Author: newsten

പൊതുവേദിയില്‍ സ്ത്രീവിരുദ്ധ പരാമർശവുമായി ബാബ രാംദേവ്

മുംബൈ: യോഗ ഗുരു ബാബാ രാംദേവ് പൊതുവേദിയിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തി. വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണെന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം. പതഞ്ജലി യോഗപീഠും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി താനെയിൽ സംഘടിപ്പിച്ച യോഗ സയൻസ് ക്യാമ്പിൽ സംസാരിക്കുകയായിരുന്നു രാംദേവ്.…

‘സ്പോർട്സ് വേറെ, മതം വേറെ’; കൂട്ടിക്കുഴയ്ക്കരുതെന്ന് കായികമന്ത്രി

തിരുവനന്തപുരം: സ്പോർട്സിനെ മതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. “സ്പോർട്സ് വേറെ, മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്‍റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവർ അതിൽ പങ്കെടുക്കും. താരാരാധന കായിക പ്രേമികളുടെ വികാരമാണെന്നും” മന്ത്രി പറഞ്ഞു. ഒരു വിശ്വാസിക്ക്…

ക്രിസ്മസ്–പുതുവത്സര ബംപർ: സമ്മാന ഘടനയിൽ വിശദീകരണം തേടി ധനമന്ത്രി

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ബമ്പർ ഭാഗ്യക്കുറി സമ്മാന ഘടനയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ലോട്ടറി ഡയറക്ടറോട് വിശദീകരണം തേടി. ഗസറ്റ് വിജ്ഞാപനത്തിലും ലോട്ടറിയിലും നൽകിയിരിക്കുന്ന സമ്മാന ഘടന വ്യത്യസ്തമാണ്. അച്ചടിയിൽ പിശകുണ്ടെന്ന് ലോട്ടറി വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.…

മനുഷ്യാവകാശപ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയുടെ ജാമ്യം സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ എൻഐഎയുടെ ഹർജി സുപ്രീം കോടതി തള്ളി. നവംബർ 19നാണ് തേൽതുംബ്ഡെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തേൽതുംബ്ഡെ ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്ന് ബോംബെ…

നാരായണി ടീച്ചർക്ക് ഇനി ഒറ്റമുറിയിൽ കഴിയേണ്ട;ട്യൂഷനെടുക്കാൻ വീട്ടിൽ നിന്ന് പോകാം

ചെറുവത്തൂര്‍: ഒറ്റമുറി ക്വാർട്ടേഴ്സിൽ നിന്ന് നാരായണി ടീച്ചർ ഒരു ചെറിയ വാടക വീട്ടിലേക്ക് താമസം മാറി.കണ്ണാടിപ്പാറയിലെ ഈ വീട്ടിൽ നിന്നായിരിക്കും നാരായണി ടീച്ചർ ഇനി മുതൽ വീടുകളിൽ ട്യൂഷൻ എടുക്കാൻ എത്തുന്നത്.50 വർഷത്തോളമായി കെ.വി. നാരായണി എന്ന അധ്യാപിക നടന്ന് ഓരോ…

ഖത്തര്‍ ലോകകപ്പ്; ആദ്യ റെഡ് കാര്‍ഡ് വെയില്‍സ് ഗോളി വെയ്ന്‍ ഹെന്‍സേയ്ക്ക്

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ ചുവപ്പ് കാർഡ് റഫറി പുറത്തെടുത്തു. 84-ാം മിനിറ്റിൽ ഇറാന്‍റെ തരീമിയെ ഫൗൾ ചെയ്തതിന് വെയിൽസ് ഗോൾകീപ്പർ വെയ്ൻ ഹെൻസെയ്ക്ക് ചുവപ്പ് കാർഡ് നൽകുകയായിരുന്നു. റഫറി ആദ്യം മഞ്ഞക്കാർഡ് പുറത്തെടുക്കുകയും പിന്നീട് വാര്‍ പരിശോധനയ്ക്ക് ശേഷം തീരുമാനം…

ബ്രസീലിന് ആശങ്ക; സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിൽ നെയ്‌മർ കളിച്ചേക്കില്ല

ദോഹ: സെർബിയയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ബ്രസീലിയൻ താരം നെയ്‌മറിന് അടുത്ത മത്സരം നഷ്ടമാകാൻ സാധ്യത. സ്വിറ്റ്സർലൻഡിനെതിരായ അടുത്ത മത്സരത്തിൽ അദ്ദേഹം കളിക്കാൻ സാധ്യതയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരായ അവസാന മത്സരത്തിൽ നിന്നും സൂപ്പർതാരത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന്…

ഭരണഘടനാദിനം ആചരിക്കണമെന്ന നിർദേശം സർവകലാശാലകളെ അറിയിച്ച് ഗവർണർ

തിരുവനന്തപുരം: ഭരണഘടനാ ദിനമായ നവംബർ 26 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആചരിക്കണമെന്ന യുജിസിയുടെ നിർദ്ദേശം ഗവർണർ സർവകലാശാലകളെ അറിയിച്ചു. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണെന്നും വേദകാലം മുതൽ രാജ്യത്ത് ജനാധിപത്യ സംവിധാനമുണ്ടെന്നും യുജിസി അഭിപ്രായപ്പെട്ടു. ചെയർമാൻ നൽകിയ കത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. യു.ജി.സി…

കൊടിയിലും പേരിലും മതചിഹ്നം: മറുപടി നല്‍കാന്‍ ലീഗിന് മൂന്നാഴ്ച സമയം നല്‍കി

ന്യൂഡല്‍ഹി: കൊടിയിലും പേരിലും മതചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മുസ്ലിം ലീഗിനെ കക്ഷിയാക്കാൻ സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് എം.ആർ. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ലീഗിനെ കക്ഷിയാക്കാൻ ഉത്തരവിട്ടത്. മറുപടി നൽകാൻ മൂന്നാഴ്ചത്തെ സാവകാശമാണ് കോടതി…

ഭക്ഷണത്തിൽ രാസവസ്തു കലർത്തി കൊല്ലാൻ ശ്രമമുണ്ടായെന്ന സരിതയുടെ പരാതിയിൽ അന്വേഷണം

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരെ പല തവണ ഭക്ഷണത്തിൽ രാസവസ്തുക്കൾ ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. മുൻ ഡ്രൈവർ വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്ന് പരാതിയിൽ പറയുന്നു. നാല് മാസത്തെ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച്…