Author: newsten

ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞത്തെത്തും; പ്രദേശത്ത് പൊലീസിനുള്ള ജാഗ്രതാ നിർദ്ദേശം തുടരുന്നു

തിരുവനന്തപുരം: ഡിഐജി ആർ നിശാന്തിനി ഇന്ന് വിഴിഞ്ഞം സന്ദർശിക്കും. വിഴിഞ്ഞത്ത് സ്പെഷ്യൽ ഓഫീസറായി നിശാന്തിനിയെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യനിരോധനവും പൊലീസിനുള്ള ജാഗ്രതയും തുടരുകയാണ്. പൊലീസ് സ്റ്റേഷൻ പോലും ആക്രമിക്കപ്പെട്ട അതീവഗുരുതരമായ…

ഖത്തർ ലോകകപ്പ്; ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ

ദോഹ: ലോകകപ്പിൽ ബി ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ കടന്നു. വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലെത്തിയത്. അവസാനഘട്ടത്തില്‍ ഇറാനെ പരാജയപ്പെടുത്തിയാണ് അമേരിക്ക അടുത്ത റൗണ്ടിലേക്ക് കടന്നത്. ഒരു ഗോളിനാണ് അമേരിക്കയുടെ വിജയം. ആദ്യപകുതിയിലെ വെയ്ല്‍സിന്റെ…

സാങ്കേതിക സർവകലാശാലയിലെ വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടർ ഡോ.സിസ തോമസിന് നൽകിയ ഗവർണറുടെ തീരുമാനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് സർക്കാർ തീരുമാനം. നിയമനം…

പൊരുതി നേടി സെന​ഗൽ; നോക്കൗട്ട് ഉറപ്പാക്കി നെതർലൻഡ്‌സ്‌

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് സെനഗലും നെതർലൻഡ്‌സും  പ്രീക്വാർട്ടറിലേക്ക് കുതിച്ചു. പ്രീക്വാർട്ടർ  ഉറപ്പിക്കാൻ വിജയം അനിവാര്യമായ സെനഗൽ, ഇക്വഡോറിനെ (2-1) ആണ് തളച്ചത്.  ആതിഥേയരായ ഖത്തറിനെ രണ്ട്‌ ഗോളിന്‌ തോൽപിച്ചാണ് (2-0) നെതർലൻഡ്‌സ് അവസാന പതിനാറിൽ സ്ഥാനംപിടിച്ചത്. ഇതോടെ…

കോണ്‍ഗ്രസ് റാലിക്കിടെ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി കാള; കാരണം ബിജെപിയെന്ന് ഗെഹ്ലോട്ട്

മെഹ്‌സാന: ഗുജറാത്തിലെ മെഹ്സാനയിൽ കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് റാലിക്കിടെ ജനക്കൂട്ടത്തിനിടയിലേക്കു കാള ഇടിച്ചുകയറി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഇടയിലാണ് സംഭവം. കാള ചുറ്റും ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജനക്കൂട്ടത്തോട് ശാന്തരായിരിക്കാൻ അഭ്യർത്ഥിച്ച ഗെഹ്ലോട്ട്,…

പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിൽ‍ സംഘർഷം; 5 പേരെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിൽ‍ സംഘർഷം. കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയാണ് പ്രതിഷേധം നടന്നത്. 5 പേരെ കസ്റ്റഡിയിലെടുത്തു. കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ യുപി വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയും പ്രതിഷേധം…

ശത്രുക്കളുടെ ഡ്രോണുകള്‍ തകർക്കാൻ പരുന്തുകള്‍ക്ക് പരിശീലനം നല്‍കി ഇന്ത്യന്‍ സേന

ദെഹ്റാദൂൺ: ശത്രു ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യൻ സൈന്യം പരുന്തുകളെ പരിശീലിപ്പിക്കുന്നു. ഉത്തരാഖണ്ഡിൽ നടന്ന സംയുക്ത യുദ്ധ് അഭ്യാസ പരിശീലനത്തിൽ അവയുടെ പ്രകടനത്തിന്‍റെ പ്രദർശനവും നടന്നു. എല്ലാ വർഷവും ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ഈ പരിശീലനം നടത്തുന്നത്. സേന തന്നെ സൃഷ്ടിച്ച കൃത്രിമ…

ഓർമ്മ പുതുക്കി,കഥപറഞ്ഞു ചിരിച്ചു! മനസ്സ് നിറച്ച് 80 വർഷം നീണ്ട സുഹൃദ്ബന്ധം

നീണ്ട വർഷങ്ങൾക്ക് ശേഷം രണ്ട് കൂട്ടുകാരികൾ കണ്ടുമുട്ടി.ഇരുവരുടെയും മുടി നരച്ചു,പ്രായമേറി.എന്നാൽ കഥകളും തമാശകളും പങ്കുവെച്ച് അവർ ഉള്ളു തുറന്നു ചിരിച്ചു.80 വർഷത്തെ സൗഹൃദത്തിന്‍റെ കഥയാണിത്.പ്രതിബദ്ധതയും,പരിശ്രമവും തന്നെയാണ് ഇത്തരത്തിലൊരു ദീർഘകാല സൗഹൃദത്തെ നിലനിർത്തിയത്. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മുകിൽ മേനോൻ എന്ന വ്യക്തിയാണ്…

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ മുഴുവൻ കമ്മീഷൻ തുകയും അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ മുഴുവൻ കമ്മീഷൻ തുകയും അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. ഒക്ടോബർ മാസത്തെ കമ്മീഷൻ തുകയിൽ 49 ശതമാനം മാത്രം അനുവദിച്ച് നേരത്തെ ഇറങ്ങിയ ഉത്തരവ് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് സമരം പ്രഖ്യാപിച്ച റേഷൻ വ്യാപാരികൾ…

അവതാറിന് വിലക്കില്ല; എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും

അവതാറിന് വിലക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ഫെഡറേഷന്‍റെ കീഴിലുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ചിത്രം പ്രദർശിപ്പിക്കില്ലെന്ന ഫിയോക്കിന്‍റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ചിത്രം പ്രദർശിപ്പിക്കുമെന്ന് പറഞ്ഞ് ലിബർട്ടി ബഷീർ രംഗത്തെത്തിയത്. അവതാറിന്‍റെ നിർമ്മാതാക്കൾ തിയേറ്റർ…