Category: Latest News

ജയിലിൽ നല്ലനടപ്പ്; വീരപ്പന്റെ കൂട്ടാളികള്‍ ജയില്‍ മോചിതരായി

കോയമ്പത്തൂര്‍: വീരപ്പന്‍റെ രണ്ട് കൂട്ടാളികൾ 25 വർഷത്തിന് ശേഷം ജയിൽ മോചിതരായി. വീരപ്പന്‍റെ സഹായികളായ പെരുമാൾ, ആണ്ടിയപ്പന്‍ എന്നിവരെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് തിങ്കളാഴ്ചയാണ് വിട്ടയച്ചത്. കൊലക്കേസിൽ പ്രതികൾക്ക് 32 വർഷം കഠിനതടവാണ് വിധിച്ചിരുന്നത്. 25 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയ…

പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം; ശ്രീനാഥ് സന്തോഷ് ട്രോഫി ക്യാമ്പില്‍ 

കല്പറ്റ: പരിമിതമായ സാഹചര്യങ്ങൾക്കിടയിലും മണിയങ്കോട് മാനിവയല്‍ പണിയ കോളനിയിലെ എം. ശ്രീനാഥ് പന്തുതട്ടി പറന്നുയരുകയാണ്. വയലുകളിലും മൈതാനങ്ങളിലും ഫുട്ബോൾ കളിച്ച് വളർന്ന ശ്രീനാഥ് ഇനി സന്തോഷ് ട്രോഫി ക്യാമ്പിലേക്ക്. തിങ്കളാഴ്ചയാണ് ശ്രീനാഥിനെ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. താൻ ഇതുവരെ നടത്തിയ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ്…

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ; ആർട്ടെമിസ്-1 വിക്ഷേപണം വിജയകരം

ഫ്‌ളോറിഡ: നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസിന്റെ ഭാഗമായി ആർട്ടെമിസ്-1 അതിന്റെ ആദ്യ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. നവംബർ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണ സമുച്ചയത്തിൽ നിന്നാണ് വിക്ഷേപണം നടന്നത്. ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി…

ഗുജറാത്തില്‍ എഎപി സ്ഥാനാര്‍ത്ഥിയെ കുടുംബമടക്കം കാണാനില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെയും കുടുംബത്തെയും കാണാനില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ. സൂറത്ത് (ഈസ്റ്റ്) സ്ഥാനാർത്ഥിയായ കഞ്ചൻ ജരിവാളിനെയും കുടുംബത്തേയുമാണ് കാണാതായത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ അദ്ദേഹത്തിന് മേൽ സമ്മർദ്ദമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതാകാമെന്നും കെജ്‌രിവാൾ പറഞ്ഞു.…

എതിരെ വന്ന് ഒറ്റയാന്‍; ബസ് പിറകോട്ട് ഓടിച്ചത് എട്ട് കിലോമീറ്റര്‍

വാൽപ്പാറ: ഒറ്റയാന് മുന്നിൽ നിന്ന് രക്ഷപെടാൻ എട്ടുകിലോമീറ്റർ പിറകിലേക്ക് ബസ് ഓടിച്ച് ഡ്രൈവർ. ചാലക്കുടി-വാൽപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ചീനിക്കാസ് എന്ന സ്വകാര്യ ബസ് ആണ് 8 കിലോമീറ്റർ റിവേഴ്സ് ഗിയറിൽ പാഞ്ഞത്. പതിവുപോലെ സർവീസ് നടത്തുകയായിരുന്ന ഡ്രൈവർ അംബുജാക്ഷൻ അമ്പലപ്പാറയിലെത്തിയപ്പോൾ…

ആഗോള ഗാർഹിക സമ്പത്ത്; പകുതിയും യുഎസിലും ചൈനയിലുമെന്ന് കണക്കുകൾ

ലോകത്തിലെ ഗാർഹിക സമ്പത്തിന്‍റെ പകുതിയോളം യുഎസിന്‍റെയും ചൈനയുടെയും കൈവശമെന്ന് കണക്കുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് ഈ രാജ്യങ്ങളിലെ പൗരൻമാരാണ് എന്നാണ് ഇതിനർത്ഥം. ജിഡിപി പോലുള്ള കണക്കുകൾ സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഗതി മനസിലാക്കാൻ കഴിയും, പക്ഷേ ഒരു രാജ്യത്തിന്‍റെ സമ്പത്ത് വിലയിരുത്തുമ്പോൾ…

മുഖ്യമന്ത്രി ആയുർവേദ ചികിത്സയിൽ പ്രവേശിച്ചു; പൊതുപരിപാടികൾ റദ്ദാക്കി

തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചതിനെ തുടർന്ന് അടുത്ത ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കി. രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സ വീട്ടിൽ തന്നെയാണ് നടക്കുക. സാധാരണ കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി ഈ ദിവസങ്ങളിൽ…

ഗവർണറുടെ ചാൻസലർ പദവി നീക്കാൻ ബിൽ; നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ

തിരുവനന്തപുരം: ഡിസംബർ അഞ്ചു മുതൽ നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണർക്ക് ശുപാർശ നൽകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗവർണറുടെ ചാൻസലർ പദവി നീക്കാൻ ബിൽ കൊണ്ടുവരാനും യോഗത്തിൽ തീരുമാനമായി. പതിനാല് സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള…

പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈലിനെ തടയാൻ യുക്രൈൻ ‍അയച്ച മിസൈലെന്ന് റിപ്പോർട്ട്

വാഷിങ്ടൻ: യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ പോളണ്ടിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ റഷ്യൻ മിസൈലുകളെ നേരിടാൻ യുക്രൈൻ അയച്ച മിസൈലുകളെന്നു റിപ്പോർട്ട്. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചതായി പറഞ്ഞ പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി അടിയന്തര വിശദീകരണം…

സുധാകരൻ രാജി സന്നദ്ധത അറിയിച്ചെന്നത് തെറ്റായ വാർത്ത; വി ഡി സതീശന്‍

തിരുവനന്തപുരം: രാജി സന്നദ്ധത അറിയിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്നത് ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാര്‍ത്തയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രതിസന്ധിയിലായ സംസ്ഥാന സർക്കാരിനെ രക്ഷിക്കാനായി ഡൽഹിയിൽ നിന്ന് വ്യാജ വാർത്തകൾ നൽകുകയാണെന്നും സതീശൻ പറഞ്ഞു.…