Category: Latest News

കൂട്ടബലാത്സംഗ കേസ്; ഇൻസ്പെക്ടർ സുനുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

കൊച്ചി: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത പൊലീസ് ഇൻസ്പെക്ടർ പി.ആർ സുനുവിനെ വിട്ടയച്ചു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താതെയാണ് സുനുവിനെ വിട്ടയച്ചത്. സുനുവിന്‍റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിയിലെ ചില വിശദാംശങ്ങൾ…

പാര്‍ട്ടി യോഗ തർക്കത്തിനിടെ കുഴഞ്ഞു വീണ കേരള കോൺഗ്രസ് എം നേതാവ് അന്തരിച്ചു

കോട്ടയം: കേരള കോൺഗ്രസ് (എം) നേതാവും കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്‍റുമായ ജോയി കല്ലുപുര (78) നിര്യാതനായി. പാർട്ടി മണ്ഡലം കമ്മിറ്റിയിലുണ്ടായ വാക്കുതർക്കത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഈ മാസം ഏഴിനാണ് കടപ്ലാമറ്റത്തെ കേരള കോൺഗ്രസ്…

ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമം; ഉമ്മൻ ചാണ്ടി 17ന് മടങ്ങും

കൊച്ചി: ശസ്ത്രക്രിയയ്ക്ക് ശേഷം ജർമ്മനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻചാണ്ടിയെ ഇന്നലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം മാത്രം മടങ്ങിയാൽ…

ഐഎഫ്എഫ്ഐ സത്യജിത് റേ ആജീവനാന്ത പുരസ്കാരം കാർലോസ് സുവാരയ്ക്ക്

പനജി: ഗോവയിൽ നടക്കുന്ന ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ സമഗ്രസംഭാവനയ്ക്കള്ള ‘സത്യജിത് റേ ആജീവനാന്ത പുരസ്കാരം’ സ്പാനിഷ് സംവിധായകൻ കാർലോസ് സുവാരയ്ക്ക്. സ്പാനിഷ് സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ് 90 കാരനായ സുവാര. ബെർലിൻ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ…

പങ്കാളിയെ വെട്ടിനുറുക്കിയ സംഭവം; മൃതദേഹം സൂക്ഷിക്കാൻ മാത്രം പുതിയ ഫ്രിഡ്ജ്, പ്രചോദനം പരമ്പര

പങ്കാളിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് കാട്ടിൽ കഷ്ണങ്ങളാക്കി തള്ളിയ സംഭവത്തിൽ ഒരാൾ ഡൽഹിയിൽ അറസ്റ്റിൽ. തുടർ ച്ചയായി 18 ദിവസം രാത്രി രണ്ട് മണിക്ക് ഇയാൾ ഡൽഹിയിലെ മെഹ്റൗലി വനത്തിൽ തന്‍റെ പങ്കാളിയുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു.  അഫ്താബ്…

ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു; ശരത് കമലിന് ഖേൽരത്‌ന, പ്രണോയിക്കും എൽദോസിനും അർജുന

ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം ടേബിൾ ടെന്നീസ് താരം ശരത് കമലിന് ലഭിച്ചു. ഈ വർഷം ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ശരത് കമൽ 4…

‘കോഴിക്കോട്ടേയ്ക്ക് വിട്ടോ’; വിവാദ പരാമർശത്തിൽ ജെബി മേത്തറിന് വക്കീൽ നോട്ടിസ്

തിരുവനന്തപുരം: കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേയ്ക്കു വിട്ടോളുവെന്ന് മുദ്രാവാക്യം വിളിച്ച ജെബി മേത്തർ എംപിക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. നിയമപരമായി നേരിടുമെന്ന് ജെബി മേത്തർ പ്രതികരിച്ചു. മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട്…

ബസിലെ സ്ഥിരം യാത്രക്കാരായ ദമ്പതികളുടെ ചികിത്സാ ചിലവ് ഏറ്റെടുത്ത് ജീവനക്കാർ

തൊടുപുഴ: തൊടുപുഴ-തോപ്രാംകുടി റൂട്ടിൽ സർവീസ് നടത്തുന്ന ‘ബ്ലൂഹിൽ’ ബസിലെ സ്ഥിരം യാത്രക്കാരായിരുന്ന വൃദ്ധദമ്പതികളെ തുടർച്ചയായി രണ്ട് ദിവസം കാണാതിരുന്നപ്പോൾ അന്വേഷിച്ചെത്തിയ ബസ് ജീവനക്കാർ അന്നാണ് അവരുടെ ദുരിതജീവിതം മനസ്സിലാക്കുന്നത്. കാൻസർ ബാധിതരായ ദമ്പതികളുടെ ചികിത്സക്ക് വേണ്ട സാമ്പത്തികസഹായം ഏറ്റെടുത്തിരിക്കുകയാണ് ഡ്രൈവർ ജയൻ…

ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്‍റെ സന്തോഷം’ ടീസര്‍ പുറത്ത്

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നവംബർ…

പൊലീസ് അസോസിയേഷന്‍ പരിപാടിയില്‍ പൊലീസിനെ വിമര്‍ശിച്ച് സ്പീക്കർ

കോഴിക്കോട്: പൊലീസ് അസോസിയേഷൻ പരിപാടിയിൽ പൊലീസിനെതിരെ രൂക്ഷവിമർശനം നടത്തി സ്പീക്കർ എ.എൻ ഷംസീർ. പൊലീസിന്‍റെ തലയിലെ തൊപ്പി ജനങ്ങളുടെ മേൽ കുതിരകയറാനുള്ളതല്ലെന്ന് ഷംസീർ പറഞ്ഞു. 10 ശതമാനത്തിൻ്റെ തെറ്റ് കാരണം, മുഴുവൻ സേനയും ചീത്തകേള്‍ക്കേണ്ടിവരുന്നു. പൊതുപ്രവര്‍ത്തകരെപോലെ തന്നെ ഉത്തരവാദിത്തം പൊലീസിനുമുണ്ട്. കൂട്ടത്തിലുള്ളവര്‍…