Author: newsten

കാലാവസ്ഥ പ്രശ്നങ്ങളിൽ മൗനം; സർക്കാരിനെതിരെ കോടതിയിൽ പരാതി നൽകി ഗ്രെറ്റ തുൻബെ 

സ്റ്റോക്ക്ഹോം: കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സ്വീഡൻ മൗനം പാലിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെ. ഗ്രെറ്റ തുൻബെ ഉൾപ്പെടെ 600 ലധികം യുവജനങ്ങള്‍ ഭരണകൂടത്തിന്‍റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ സ്റ്റോക്ക്ഹോം ജില്ലാ കോടതിയിൽ പരാതി നൽകി. രാജ്യത്ത് ആദ്യമായാണ് കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ…

ജബൽ ജൈസ് പർവതം കയറാൻ ഷഫീഖ് പാണക്കാടൻ;യു.എ.ഇ സർക്കാരിനോടുള്ള ആദരം

യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് നിശ്ചയദാർഢ്യമുള്ളവരോടുള്ള സർക്കാരിന്റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കാൻ ഷഫീഖ് പാണക്കാടൻ ഒരു കാലിൽ ജബൽ ജൈസ് പർവതം കയറും.റാസൽ ഖൈമ പൊലീസ് അധികൃതരുടെ അനുമതിയോടെ ഞായറാഴ്ച പുലർച്ചെ 5.30നാണ് ഷഫീഖ് സാഹസത്തിനൊരുങ്ങുന്നത്. യു.എ.ഇ കെ.എം.സി.സി ഈ ദൗത്യത്തിനുള്ള ഉപദേശങ്ങളും നൽകി…

ഫിഫ ലോകകപ്പ്; അർജൻ്റീനയെ തളച്ച സൗദിയെ മെരുക്കി പോളണ്ട്

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി പോളണ്ട്. എതിരില്ലാത്ത 2 ഗോളിനാണ് ജയം. ദോഹയിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 39–ാം മിനിറ്റിൽ പിയോറ്റർ സെലിൻസ്കിയാണ് പോളണ്ടിനായി ആദ്യ ഗോൾ നേടിയത്. 82–ാം മിനിറ്റിൽ റോബർട്ട്…

പൂനവാലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു കോടി തട്ടിയ കേസ്; 7 പേര്‍ പിടിയിൽ

മുംബൈ: വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സിഇഒ അദാര്‍ പൂനവാലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ ഏഴ് പേർ അറസ്റ്റിൽ. വെള്ളിയാഴ്ച പൂനെ സൈബർ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന…

തേൻ ഉത്പാദിപ്പിക്കുന്ന ഹണിപോട്ട് ഉറുമ്പുകൾ; താമസവും തേനീച്ചകൾക്ക് സമാനം

മൃഗങ്ങൾക്കും പ്രാണികൾക്കും സസ്യങ്ങൾക്കും ഉള്ള വിവിധ കഴിവുകൾ നാം വിചാരിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. ഇവയിൽ പലതും നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യും. സസ്യങ്ങൾ, ചെറിയ പ്രാണികൾ, മൃഗങ്ങൾ എന്നിവയാണ് നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം കഴിക്കുന്ന മിക്ക വസ്തുക്കളും ഉത്പാദിപ്പിക്കുന്നത്. തേൻ അത്തരം…

ജോൺ ജോണിന്‍റെ നാഷണൽ ജനതാദൾ ആർജെഡിയിലേക്ക്; ലയനം ഡിസംബർ 15ന്

പട്ന: കേരളത്തിൽ ജോൺ ജോണിന്‍റെ നേതൃത്വത്തിലുള്ള നാഷണൽ ജനതാദൾ ഡിസംബർ 15ന് ലാലു പ്രസാദ് യാദവിന്‍റെ ആർജെഡിയിൽ ലയിക്കും. ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോയുടെ നേതൃത്വത്തിൽ ആർജെഡി പ്രതിനിധികളും ജോൺ ജോണിന്‍റെ നേതൃത്വത്തിൽ ദേശീയ ജനതാദൾ പ്രതിനിധികളും കൊച്ചിയിൽ യോഗം…

പി.ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പി.ടി ഉഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അത്ലറ്റുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് ഉഷ പറഞ്ഞു.

കരിയറിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്: നെയ്മര്‍

കരിയറിലെ ഏറ്റവും കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ലോകകപ്പിൽ വീണ്ടും പരിക്കേൽക്കുന്നത് വേദനാജനകമാണെന്നും ബ്രസീൽ താരം നെയ്മർ. അതിരുകളില്ലാത്ത ദൈവത്തിന്റെ പുത്രനാണ് താനെന്നും തന്‍റെ വിശ്വാസം അനന്തമാണെന്നും നെയ്മർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പരിക്കേറ്റ് പുറത്തായതിന് പിന്നാലെയാണ് താരം ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.…

‘മോണ്‍സ്റ്റര്‍’ ഒടിടി റിലീസിന്; ഹോട്ട്സ്റ്റാറില്‍ ലഭ്യമാകും, തീയതി പുറത്ത്

മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്ത ‘മോണ്‍സ്റ്റര്‍’ ഡിസംബർ 2 മുതൽ ഒ.ടി.ടിയിൽ എത്തുമെന്ന് ഹോട്ട്സ്റ്റാർ അറിയിച്ചു. ബോക്സ് ഓഫീസിൽ വലിയ തിരിച്ചടി നേരിട്ട ചിത്രം ആഗോളതലത്തിൽ 6.5 കോടി രൂപയിൽ താഴെയാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. മലയാളത്തിലെ…

ഡല്‍ഹി മദ്യനയ അഴിമതി; മനീഷ് സിസോദിയയെ ഒഴിവാക്കി ഇഡി കുറ്റപത്രം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഒഴിവാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. 3,000 പേജുള്ള കുറ്റപത്രമാണ് ഇൻഡോസ്പിരിറ്റ് എംഡി സമീർ മഹേന്ദ്രുവിനെ മാത്രം പ്രതിചേർത്ത് സമർപ്പിച്ചിരിക്കുന്നത്. മനീഷ് സിസോദിയയെ ഒഴിവാക്കി ഏഴ് പേരെ പ്രതിചേർത്ത് സിബിഐയും…