Category: Latest News

ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ന് ഈ സ്മാർട്ട്ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോൺ വഴി 9,999 രൂപയ്ക്ക് വാങ്ങാം. ഡിസ്പ്ലേയുടെ സ്പെസിഫിക്കേഷനുകൾ പരിശോധിച്ചാൽ, ഇത് 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയുമായി വരുന്നു, കൂടാതെ വാട്ടർ ഡ്രോപ്പ്…

മുന്‍ കെപിസിസി വൈസ് പ്രസിഡന്‍റ് സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നു; സിപിഎമ്മിലേക്ക്

കാസര്‍കോട്: മുൻ കെപിസിസി വൈസ് പ്രസിഡന്‍റ് സി കെ ശ്രീധരൻ കോൺഗ്രസ് വിടുന്നു. സിപിഎമ്മിൽ ചേരും. കോൺഗ്രസിന്‍റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഉപാധികളില്ലാതെയാണ് താൻ സി.പി.എമ്മിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു…

എഞ്ചിനീയറിംഗ് പ്രവേശനം നവംബർ 30 വരെ; സമയം നീട്ടി സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിൽ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി. നവംബർ 30 വരെയാണ് നീട്ടിയത്. സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ച് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 25 ആയിരുന്നു. ബി.ടെക്കിന് 217…

സഹോദരിമാരോട് ലൈംഗികാതിക്രമം; പൊലീസുകാരന് സസ്പെൻഷൻ

കൂരാച്ചുണ്ട് (കോഴിക്കോട്): സഹോദരിമാരോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സി ജി വിനോദ് കുമാറിനെ (41) സസ്പെൻഡ് ചെയ്തു. പരാതിയിൽ കൂരാച്ചുണ്ട് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് നടപടി. കുട്ടികളുടെ അമ്മ…

മുതിര്‍ന്ന തെലുങ്ക് നടനും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ അന്തരിച്ചു

ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടനും മഹേഷ് ബാബുവിന്റെ പിതാവുമായ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4…

ഞെട്ടിച്ച് ജെഫ് ബെസോസ്; 10 ലക്ഷം കോടി ആസ്തിയുടെ ഭൂരിഭാഗവും ഒഴിവാക്കിയേക്കും

ഇ-കൊമേഴ്സ് ഭീമനായ ആമസോണിന്‍റെ സ്ഥാപകനാണ് ജെഫ് ബെസോസ്. വളരെക്കാലം അദ്ദേഹം ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ നിരയിൽ ഒന്നാമനായിരുന്നു. 124 ബില്യൺ ഡോളർ ആസ്തിയുള്ള, അതായത് 10 ലക്ഷം കോടിയിലധികം രൂപ ആസ്തിയുള്ള ധനികനാണ് അദ്ദേഹം. ലോകത്തെ ഞെട്ടിച്ച ഒരു തീരുമാനത്തിലേക്കാണ്…

‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’; ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകൾക്ക് സഹായമായി ദുൽഖർ

ഗുരുതര രോഗങ്ങളാൽ ദുരിതമനുഭവിക്കുകയും ശസ്ത്രക്രിയയ്ക്ക് ബുദ്ധിമുട്ടുകയും ചെയ്യുന്ന കുട്ടികൾക്ക് ലക്ഷങ്ങളുടെ സഹായഹസ്തവുമായി നടൻ ദുൽഖർ സൽമാൻ. വൃക്ക, കരൾ, ഹൃദയം തുടങ്ങി ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന കുട്ടികളുടെ കുടുംബങ്ങളെ സഹായിക്കുകയാണ് ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ ഫാമിലിയുടെ നേതൃത്വത്തിൽ…

ആമസോണും കൂട്ടപ്പിരിച്ചുവിടലിലേക്ക്; 10,000 പേർക്ക് ജോലി നഷ്ടമാവും

ന്യൂഡൽഹി: ഓൺലൈൻ കൊമേഴ്സ് ഭീമനായ ആമസോണും ട്വിറ്ററിൻ്റെ വഴിയെ. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം. ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും…

നെഹ്റു വർഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തുവെന്ന പരാമർശം വാക്കുപിഴ: കെ.സുധാകരന്‍

തിരുവനന്തപുരം: ജവഹർലാൽ നെഹ്റു വർഗീയ ഫാസിസ്റ്റുകളോട് സന്ധി ചെയ്തുവെന്ന പരാമർശം വാക്കു പിഴയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. മനസ്സിൽ പോലും ഉദ്ദേശിക്കാത്ത തലങ്ങളിൽ പരാമർശം എത്തി. കോൺഗ്രസിനെയും യു.ഡി.എഫിനെയും തന്നെയും സ്നേഹിക്കുന്നവർക്ക് ഉണ്ടായ വേദനയിൽ അഗാധമായ ദുഃഖമുണ്ട്. പഴയ കാല ഓർമ്മപ്പെടുത്തലുകളെ…

ലോകജനസംഖ്യ 800 കോടി കടന്നു; ജനസംഖ്യ വർദ്ധനവ് കുറയുന്നു

ലോകജനസംഖ്യ 800 കോടി കവിഞ്ഞു. മനുഷ്യരാശിയിൽ ജീവിച്ചിരിക്കുന്നവരുടെ ഔദ്യോഗിക കണക്കാണിത്. ലോകജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്രസഭ (യുഎൻ) ഇന്ന് അടയാളപ്പെടുത്തി. ഇതിൽ ചൈനയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് – 145.2 കോടി. ഇന്ത്യ തൊട്ടുപിന്നിലുണ്ട് – 141.2 കോടി. പൊതുജനാരോഗ്യം,…