Author: newsten

കെ.സുധാകരനുമായി നല്ല ബന്ധം; തമ്മില്‍ ഒരു പ്രശ്നവുമില്ലെന്ന് തരൂര്‍

കൊച്ചി: ശശി തരൂരിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിക്കുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും പ്രൊഫഷണൽ കോൺഗ്രസ് കോൺ‍ക്ലേവില്‍ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ തരൂർ പറഞ്ഞു. പ്രസിഡന്‍റിന്‍റെ അസാന്നിധ്യത്തിന് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്നും…

ആവിക്കൽ സമരപന്തല്‍ പൊളിച്ചുമാറ്റി; സംഭവം അര്‍ജന്റീന-മെക്സിക്കോ മത്സരത്തിനിടെ

കോഴിക്കോട്: ആവിക്കലിലെ മലിനജല പ്ലാൻ്റ് വിരുദ്ധ സമര പന്തൽ ഇന്നലെ രാത്രി പൊളിച്ചു മാറ്റി. പദ്ധതി പ്രദേശത്ത് സമരക്കാർ സ്ഥാപിച്ച പന്തലാണ് പൊളിച്ചുനീക്കിയത്. കോതിയിലെ മലിനജല പ്ലാന്‍റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആവിക്കലിലെ സമര പന്തൽ പൊളിച്ചത്. ഒരു വർഷം മുമ്പ് ആവിക്കലിൽ…

കാലിന് പരിക്കേറ്റ വെള്ള അരിവാൾകൊക്കനെ ശുശ്രൂഷിച്ച് ഉതിമൂട് നിവാസികൾ

റാന്നി: അവശനിലയിൽ വെളുത്ത അരിവാൾകൊക്കനെ(ബ്ലാക്ക്ഹെഡെഡ് ഐബിസ്)ഉതിമൂട് നിവാസികൾ കണ്ടെത്തുമ്പോൾ നടക്കാനാകാത്ത അവസ്ഥയിലായിരുന്നു പക്ഷി. അതിനെ ഉപേക്ഷിച്ചു പോകാൻ അവർക്ക് മനസ്സുവന്നില്ല.ഒരു ദിവസം മുഴുവൻ കഴിയുന്നത്ര പരിചരിചരണം നൽകിയിട്ടും മാറ്റമില്ലാതെ വന്നപ്പോഴാണ് പക്ഷിയെ ഓട്ടോറിക്ഷയിൽ ജില്ലാ വെറ്ററിനറി സെന്‍ററിലേക്ക് കൊണ്ടുപോയത്. ഇടതുകാൽ ഒടിഞ്ഞ…

വിനിമയ നിരക്ക്; കുവൈറ്റ് ദിനാറിനെതിരെ രൂപയുടെ മൂല്യം 266.03

കുവൈറ്റ്: ഇന്നത്തെ കറൻസി, ട്രേഡിംഗ് അനുസരിച്ച് യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 81.91 ആയി. ഇന്ന് ഒരു കുവൈറ്റ് ദിനാറിന്‍റെ മൂല്യം 266.03 ആണ്. അതായത്, ഇന്ന് 3.76 ദിനാർ അടച്ചാൽ, 1,000 ഇന്ത്യൻ രൂപ ലഭിക്കും.

ഭാരത് ജോഡോയിലെ തിക്കും തിരക്കും; കെ സി വേണുഗോപാലിന് പരുക്ക്

ഇന്‍ഡോര്‍: ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ് കെ.സി വേണുഗോപാൽ എം.പിക്ക് പരുക്ക്.  മധ്യപ്രദേശിലെ ഇൻഡോറിലെ യാത്രയിലുണ്ടായ അനിയന്ത്രിതമായ  തിക്കിലും തിരക്കിലും പെട്ട് എഐസിസി ജനറൽ സെക്രട്ടറി  നിലത്ത് വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം. ക്യാമ്പിലെത്തി പ്രഥമ ശുശ്രൂഷകൾ ചെയ്ത ശേഷം വേണുഗോപാൽ…

ജി20 അദ്ധ്യക്ഷപദം മികച്ച അവസരമെന്ന് പ്രധാനമന്ത്രി; ഭക്ഷ്യസുരക്ഷയ്ക്കും സമാധാനത്തിനും ഊന്നൽ നൽകും

ന്യൂഡൽഹി: ജി 20 പ്രസിഡന്‍റ് സ്ഥാനം മികച്ച അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്ഷ്യസുരക്ഷ, സമാധാനം, സുസ്ഥിര വികസനം എന്നീ വിഷയങ്ങളിൽ ഊന്നൽ കൊടുക്കുമെന്നും ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’എന്നതാണ് ആശയമെന്നും അദ്ദേഹം പറഞ്ഞു. മൻ കി ബാത്തിൽ…

ഇനി സർക്കാർ ജോലിക്കും ലൈസൻസിനും വരെ ജനന സർട്ടിഫിക്കറ്റ്; നിയമഭേദഗതി വരുന്നു

ന്യൂഡൽഹി: സ്കൂളിലെയും കോളജിലെയും പ്രവേശനം, വോട്ടർപട്ടികയിൽ പേര് ചേർക്കൽ, സർക്കാർ ജോലി, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും ഇനി ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകും. അടുത്ത മാസം 7ന് ആരംഭിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതിക്കുള്ള ബിൽ കേന്ദ്ര സർക്കാർ…

എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും; പള്ളിയുടെ നിയന്ത്രണം പൊലീസിന്

എറണാകുളം: ഏകീകൃത കുർബാനയെച്ചൊല്ലി സംഘർഷാവസ്ഥ നിലനിൽക്കുന്ന എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും. പള്ളിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. രാവിലെ ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമത പക്ഷം പള്ളിയ്ക്ക് മുന്നിൽ തടഞ്ഞിരുന്നു. തർക്കത്തിനൊടുവിൽ കുർബാന…

സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ വരുന്നു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതികവിദ്യയിൽ താൽപ്പര്യം വളർത്തുന്നതിനായി സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ സ്ഥാപിക്കുന്നു. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായി 2,000 സ്കൂളുകളിൽ 9,000 റോബോട്ടിക് കിറ്റുകൾ നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ എട്ടിനു മുഖ്യമന്ത്രി പിണറായി വിജയൻ…

ഇന്ത്യയുടെ ആത്മാവാണ് കേരളമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍

പനാജി: 4,000 വർഷത്തിലേറെ പഴക്കമുള്ള സാംസ്കാരിക ചരിത്രമാണ് ഭാരതത്തിനുള്ളതെന്നും ജാതി, മത, ദേശഭേദങ്ങള്‍ക്കുമപ്പുറം ഏകാത്മകതയാണ് അതിന്റെ സ്ഥായിയായ തത്വമെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. ഗോവയിലെ 191 പഞ്ചായത്തുകളും 421 ഗ്രാമങ്ങളും സന്ദര്‍ശിച്ച് അവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ആശയവിനിമയം…