Author: newsten

സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്ടപരിഹാരം; 17,000 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

ഡൽഹി: സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി 17000 കോടി രൂപ കേന്ദ്രം അനുവദിച്ചു. ചരക്ക് സേവന നികുതി നടപ്പാക്കിയത് കാരണമുണ്ടായ വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17000 കോടി രൂപ അനുവദിച്ചു. 2022 ഏപ്രിൽ മുതൽ ജൂൺ…

ഫിഫ ലോകകപ്പ്; എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വെയിൽസിനെ തകർത്ത് ഇറാൻ

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് മത്സരങ്ങളിൽ വെയിൽസ്-ഇറാൻ പോരാട്ടത്തിൽ ഇറാന് വിജയം. അധിക സമയത്ത് നേടിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇറാൻ വെയിൽസിനെ തകർത്തത്. ഇറാന് വേണ്ടി റൂസ്‌ബേ ചെഷ്മി അധിക സമയത്തെ 8-ആം മിനുട്ടിൽ ആദ്യ ഗോൾ നേടിയപ്പോൾ,…

പ്രളയകാലത്ത് കേരളത്തിന് നൽകിയ അരിയുടെ വില നൽകണം; കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം

ഡൽഹി: പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിക്കുള്ള പണം തിരികെ നൽകണമെന്ന് കേന്ദ്രസർക്കാർ കേരളത്തിന് അന്ത്യശാസനം നൽകി. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്ന് തിരികെ പിടിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ആകെ 205.81 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്…

കാഴ്ചയില്ലാത്ത മകന്റെ കൈപിടിച്ച് ഒരച്ഛൻ; മണ്ണും മഴയും പറഞ്ഞുകൊടുത്ത് യാത്ര

കോട്ടയം: ഷിബുവിന്‍റെ തോളിൽ പിടിച്ച് റോഡിലൂടെ നടക്കുന്ന ഷിയാദിനെ കണ്ടാൽ ആരും അല്പനേരത്തേക്ക് നോക്കി നിന്നുപോകും. ഇരുമെയ്യും,ഒരു മനസ്സുമായാണ് അവരുടെ യാത്ര. ഒരു നിഴൽ പോലെ മുന്നിൽ നടക്കുന്ന വ്യക്തിയുടെ ഓരോ ചുവടും ചലനവും പിന്നാലെയുള്ളയാൾ പിന്തുടരുകയാണ്. അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട…

നിര്‍മ്മാണ ചെലവിലും കൂടുതല്‍ ടോള്‍ പിരിക്കുന്നു; വിശദപരിശോധന വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കരാർ കാലാവധിക്ക് ശേഷം ടോൾ പിരിച്ചെടുക്കുന്നതും, റോഡ് നിർമ്മാണച്ചെലവിനേക്കാൾ കൂടുതൽ തുക പിരിച്ചെടുക്കുന്നതും വിശദമായ പരിശോധന ആവശ്യമുള്ള വിഷയമാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാനമായ ഈ നിരീക്ഷണം. മധ്യപ്രദേശിലെ ലെബാദ് മുതൽ നയാഗാവ്…

വനിതാ കൗൺസിലർമാരുടെ നേരെ അതിക്രമം; തിരുവനന്തപുരം ഡെപ്യൂട്ടി മേയർക്കെതിരെ പരാതി

തിരുവനന്തപുരം: നിയമന ശുപാർശ കത്തിനെച്ചൊല്ലി വിവാദത്തിലായ തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും പരാതിയുമായി യുഡിഎഫ്. യുഡിഎഫിന്‍റെ വനിതാ കൗൺസിലർമാരാണ് ഡെപ്യൂട്ടി മേയർ പി.കെ രാജുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. പ്രതിഷേധത്തിനിടെ വനിതാ കൗൺസിലർമാർക്കെതിരെ ഉടുമുണ്ട് ഉയർത്തിക്കാണിച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് യു.ഡി.എഫ്…

കെടിയു വൈസ് ചാൻസലർ നിയമനം: ഗവർണറോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ഹൈക്കോടതിയുടെ ചോദ്യങ്ങൾ. സിസ തോമസിനെ എങ്ങനെയാണ് നിയമനത്തിന് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു. ആരാണ് സിസ തോമസിന്‍റെ പേര്…

കോതി സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമ്മിക്കുന്നതിനെതിരായ സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ കേസെടുക്കാൻ ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് സമരസമിതി പ്രവർത്തകർക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം ചെമ്മങ്ങാട് പൊലീസ് കേസെടുത്തു. അതേസമയം…

ഓപ്പറേഷന്‍ താമര: ബി.എല്‍ സന്തോഷും തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയില്‍

ഹൈദരബാദ്: തെലങ്കാനയിൽ ഭരണകക്ഷിയിലെ എംഎൽഎമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസിൽ ബിജെപി നേതാക്കളെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ഉൾപ്പെടുത്തി. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, തുഷാർ വെള്ളാപ്പള്ളി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. നേരത്തെ ലുക്ക് ഔട്ട് നോട്ടീസ്…

യാത്രികരുടെ ആരോഗ്യസംരക്ഷണത്തിനായി ബഹിരാകാശത്ത് ആശുപത്രി ഒരുക്കാൻ ചെെന

ബെയ്‌ജിങ്‌: സമീപ വർഷങ്ങളിൽ ബഹിരാകാശ രംഗത്ത് ധാരാളം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. മേഖലയിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ കാര്യത്തിൽ ചൈനയും മുൻപന്തിയിലുണ്ട്. ഇപ്പോൾ ചൈന ബഹിരാകാശ ആശുപത്രി എന്ന പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ദീർഘകാലം ബഹിരാകാശത്ത് കഴിയേണ്ടിവരുന്ന യാത്രക്കാരുടെ ആരോഗ്യം സംരക്ഷിക്കുക, ആവശ്യമായ…