ ധർണയ്ക്ക് ശേഷമായിരിക്കും പ്രചാരണ പരിപാടി തീരുമാനിക്കുക. പാർട്ടി അന്വേഷണവും നടപടിയും…

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യദൃശ്യം പകര്‍ത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്

പത്തനംതിട്ട: അടൂരിൽ എംആർഐ സ്കാനിംഗിനായി എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ…

നടപ്പ് സാമ്പത്തിക വർഷത്തിലും ഇന്ത്യ ലോകരാഷ്ട്രങ്ങളിൽ മുന്നിലെത്തുമെന്ന് ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വർഷത്തിലും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 7 ശതമാനം വളരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ഒരു…

നടുറോഡിൽ അതിക്രമം; ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ചിരുന്ന കാർ അടിച്ചുതകർത്തു. കോട്ടയം സ്വദേശിയായ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് തകര്‍ത്തത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഇവരുടെ മുന്നിലുണ്ടായിരുന്ന കാറിന്‍റെ പിറകിൽ ഇടിച്ചതാണ് കാരണം. ശ്രീകാര്യം സ്വദേശി അജിത് കുമാറാണ് കാർ തകർത്തതെന്ന് പൊലീസ് പറഞ്ഞു.…

എൽഐസി ലാഭം കുതിച്ചുയർന്നു; മൂന്ന് മാസത്തെ ലാഭം മാത്രം പതിനയ്യായിരം കോടി കവിഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ ലാഭം വർദ്ധിച്ചു. പ്രീമിയം വരുമാനം 27 ശതമാനം ഉയർന്നു. അക്കൗണ്ടിംഗ് നയത്തിലെ ഗണ്യമായ മാറ്റത്തെത്തുടർന്ന്, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. രണ്ടാം പാദം അവസാനിക്കുമ്പോൾ എൽഐസി 15,952 കോടി…

ഉൾക്കാഴ്ച വെളിച്ചമേകി;ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്‌കാരം നേടി ഫാത്തിമ അൻഷി

മേലാറ്റൂര്‍: കാഴ്ച വൈകല്യത്തെ അതിജീവിച്ച് പഠനത്തിലും,സംഗീതത്തിലും വിസ്മയം തീർക്കുന്ന പ്ലസ്ടു വിദ്യാർത്ഥി ടി.കെ. ഫാത്തിമ അൻഷിക്ക് ശ്രേഷ്ഠ ദിവ്യാംഗ് ബാലികാ പുരസ്കാരം നൽകി കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ പൂർണ്ണമായും കമ്പ്യൂട്ടറിന്‍റെ സഹായത്തോടെ എഴുതുകയും…

നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

പട്ന: ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യം ചേർന്ന് അധികാരത്തിലെത്തിയ നിതീഷ് പിന്നീട് ആർ.ജെ.ഡിയുമായി സഖ്യമുണ്ടാക്കി. കൂറുമാറ്റ നിരോധന നിയമത്തിന്‍റെയും ഭരണഘടനാ വ്യവസ്ഥകളുടെയും ലംഘനമാണിതെന്ന…

കാലാവസ്ഥ മോശം; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ കേരള തീരങ്ങളിലും ശനി മുതൽ തിങ്കൾ വരെ ലക്ഷദ്വീപ് തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല. ശനി, ഞായർ ദിവസങ്ങളിൽ കേരള തീരങ്ങളിലും ശനി മുതൽ തിങ്കൾ വരെ ലക്ഷദ്വീപ്…