Author: newsten

വിഴിഞ്ഞം ഏക്സ്പെർട്ട് സമ്മിറ്റിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; ഉദ്ഘാടനം ധനമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. വിഴിഞ്ഞം സീ പോർട്ട് കമ്പനി സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. രാവിലെ 10ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് പരിപാടി. ധനമന്ത്രി പരിപാടി ഉദ്ഘാടനം…

എയിംസ് ഹാക്കിംഗ് നടത്തിയവർക്ക് വേണ്ടത് 200 കോടി; അമിത് ഷായുടെ അടക്കം രോഗവിവരം ചോർന്നു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ (എയിംസ്) സെർവറിൽ സൈബർ ആക്രമണം നടത്തിയ സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഉന്നത ഉദ്യോഗസ്ഥർ…

ആരിഫ് മുഹമ്മദ് ഖാന്റെ സഹോദര പുത്രി ഡൽഹിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ന്യൂഡൽഹി: പൗരത്വഭേദഗതി സമരകേന്ദ്രമായിരുന്ന ഷഹീൻ ബാഗിലെ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി തിരഞ്ഞെടുപ്പിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദര പുത്രി അരിബ ഖാൻ കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിയെയും എഎപിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാരണം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആരിബയുടേത്…

ബിരുദ കോഴ്‌സുകളിലെ ഭാഷാപഠനം പരിഷ്കരിക്കുന്നു; ഇനി 2 സെമസ്റ്ററിൽ മാത്രം

തിരുവനന്തപുരം: ബിരുദ കോഴ്സുകളിൽ ഭാഷാ പഠനം പരിമിതപ്പെടുത്തി കോളേജ് കരിക്കുലം പരിഷ്കരണം. നിലവിൽ 4 സെമസ്റ്ററുകളിൽ ഉൾപ്പെടുന്ന ഭാഷ പഠനം രണ്ട് സെമസ്റ്ററുകളായി ചുരുക്കണമെന്നാണ് ശുപാർശ. ഭാഷ കൂടുതൽ പഠിക്കാൻ താൽപ്പര്യമുള്ളവർക്കായി പ്രത്യേകം കോഴ്സുകളും ക്രമീകരിക്കും. പ്രധാന വിഷയങ്ങൾ ആഴത്തിൽ പഠിക്കാൻ…

ഡിഐജി നിശാന്തിനി വിഴിഞ്ഞം സ്പെഷ്യൽ പൊലീസ് ഓഫീസർ ആകും

തിരുവനന്തപുരം: സംഘർഷം നടന്ന വിഴിഞ്ഞത്ത് സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിയുടെ കീഴിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 4 എസ്.പിമാരും ഡി.വൈ.എസ്.പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തിനൊപ്പം വിഴിഞ്ഞം സംഘർഷത്തിലും അന്വേഷണം…

മൂന്നാർ ഭൂമി കയ്യേറ്റം; എസ് രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല

ഇടുക്കി: പുറമ്പോക്ക് കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല. രാജേന്ദ്രന്‍റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. പുറമ്പോക്ക് കയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് മൂന്നാർ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു.…

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണകേന്ദ്രം ശ്രീഹരിക്കോട്ടയിൽ

ചെന്നൈ: സ്വകാര്യ റോക്കറ്റിന് പിന്നാലെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും യാഥാർത്ഥ്യമായി. ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ ഗവേഷണ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് വിക്ഷേപണകേന്ദ്രം സ്ഥാപിച്ചത്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് ഉദ്ഘാടനം…

25 കി.മീ തുടർച്ചയായി നീന്തി; ദുബായ് ഫിറ്റ്‌നസ്സ് ചലഞ്ചിൽ താരമായി ആലുവ സ്വദേശി

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി 25 കിലോമീറ്റർ നിർത്താതെ നീന്തി വെല്ലുവിളി ഏറ്റെടുത്ത് താരമായിരിക്കുകയാണ് ആലുവ സ്വദേശി അബ്ദുൾ സമീഖ്.14 മണിക്കൂർ സമയമെടുത്താണ് സമീഖ് ദുബായിലെ മംസാർ ബീച്ചിൽ ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷമാണ് സമീഖിന്‍റെ സുഹൃത്തായ പ്രദീപ് നായർ…

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇടിഞ്ഞു; ഇന്ത്യയിൽ വില കുറയ്ക്കാതെ കമ്പനികള്‍

ലോകത്തിലെ പ്രമുഖ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ചൈനയിൽ ഇന്ധന ആവശ്യകത കുറഞ്ഞതിനാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞു. കോവിഡ് മഹാമാരി കാരണം മിക്ക നഗരങ്ങളും അടച്ചുപൂട്ടിയതിനാൽ ചൈനയുടെ ഇന്ധന ഇറക്കുമതി ഗണ്യമായി കുറഞ്ഞു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ…

കർണാടകയിൽ എൻജിനീയറിങ് വിദ്യാർഥിയെ തീവ്രവാദിയെന്നു വിളിച്ച അധ്യാപകന് സസ്‌പെൻഷൻ

മംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച കോളേജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്‍റ് പ്രൊഫസർ രവീന്ദ്രനാഥ് റാവുവിനെയാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽസ് ഡിപ്പാർട്ട്മെന്‍റിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ ഹംസയെ…