Category: Latest News

കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്

കോഴിക്കോട്: കോഴിക്കോട് പൊലീസുകാരനെതിരെ പോക്സോ കേസ്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് ആണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. 12ഉം 13ഉം വയസുള്ള സഹോദരിമാരോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. രണ്ട് പോക്സോ കേസുകളിലാണ്…

വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ നെഹ്റു തയ്യാറായി; കെ സുധാകരന്‍

കണ്ണൂര്‍: വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ ജവഹർലാൽ നെഹ്റു തയ്യാറായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സമ്മേളനത്തിലാണ് സുധാകരന്‍റെ പരാമർശം. ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിവാദമായിരുന്നു. ആർഎസ്എസ്…

ബസ് കാത്തിരുന്നു മടുത്തോ ഒരു പുസ്തകം വായിക്കാം;വായനയെ ജനകീയമാക്കി വിദ്യാർത്ഥികൾ

പള്ളിക്കത്തോട്: ബസ് കാത്ത് നിൽക്കുകയാണോ?വരാൻ ഇനിയും സമയമുണ്ട്. അത് വരെ നമുക്കൊരു പുസ്തകം വായിക്കാം. ആനിക്കാട് കൊമ്പാറ കൂട്ടമാക്കൽ സെന്റ് ആന്റണീസ് എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വായനയെ കൂടുതൽ ജനകീയമാക്കുന്നതിനായാണ് ബസ് സ്റ്റോപ്പിൽ തുറന്ന ലൈബ്രറി ഒരുക്കിയിരിക്കുന്നത്. ഇളപ്പുങ്കലിൽ ഗ്രാമപഞ്ചായത്തിലെ…

കേരള പൊലീസിൽ ക്രിമിനല്‍ കേസ് പ്രതികള്‍ 744; പിരിച്ചുവിട്ടത് വെറും 18 പേരെ

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് ശബ്ദമുയർത്തേണ്ടി വന്നിട്ടും പൊലീസ് സേനയിൽ ക്രിമിനൽ സ്വാധീനം കൂടുന്നു. രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണത്തിലൂടെ നിയമപാലകരായി തുടരാൻ കുറ്റവാളികളായ പൊലീസുകാർക്ക് അവസരം നൽകുന്നത് സേനയെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. കേരള പൊലീസ് സേനയിൽ 744 ക്രിമിനല്‍…

പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ; പരാതിയിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെ കട്ടൗട്ട് സ്ഥാപിച്ചതിൽ ഇടപെട്ട് കോഴിക്കോട് ജില്ലാ കളക്ടർ. കട്ടൗട്ട് വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ നരസിഹുഗാരി തേജ് ലോഹിത് റെഡ്ഡി, കൊടുവള്ളി നഗരസഭയ്ക്ക് കത്തയച്ചു. അഭിഭാഷകൻ ശ്രീജിത് പെരുമന…

കിളികൊല്ലൂർ പൊലീസ് മർദനം; എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് കോടതി

കൊച്ചി: കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിലവിൽ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ എഫ്.ഐ.ആർ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്നും ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സഹോദരങ്ങൾക്ക് പൊലീസ്…

10 വർഷം പെൺകുട്ടി ജീവിച്ചത് ഫ്രഞ്ച് റോളും പാസ്തയും മാത്രം കഴിച്ച്

10 വർഷം ഒരു പെൺകുട്ടി ജീവിച്ചത് ഫ്രഞ്ച് റോളും പാസ്തയും മാത്രം കഴിച്ച്. കഴിഞ്ഞ 10 വർഷമായി സിയാര എന്ന 13കാരി ഇത് മാത്രം കഴിച്ചാണ് ജീവിക്കുന്നത്. വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ അത് കുടുങ്ങി ശ്വാസം മുട്ടി. അതോടെ…

തുടർച്ചയായ 13-ാം വർഷവും ഒത്തുകൂടി 80കളിലെ താരങ്ങൾ; മോഹൻലാലും രജനിയും വിട്ടുനിന്നു

1980 കളിൽ ചലച്ചിത്ര രംഗത്തേക്ക് കടന്നുവരികയും ഇപ്പോഴും സുഹൃത്തുക്കളായിരിക്കുകയും ചെയ്യുന്ന അഭിനേതാക്കളുണ്ട്. വർഷത്തിലൊരിക്കൽ അവർ കണ്ടുമുട്ടും. അത്തരമൊരു സൗഹൃദ യോഗം അടുത്തിടെ മുംബൈയിൽ നടന്നിരുന്നു. ചടങ്ങിൽ സൂപ്പർ താരങ്ങളും പങ്കെടുത്തിരുന്നു. തുടർച്ചയായ പതിമൂന്നാം വർഷമാണ് ഈ താര സംഗമം നടക്കുന്നത്. പൂനം…

ഡൽഹി മദ്യ ലൈസൻസ് അഴിമതിക്കേസ്; മലയാളി ബിസിനസുകാരൻ വിജയ് നായർ ഇഡി കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യ ലൈസൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മലയാളി വ്യവസായി വിജയ് നായരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കേസിൽ വിജയ് നായരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഇഡിയുടെ അറസ്റ്റ്.…

കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ എറണാകുളത്ത് കണ്ടെത്തി

കോട്ടയം: കോട്ടയം മാങ്ങാനത്തെ സ്വകാര്യ അഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ ഒൻപത് പെണ്‍കുട്ടികളെ കണ്ടെത്തി. എറണാകുളം ഇലഞ്ഞിയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിലെ ഒരു കുട്ടിയുടെ ബന്ധുവിന്‍റെ വീട്ടിലായിരുന്നു ഇവർ. ബസിലാണ് ഇവർ ഇലഞ്ഞിയിലെത്തിയത്. പോക്സോ കേസിലെ ഇരയടക്കമുള്ളവരെ ഇന്ന് രാവിലെയാണ്…