Author: newsten

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉദ്ഘാടനം 29ന്; നിതിന്‍ ഗഡ്കരി നിർവഹിക്കും

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നവംബർ 29ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന്‍റെ…

രാജ്യത്ത് ഇനി ടൈപ്പ് സി ചാർജറുകൾ മാത്രം; ഇ-മാലിന്യം കുറയ്ക്കാൻ ഇന്ത്യ

ന്യൂഡൽഹി: സ്മാർട്ട് ഉപകരണങ്ങൾക്കായി ഏകീകൃത പോർട്ടായി ടൈപ്പ് സിയെ മാറ്റാൻ ഇന്ത്യ. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഉപകരണങ്ങൾക്കും ഒറ്റ ചാർജറും വിലകുറഞ്ഞ ഫോണുകൾക്ക് മറ്റൊന്നും കൊണ്ടുവരാനാണ്…

ശബരിമല ഭക്തിസാന്ദ്രം; നിയന്ത്രണങ്ങളില്ലാത്തതിനാൽ ദർശനത്തിന് വൻ തിരക്ക്

പത്തനംതിട്ട: ശബരിമല ദർശനത്തിന് വൃശ്ചിക പുലരിയിൽ വൻ തിരക്ക്. ഇന്നലെ ചുമതലയേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ഇന്ന് രാവിലെ നട തുറന്നു. മണ്ഡലകാലപൂജകൾക്കും നെയ്യഭിഷേകത്തിനും തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത തീർത്ഥാടനമായതിനാൽ ആദ്യ ദിവസങ്ങളിൽ ഭക്തരുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

വിസി നിയമനം; ഗവർണർക്ക് നൽകിയത് ഉന്നതരുടെ ഭാര്യമാരുടെ പേരുകൾ

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് സർവകലാശാല വി.സിക്ക് പകരം നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടപ്പോൾ സർവകലാശാല ഗവർണർക്ക് നൽകിയത് പ്രമുഖ വ്യക്തികളുടെ ഭാര്യമാരുടെ പേരുകൾ. രണ്ട് പ്രൊഫസർമാരുടെ പേരുകൾ ആണ് രാജ്ഭവന് കൈമാറിയത്. സർവകലാശാലയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരാണ്…

കാട്ടിൽ കുടുങ്ങിയ ഉടമയെ കണ്ടെത്തി വളർത്തുനായ;താരമായി ടോമി

നായകൾ, പൂച്ചകൾ തുടങ്ങിയ വളർത്തുമൃഗങ്ങളെ കാണാതായാൽ മനുഷ്യർ തേടി കണ്ടെത്തുന്ന വാർത്തകൾ പലപ്പോഴായി നാം കാണാറുണ്ട്.എന്നാൽ പലപ്പോഴും അരുമമൃഗങ്ങൾ തങ്ങളുടെ ഉടമസ്ഥനെ കാണാത്തത് മൂലം അസ്വസ്ഥരാകുന്നതും കാണാം.ഉടമസ്ഥരോട് വലിയ സ്നേഹവും വിശ്വസ്ഥതയും പുലർത്തുന്ന ജീവികളാണ് നായകൾ. കർണാടകയിൽ തന്റെ കാണാതായ യജമാനനെ…

എൻഎസ്എസിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയാലും അഭിമാനം; പോസ്റ്റിട്ട് പ്രിയ വര്‍ഗീസ്

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ പ്രിയ വർഗീസ് ഫേസ്ബുക്കിൽ പരിഹസിച്ച് പോസ്റ്റിട്ടു. നാഷണല്‍ സര്‍വീസ് സ്‌കീമിനുവേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്ന് പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു. അത് ഞാനല്ല പക്ഷേ…

ലോകകപ്പ് സൗഹൃദ മത്സരം; യുഎഇയെ എതിരില്ലാതെ 5 ഗോളിന് തകർത്ത് അര്‍ജന്റീന

അബുദബി: ഖത്തർ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയം. സൗഹൃദമത്സരമായിരുന്നുവെങ്കിലും യു.എ.ഇക്കെതിരെ കളിക്കളത്തിൽ അത്ര സൗഹൃദത്തിലല്ലാഞ്ഞ മെസിയും കൂട്ടരും എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മത്സരം ജയിച്ചത്. ജൂലിയൻ അൽവാരസ്, എയ്ഞ്ചൽ ഡി മരിയ, ലയണൽ മെസി, ജാക്വിന്‍ കൊറിയ…

വിസി നിയമനം; സർക്കാരിന്റെ ഹർജിക്കെതിരെ സിസ തോമസ്, സത്യവാങ്മൂലം നൽകി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനെതിരെ സർക്കാർ നൽകിയ ഹർജിയെ ചോദ്യം ചെയ്ത് ഡോ.സിസ തോമസ്. തനിക്ക് വിസിയാകാൻ അർഹതയുണ്ടെന്ന് കാണിച്ച് സിസ തോമസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അധ്യാപന പരിചയമുണ്ട്. പ്രൊഫസറായി 13…

12 വർഷത്തെ നിയമപോരാട്ടത്തിന് ഫലം; 32 വ്യോമസേനാ വനിത ഉദ്യോഗസ്ഥർക്ക് മുഴുവൻ പെൻഷൻ

ന്യൂഡൽഹി: അഞ്ച് വർഷത്തിലേറെയായി വ്യോമസേനയിൽ ഷോർട്ട് സർവീസ് കമ്മീഷനായി സേവനമനുഷ്ഠിച്ച 32 വനിതകൾക്ക് മുഴുവൻ പെൻഷനും നൽകണമെന്ന് സുപ്രീം കോടതി. 20 വർഷത്തെ സർവീസ് പൂർത്തിയാക്കിയവർക്കുള്ള പെൻഷന് തുല്യമാണ് മുഴുവൻ പെൻഷനും. 12 വർഷത്തിന് ശേഷമാണ് വ്യോമസേനയിലെ 32 വനിതാ ഉദ്യോഗസ്ഥരുടെ…

കൊവിഡിൻ്റെ മാന്ദ്യം മറികടന്ന് കേരളം; സാമ്പത്തിക വളർച്ച 12.01%

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തെ കേരള സമ്പദ്‌വ്യവസ്ഥ സാവധാനം മറികടക്കുന്നു. സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-22 ൽ സ്ഥിരവിലയിൽ കേരളത്തിന്‍റെ സാമ്പത്തിക വളർച്ച 12.01 ശതമാനമാണ്. 2020-21 ൽ, ഉൽപാദനവും സാമ്പത്തിക വിനിമയവും ഗണ്യമായി കുറഞ്ഞു. സമ്പദ്‍വ്യവസ്ഥ 8.43…