Author: newsten

എഴുത്തുകാരനും നടനുമായ ബി.ഹരികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാർ അന്തരിച്ചു. മൃതസംസ്കാരം നാളെ രാവിലെ 10ന് ശാന്തികവാടത്തിൽ നടക്കും. മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടൻ അടൂർ ഭാസിയുടെ അനന്തരവനും സി.വി രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് ഹരികുമാർ. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം ബാങ്ക്…

ബംഗാൾ ഗവർണറായി മലയാളിയായ ഡോ.സി.വി ആനന്ദബോസ്

ന്യൂഡല്‍ഹി: മുൻ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ. ഗണേശനായിരുന്നു നിലവിൽ ബംഗാളിന്‍റെ ചുമതല. മേഘാലയ സർക്കാറിന്‍റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു സി.വി. ആനന്ദബോസ്.…

നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ഗവർണർ

തിരുവനന്തപുരം: ഡിസംബർ അഞ്ച് മുതൽ നിയമസഭ ചേരാൻ അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ ഈ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും.…

സൗദി വിസ ലഭിക്കാന്‍ ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട

റിയാദ്: സൗദി അറേബ്യയിലേക്കുള്ള പുതിയ വർക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് നിലവിൽ ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി ആവശ്യമില്ലെന്ന് ഇന്ത്യയിലെ സൗദി എംബസി അറിയിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത്, പൊലീസ് ക്ലിയറൻസ്…

ബസിൽ കുഴഞ്ഞുവീണ യുവതിയുമായി ആംബുലൻസ് പോലെ പാഞ്ഞ് കെ.എസ്. ആർ.ടി.സി

തിരുവനന്തപുരം: അപകടത്തിൽപ്പെട്ട ഭർത്താവിനെ കാണാൻ മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി യിലുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ. ഡ്രൈവറായ ഷംജു,കണ്ടക്ടർ ഷിബി എന്നിവരാണ് ബോധരഹിതയായ യുവതിയെ കൃത്യമായി ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി മാതൃകയായത്. ജോലിക്ക് പോയ ഭർത്താവ് രഞ്ജിത്ത് അപകടത്തിൽപ്പെട്ടുവെന്ന വാർത്തയറിഞ്ഞാണ്…

മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന് ആവശ്യം മാതാപിതാക്കളുടെ നെഞ്ചിലെ ചൂട്

മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തിന് സ്പർശനവും പരിചരണവും ആവശ്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഇൻക്യുബേറ്റർ മാർഗരേഖ പരിഷ്കരിച്ചു. 37 ആഴ്ചയ്ക്ക് മുമ്പ് ജനിക്കുന്ന രണ്ടര കിലോഗ്രാമിൽ താഴെയുള്ള കുഞ്ഞുങ്ങളെ ഇൻക്യുബേറ്റർ സംവിധാനങ്ങളിൽ സൂക്ഷിക്കുന്നതിന് പകരം മാതാവിന്റെയോ പിതാവിന്‍റെയോ നെഞ്ചിലെ…

7.6 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ തലയോട്ടി ലേലത്തിന്; വില 162 കോടി

76 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്‍റെ തലയോട്ടി അടുത്ത മാസം ലേലത്തിന് വയ്ക്കും. ടൈറനോസോറസ് റെക്സിന്‍റെ ഫോസിൽ ചെയ്ത തലയോട്ടി ഡിസംബർ 9ന് ന്യൂയോർക്കിലാണ് തത്സമയ ലേലം നടത്തുക. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണ്ണമായ തലയോട്ടികളിലൊന്നാണിത്.  15 മുതല്‍ 20…

എകെജി സെന്‍റര്‍ ആക്രമണ കേസ്; നാലാം പ്രതി നവ്യയുടെ ജാമ്യാപേക്ഷയിൽ വിധി 19ന്

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണ കേസിലെ നാലാം പ്രതിയായ നവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ഈ മാസം 19ന് പുറപ്പെടുവിക്കും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നവ്യ ആക്രമണത്തിലെ പ്രധാന കണ്ണിയാണെന്നും, ഗൂഢാലോചനയിൽ പങ്കുണ്ടെന്നും…

ഹൈക്കോടതി വിധി സിപിഎമ്മിനേറ്റ കനത്ത പ്രഹരം; കെ.സുധാകരന്‍

തിരുവനന്തപുരം: പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി, യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ച് സര്‍വകലാശാല നിയമനങ്ങൾ നടത്തിയ സി.പി.എമ്മിന്റെ അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കുമേറ്റ കനത്ത പ്രഹരമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. “മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ…

ഗായകനാകാൻ ഉണ്ണി മുകുന്ദൻ; ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ പുതിയ പാട്ടെത്തി

മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ തന്നെയാണ് ‘പൊൻപുലരികൾ പോരുന്നേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്‍റെ സംഗീതം ഷാൻ റഹ്മാനും വരികൾ എഴുതിയിരിക്കുന്നത്…