Author: newsten

കേരളത്തിൽ 30 പിന്നിട്ടവരിൽ 25% പേർക്ക് ജീവിതശൈലീരോഗങ്ങൾ

കണ്ണൂര്‍: സംസ്ഥാനത്ത് 30 വയസിന് മുകളിലുള്ളവരിൽ 25% പേരും ജീവിതശൈലീ രോഗങ്ങൾ ബാധിച്ചവരെന്ന് റിപ്പോർട്ട്. അഞ്ചിൽ ഒരാൾക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്. ആരോഗ്യവകുപ്പിന്റെ ജീവിതശൈലീരോഗനിര്‍ണയപരിശോധന 46.25 ലക്ഷം ആളുകളില്‍ പൂർത്തിയാക്കിയപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്ത് 1.69 കോടി ജനങ്ങളാണ് 30…

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദരൻ ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡല്‍ഹി: പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തതിന് കോണ്‍ഗ്രസ് നേതാവും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ മുന്‍ എം എല്‍ എ കൂടിയാണ് ആസിഫ്…

ഒടിടിയിൽ നേട്ടം കൊയ്ത് ദുൽഖർ സൽമാൻ ചിത്രം ‘ഛുപ്’

ദുൽഖർ സൽമാനും സണ്ണി ഡിയോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഛുപ്’. ദുൽഖറിന്‍റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമെന്ന വിശേഷണവും ഛുപ്പിന് സ്വന്തമാണ്. അതുകൊണ്ട് തന്നെ ഈ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. നിരൂപക പ്രശംസ നേടിയ ചിത്രം…

കൊവിഡ് നയം; ചൈനീസ് സര്‍ക്കാറിനെതിരെ ഷാങ്ഹായിയില്‍ പ്രക്ഷോഭം

ഷാങ്ഹായി: ചൈനയിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധം. ഷാങ്ഹായിലെ തെരുവുകളിൽ ഞായറാഴ്ച പുലർച്ചെ പ്രതിഷേധം നടക്കുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെയും ചൈനീസ് സർക്കാരിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയിൽ കാണാം. ഉറുംഖിയിലെ ഒരു…

കൊച്ചി തുറമുഖത്ത് ഇനി വമ്പന്‍ കപ്പലുകള്‍ അടുക്കും; 380 കോടിയുടെ കേന്ദ്രനിക്ഷേപം

കൊച്ചി: വലിയ കപ്പലുകൾക്ക് കൊച്ചി തുറമുഖത്തെത്താൻ കഴിയുന്ന തരത്തിൽ കപ്പല്‍ച്ചാലിന്റെ ആഴം വർദ്ധിപ്പിക്കുന്നു. സാഗർമാല പദ്ധതിയിൽ 380 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ ഇതിനായി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബായി ഉയർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ പദ്ധതി രാജ്യത്തെ ബിസിനസ് മേഖലയ്ക്ക്…

60 ലക്ഷം ഇന്ത്യൻ വാട്‌സ്ആപ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

ന്യൂഡല്‍ഹി: ഇന്ത്യയുൾപ്പെടെ 84 രാജ്യങ്ങളിൽ സ്ഥിരമായി വാട്സ്ആപ്പ് ഉപയോഗിക്കുന്ന 487 ദശലക്ഷം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് വിവരം. യുഎസ്, യുകെ, ഈജിപ്ത്, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കളുടെ വ്യക്തിഗത…

വിഴിഞ്ഞം സമരം; ലത്തീൻ അതിരൂപതയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും

വിഴിഞ്ഞം സമരക്കാർക്കെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. സമരത്തിനിടെ ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് തന്നെ ഈടാക്കാനാണ് തീരുമാനം. ഇത് ഹൈക്കോടതിയെ അറിയിക്കും. 200 കോടിക്ക് മുകളിലാണ് ആകെ നഷ്ടം. അതിനിടെ വിഴിഞ്ഞം തുറമുഖ സമരം തുടരണമെന്ന് ആഹ്വാനം ചെയ്ത് തിരുവനന്തപുരം…

ഏകീകൃത കുര്‍ബാന; ആന്‍ഡ്രൂസ് താഴത്തിനെ തടഞ്ഞ് പ്രതിഷേധം

കൊച്ചി: ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയില്‍ പ്രതിഷേധം. ഏകീകൃത കുർബാന തർക്കത്തിനിടെ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ ബസിലിക്കക്ക് മുന്നിൽ വിമത വിഭാ​ഗം തടഞ്ഞു. ആറ് മണിയോടെ കൊച്ചി സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക…

മെക്സിക്കോയെ വീഴ്ത്തി ഉജ്ജ്വല തിരിച്ചുവരവുമായി അർജന്‍റീന

രണ്ടാം പകുതിയിൽ ഉജ്ജ്വല തിരിച്ചുവരവുമായി നിർണായക മത്സരത്തിൽ ജയം നേടി അർജന്‍റീന. ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ടീമിനെ ലയണൽ മെസി മുന്നിൽ നിന്ന് നയിച്ചപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെക്സിക്കോയെ അർജന്‍റീന കീഴടക്കിയത്. 64-ാം മിനിറ്റിൽ മെസിയും 88-ാം മിനിറ്റിൽ എൻസോ…

അശരണര്‍ക്കും രോഗികൾക്കും ഭക്ഷണം വിളമ്പി വിദ്യാർത്ഥികൾ

വര്‍ക്കല: കാപ്പിൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ആശുപത്രിയിൽ കഴിയുന്നവർക്കും അഗതികൾക്കും പൊതിച്ചോർ എത്തിച്ചു നൽകി. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസിന്‍റെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് പൊതിച്ചോർ വിതരണം നടന്നത്. ‘പ്രതീക്ഷ’ സന്നദ്ധസംഘടനയുടെ ആഭിമുഖ്യത്തിൽ ഓരോ വീടുകളിൽ നിന്നും ശേഖരിച്ച നൂറോളം…