Category: Latest News

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; വെള്ളിവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,800 രൂപയിലും പവന്  38400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 3…

അഫ്താബിന് വധശിക്ഷ നൽകണം; ലൗ ജിഹാദ് ആരോപണവുമായി ശ്രദ്ധയുടെ പിതാവ്

ന്യൂഡൽഹി: ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പ്രതിക്കെതിരേ ലൗ ജിഹാദ് ആരോപണവുമായി കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കർ. പ്രതി അഫ്താബ് പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “സംഭവത്തില്‍ ലൗജിഹാദും ഉണ്ടെന്നാണ് സംശയം. അഫ്താബിന് വധശിക്ഷ നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഡല്‍ഹി…

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താന്‍ മരം മുറിക്കണം; അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയില്‍

ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാനുള്ള അനുമതി പുനഃസ്ഥാപിക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപെട്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.…

ഇന്ത്യക്കാർക്ക് 3000 വിസ അനുവദിച്ച് ഋഷി സുനക്; തീരുമാനം മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് ഓരോ വർഷവും യു.കെയിൽ ജോലി ചെയ്യുന്നതിനായി 3000 വിസകൾക്ക് അനുമതി നൽകി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ചൊവ്വാഴ്ച നടന്ന ജി20 ഉച്ചകോടിയുടെ പതിനേഴാമത് എഡിഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുനക് കൂടിക്കാഴ്ച നടത്തി…

സഹകരണ മേഖലയിലെ അനധികൃത നിയമനങ്ങളിൽ സിപിഎം ഇടപെടൽ; ആനാവൂരിന്റെ കത്ത് പുറത്ത്

തിരുവനന്തപുരം: നഗരസഭയിലെ നിയമനകത്ത് വിവാദം കത്തിനിൽക്കുമ്പോൾ തന്നെ സിപിഎമ്മിനെ പ്രതികൂട്ടിലാക്കുന്ന മറ്റൊരു കത്ത് പുറത്തുവന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേതാണ് കത്ത്. ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാണ് കത്ത് നൽകിയത്. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടും ഡ്രൈവറായി…

പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം; എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമ-തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ വൈകിട്ട് ആറു മണി വരെയാണ് പണിമുടക്ക്. ഒരേ ദിവസം ഒരു ബസിനെതിരെ രണ്ടും മൂന്നും കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്നാണ് സംയുക്ത…

യുഎഇയില്‍ ഇനി സേവനമില്ലെന്ന് സൊമാറ്റോ

അബുദാബി: പ്രമുഖ ഫുഡ് ഡെലിവറി സേവന ദാതാവായ സൊമാറ്റോ യു.എ.ഇ.യിലെ സേവനം അവസാനിപ്പിക്കുന്നു. നവംബർ 24 മുതൽ സൊമാറ്റോ സർവീസ് നിർത്തലാക്കും. റെസ്റ്റോറന്‍റ് മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഭക്ഷ്യ വിതരണ മേഖലയിൽ നിന്നുള്ള സൊമാറ്റോയുടെ പിൻവാങ്ങൽ. സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു…

മൂന്നാം അങ്കത്തിനൊരുങ്ങി ട്രംപ്; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ‘അമേരിക്കയുടെ തിരിച്ച് വരവ് ഇവിടെ തുടങ്ങുന്നു’ എന്നായിരുന്നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ടുള്ള ട്രംപിന്റെ വാക്കുകൾ. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക്…

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ തയ്യാർ; രാഹുൽ ഗാന്ധിക്ക് കത്തയച്ച് കെ സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ കെ സുധാകരൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും…

ഒന്നിച്ച് സുമതിയും ഹരിദാസും; 36 വർഷങ്ങൾക്ക് ശേഷം സഹപാഠികളുടെ സാന്നിധ്യത്തിൽ വിവാഹം

കോഴിക്കോട്: ഒടുവിൽ സുമതിയും ഹരിദാസും സമ്മതിച്ചു, നീണ്ട 36 വർഷത്തിനുശേഷം, 50-ാം വയസ്സിൽ ഹരിദാസ് സഹപാഠികളുടെ സാന്നിധ്യത്തിൽ സുമതിയെ മാല അണിയിച്ചു. പന്നിത്തടം അരിക്കാട്ടിരി വീട്ടിൽ പരേതനായ വേലായുധന്‍റെ മകൾ എ.വി.സുമതിയും അകതിയൂർ കാഞ്ചിയത്ത് വീട്ടിൽ ശങ്കരനാരായണന്‍റെ മകൻ കലാമണ്ഡലം ഹരിദാസനും…