Author: newsten

നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില വ്യാഴാഴ്ച 240 രൂപ കൂടിയിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 38,840 രൂപയാണ്. 22…

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണി; വിഴിഞ്ഞത്ത് 85 ലക്ഷം രൂപയുടെ നാശനഷ്ടം

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് അക്രമം അഴിച്ചുവിട്ടവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു. കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെ കേസെടുത്തു. കലാപം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമത്തിൽ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പ്രതികളെ…

പഠനത്തിനും ജോലിക്കും ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വിദ്യാഭ്യാസം, തൊഴിൽ, പാസ്പോർട്ട് എന്നിവയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ആലോചന. 1969 ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. പൊതുജനാഭിപ്രായം തേടി കഴിഞ്ഞ വർഷമാണ് കരട് ബിൽ പുറത്തിറക്കിയത്. സംസ്ഥാന…

ലൈഫ് വീടുകളില്‍ സൗജന്യ സൗരോര്‍ജപ്ലാന്റ് നിർമ്മിക്കും; വര്‍ഷം 4000-7200 രൂപ അധികവരുമാനം

തിരുവനന്തപുരം: ഭവനരഹിതർക്കായി ലൈഫ് മിഷൻ നിർമ്മിച്ച 500 വീടുകളിലും പട്ടികജാതി വകുപ്പ് നൽകുന്ന 300 വീടുകളിലും പുരപ്പുറ സൗരോർജ്ജ പ്ലാന്‍റ് സൗജന്യമായി നിർമ്മിക്കും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടുകാര്‍ക്ക് ഉപയോഗിക്കാം. മിച്ചം കെ.എസ്.ഇ.ബി.ക്ക് വരുമാനം ഉണ്ടാക്കാൻ നൽകാം. സംസ്ഥാന സർക്കാർ ഏജൻസിയായ അനെർട്ടാണ്…

വിഴിഞ്ഞം പൊലീസ് വലയത്തില്‍: ഇന്ന് സമാധാന ചര്‍ച്ച, അദാനിയുടെ ഹർജി ഹൈക്കോടതിയിൽ

തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ വിഴിഞ്ഞം അതീവ ജാഗ്രതയിൽ. മാസങ്ങൾ നീണ്ട വിഴിഞ്ഞം സമരത്തിലെ ഏറ്റവും സംഘർഷഭരിതമായ ദിവസമായിരുന്നു ഇന്നലെ. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ വളയുകയും പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. രാത്രി വൈകി സമരനേതൃത്വവുമായി പലതവണ ചർച്ച…

മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിനുമേലുള്ള പാലം തകർന്നു: 12 പേർക്ക് പരുക്ക്

നാഗ്പുർ‍: മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിന് കുറുകെയുള്ള ഫുട് ഓവർബ്രിഡ്ജ് തകർന്ന് ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബല്ലാർപൂർ പട്ടണത്തിലെ ബൽഹർഷാ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. നാഗ്പൂരിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടം നടന്ന…

വിഴിഞ്ഞം സംഘർഷം; പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് കെസിബിസി

കൊച്ചി: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് കെസിബിസി. കേസുകൾ പിൻവലിക്കാൻ പൊലീസ് തയ്യാറാകണമെന്ന് കെസിബിസി പ്രസിഡന്‍റ് മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനും സഹായ മെത്രാനും എതിരെ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ കേസെടുക്കുന്നത് നീതീകരിക്കാനാവില്ലെന്ന്…

കത്തിയുമായെത്തിയ അക്രമിയെ ചെറുത്തു; പെൺകുട്ടിക്ക് നാല് വർഷത്തിന് ശേഷം അംഗീകാരം

വെസ്റ്റ് യോക്ക്ഷെയറിൽ, കത്തിയുമായെത്തിയ അക്രമിയെ പ്രതിരോധിച്ചതിനും തന്‍റെ ഫോൺ ഉപയോഗിച്ച് അയാളുടെ ചിത്രമെടുത്തതിലും ധീരതക്കുള്ള അവാർഡ് നേടിയിരിക്കുകയാണ് ഒരു പെൺകുട്ടി.നാല് വർഷം മുൻപ് നാതൻ റാസൺ എന്നയാൾ ആക്രമിക്കുമ്പോൾ അലക്സാണ്ട്ര മുറസേനയെന്ന പെൺകുട്ടിക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം. അലക്സാണ്ട്ര പകർത്തിയ…

വിഴിഞ്ഞം സമരം; ഏഴ് ദിവസത്തേക്ക് മദ്യനിരോധനം പ്രഖ്യാപിച്ച് കളക്ടർ

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധിച്ചു. നവംബർ 28 മുതൽ ഡിസംബർ 4 വരെ മദ്യശാലകളുടെ പ്രവർത്തനം നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം…

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ ജാഗ്രത…