Author: newsten

വിഴിഞ്ഞം സമരം; തുറമുഖ മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കെസിബിസി. മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. മറ്റു മതസ്ഥർക്കെതിരെ സഭ ഒരു തരത്തിലുമുള്ള പ്രതികരണവും നടത്തിയിട്ടില്ല. മന്ത്രിയുടെ പ്രസ്താവന പ്രശ്നം പരിഹരിക്കാൻ സഹായിക്കുമോ എന്ന് ചിന്തിക്കണം. വിഴിഞ്ഞം സമരത്തെ സി.പി.എം…

വിഴിഞ്ഞം സമരം; സർക്കാർ ശക്തമായി നേരിടണമെന്ന് സി.പി.എം

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ സർക്കാർ ശക്തമായി നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഴിഞ്ഞം മേഖലയിൽ കലാപമുണ്ടാക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നുണ്ട്. അക്രമം ഇളക്കിവിട്ട് തീരപ്രദേശങ്ങളിൽ സംഘർഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങൾക്കിടയിലെ ഐക്യം തകർക്കാൻ ഇറങ്ങിയ ശക്തികൾ ആണ് കലാപം ലക്ഷ്യമിട്ട് അക്രമത്തിൽ…

കൊച്ചി എയർപോർട്ട് ബിസിനസ് ജെറ്റ് ടെര്‍മിനൽ ഉദ്ഘാടനം ഡിസംബർ 10ന്; മുഖ്യമന്ത്രി നിർവഹിക്കും

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ബിസിനസ് ജെറ്റ് ടെർമിനലിന്‍റെ ഉദ്ഘാടനം ഡിസംബർ 10ന്. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണ് കൊച്ചിയിലേതെന്നാണ് സിയാൽ അവകാശപ്പെടുന്നത്.  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ബിസിനസ് ജെറ്റ് ടെർമിനലിന് 40,000 ചതുരശ്രയടി…

സ്വിമ്മിംഗ് പൂളിനരികിൽ പെരുമ്പാമ്പ് ആക്രമണം; കുട്ടിയെ രക്ഷിച്ച് അച്ഛനും മുത്തച്ഛനും

ഓസ്ട്രേലിയയിൽ അഞ്ച് വയസുകാരനെ പെരുമ്പാമ്പ് ആക്രമിച്ചു. വീടിനോട് ചേർന്ന നീന്തൽക്കുളത്തിന്റെ തീരത്താണ് ആക്രമണം നടന്നത്. അഞ്ചുവയസുകാരനെ കടിച്ചെടുത്ത് നീങ്ങിയ പെരുമ്പാമ്പ് നീന്തൽക്കുളത്തിലേക്ക് വീണിട്ടും കുട്ടിയെ വിട്ടിരുന്നില്ല.അച്ഛനും,മുത്തച്ഛനും ചേർന്നാണ് കൃത്യസമയത്ത് കുട്ടിയെ രക്ഷപെടുത്തിയത്. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ബൈറോൺ ബേ പ്രദേശത്തെ…

KSRTCയിൽ പരിഷ്കാരം; ദീര്‍ഘദൂര യാത്രക്കാര്‍ അങ്കമാലിയിൽ വണ്ടിമാറിക്കയറണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സർവീസിൽ പുതിയ പരിഷ്കാരം. അങ്കമാലിയെ ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റുന്ന പരിഷ്കാരമാണ് നടപ്പാക്കാൻ പോകുന്നത്. കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി ദീർഘദൂര സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത്. വടക്കൻ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് അങ്കമാലിയിൽ ഇറങ്ങി മറ്റൊരു ബസിൽ യാത്ര തുടരാൻ…

യൂസ്ഡ് കാറുകള്‍ക്ക് ആവശ്യമേറുന്നു; വളര്‍ച്ച അതിവേഗമെന്ന് ഒഎൽഎക്സ്

രാജ്യത്ത് പഴയ കാറുകളുടെ വിപണി പുതിയ കാറുകളേക്കാൾ വേഗത്തിൽ വളരുന്നതായി റിപ്പോർട്ട്. ഒഎൽഎക്സ്, അനലിറ്റിക്സ് സ്ഥാപനമായ ക്രിസിൽ എന്നിവരാണ് പഠനം നടത്തിയത്. ഏകദേശം 3.4 കോടി കാറുകൾ ഇന്ത്യൻ നിരത്തുകളിലുണ്ടെന്നാണ് കണക്ക്. 2022-27ൽ പഴയ കാറുകളുടെ വിപണി പ്രതിവർഷം 16% വളർച്ച…

സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കുന്നു എന്ന് പറയാൻ സർക്കാരിന് ജാള്യത: വി.ഡി.സതീശൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് പറയാനുള്ള ജാള്യത മൂലമാണ് സർക്കാർ അത് തുറന്ന് പറയാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇനിയും സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിൽവർലൈൻ പദ്ധതി പിൻവലിച്ചതായി സർക്കാർ ഔദ്യോഗിക…

വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതിൽ നിന്ന് സമരക്കാർ പിന്മാറണം; സ്പീക്കർ

ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതിൽ നിന്ന് സമരക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഷംസീർ പറഞ്ഞു. തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും വ്യക്തമാക്കിയിരുന്നു.…

നെയ്മറില്ലാതെ ബ്രസീൽ; പോരാട്ടം സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ

ദോഹ: നെയ്മറുടെ അഭാവത്തിൽ ലോകകപ്പിൽ നിർണായക മത്സരത്തിനിറങ്ങാൻ ബ്രസീൽ. തിങ്കളാഴ്ച രാത്രി 9.30ന് സ്വിറ്റ്സർലൻഡിനെയാണ് മഞ്ഞപ്പട നേരിടുന്നത്. വിജയിക്കുന്ന ടീമിന് നോക്കൗട്ടിനുള്ള സാധ്യത കൂടുതലായിരിക്കും. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തിൽ കാമറൂണ്‍ സെർബിയയെ നേരിടും. വൈകിട്ട് 3.30നാണ് മത്സരം. ആദ്യ മത്സരത്തിൽ…

നടി മഞ്ജിമ മോഹനും ഗൗതം കാര്‍ത്തികും വിവാഹിതരായായി

തെന്നിന്ത്യൻ നടി മഞ്ജിമ മോഹൻ വിവാഹിതയായി. തമിഴ് നടൻ ഗൗതം കാർത്തിക് ആണ് വരൻ. മഞ്ജിമയും ഗൗതം കാർത്തികും ഏറെ നാളായി പ്രണയത്തിലായിരുന്നു. താൻ എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഗൗതം സഹായിച്ചുവെന്നായിരുന്നു പ്രണയം വെളിപ്പെടുത്തി മഞ്‍ജിമ മോഹൻ എഴുതിയിരുന്നത്. ജീവിതത്തെ കുറിച്ചുള്ള…