Author: newsten

മറഡോണയുടെ കേരളത്തിലെ ഏറ്റവും വലിയ ശില്‍പം അനാച്ഛാദനത്തിന് തയ്യാറെടുക്കുന്നു

കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ മറഡോണ പ്രതിമ കണ്ണൂരിൽ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. ശിൽപി എൻ മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ അർജന്‍റീനിയൻ ഇതിഹാസത്തിന്‍റെ സമ്പൂർണ്ണ കളിമൺ രൂപം പൂർത്തിയായി. ഏഴര അടിയാണ് ഈ ശിൽപത്തിന്‍റെ ഉയരം. മറഡോണയുടെ വീഡിയോകളും ചിത്രങ്ങളും ലൈഫ്…

ഉത്തരാഖണ്ഡില്‍ വാഹനം മറിഞ്ഞ് 12 മരണം; അന്വേഷണം പ്രഖ്യാപിച്ചു

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. 10 പുരുഷൻമാരും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടു. ചമോലിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ധുമക് മാര്‍ഗ് പ്രദേശത്താണ് അപകടമുണ്ടായത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. പ്രദേശത്ത് കനത്ത മൂടൽ മഞ്ഞായിരുന്നു.…

ട്വന്റി20 ലോകകപ്പിൽ തോൽവി: ഇന്ത്യൻ ടീം സെല‌ക്‌ഷൻ കമ്മിറ്റി പിരിച്ചുവിട്ടു

ന്യൂഡൽഹി: ഓസ്ട്രേലിയയിൽ നടന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലിൽ എത്താതെ ഇന്ത്യ പുറത്തായതിനെ തുടർന്ന് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള നാലംഗ സീനിയർ നാഷണൽ സെലക്ഷൻ കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടു. ചേതൻ ശർമ (നോർത്ത് സോൺ), ഹർവീന്ദർ സിംഗ് (മധ്യമേഖല), സുനിൽ ജോഷി…

ജമ്മു കശ്മീരിൽ ഹിമപാതം; മൂന്നു സൈനികർ മരണമടഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിമപാതത്തിൽ മൂന്ന് സൈനികർ മരണമടഞ്ഞു. കുപ്‌വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് അപകടമുണ്ടായത്. 56 രാഷ്ട്രീയ റൈഫിൾസിലെ സൈനികരാണ് മരണമടഞ്ഞത്. ഇവരുടെയെല്ലാം മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

അവയവദാനത്തിന്റെ മഹത്വം വിളിച്ചോതി മലപ്പുറത്തെ ഒരു ഗ്രാമം;260ഓളം പേരുടെ പിന്തുണ

മലപ്പുറം: അവയവദാനത്തിന്‍റെയും ശരീരദാനത്തിന്‍റെയും മഹത്തായ സന്ദേശം മറ്റുള്ളവരിലേക്കും പകർന്നു നൽകുകയാണ് ഒരു ഗ്രാമം.മലപ്പുറം ജില്ലയിലെ ചെറാട്ടുകുഴിയെന്ന ഗ്രാമത്തിലെ ഭൂരിഭാഗം വീട്ടുകാരും അവയവദാനത്തിനും,ശരീര ദാനത്തിനും തയ്യാറായി മാതൃകയായിരിക്കുകയാണ്.ഇതിനോടകം തന്നെ 260 ഓളം പേരാണ് അവയവദാനത്തിന് സമ്മതം നൽകികഴിഞ്ഞിരിക്കുന്നത്.മരണശേഷം പഠനാവശ്യങ്ങൾക്കായി ശരീരം വിട്ടു നൽകാൻ…

മന്ത്രിമാർക്ക് നാല് ഇന്നോവ ക്രിസ്റ്റകള്‍ കൂടി; തുടരുന്നത് കാലഹരണപ്പെട്ട വ്യവസ്ഥകൾ

ചെലവ് ചുരുക്കാനുള്ള മാർഗങ്ങൾ തേടുമ്പോഴും വാഹനങ്ങളുടെ ഉപയോഗം സംബന്ധിച്ച ടൂറിസം വകുപ്പിന്‍റെ കാലഹരണപ്പെട്ട നിബന്ധനകൾ മന്ത്രിമാർക്ക് കാലാകാലങ്ങളിൽ പുതിയ കാറുകൾ വാങ്ങാൻ വഴിയൊരുക്കുന്നു. ഒരു ലക്ഷം കിലോമീറ്റർ സഞ്ചരിച്ച അല്ലെങ്കിൽ മൂന്ന് വർഷം പഴക്കമുള്ള വാഹനങ്ങൾ വിഐപി ഉപയോഗത്തിന് നല്‍കരുതെന്നാണ് ടൂറിസം…

സ്തനാർബുദ മരുന്നിന്റെ വില കുറയ്ക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു

തൃശ്ശൂർ: സ്തനാർബുദ പ്രതിരോധമരുന്നിന്റെ വില കുറയ്ക്കുന്നതിൽ കേന്ദ്രസർക്കാർ ഒളിച്ചുകളി തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഒരു മൾട്ടിനാഷണൽ കമ്പനി കുത്തകയാക്കിയ റൈബോസൈക്ലിബ് എന്ന മരുന്നിന്‍റെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. കഴുത്തിലെയും വൃക്കയിലെയും അർബുദത്തിനെതിരായ…

ലോകകപ്പ് വേദികളില്‍ മദ്യവില്‍പ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി

ദോഹ: ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കില്ലെന്ന് ഫിഫ അറിയിച്ചു. ഖത്തർ സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന്(വെള്ളിയാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫിഫ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് കർശനമായി നിരോധിച്ച രാജ്യമാണ്…

മണിക്കൂറില്‍ 23 തവണ ബംജീ ജംപ്; ലോക റെക്കോര്‍ഡുമായി 50കാരി

മിക്ക ആളുകളും 50 വയസ്സിന് ശേഷം ഒരു ചെറിയ കുഴിയിൽ ചാടാൻ പോലും ഭയപ്പെടുന്നു, പക്ഷേ ദക്ഷിണാഫ്രിക്കക്കാരിയായ ലിൻഡ പോര്‍ട്ട്ഗീറ്ററിന്റെ കാര്യം അങ്ങനെയല്ല. മണിക്കൂറിൽ 23 തവണ ബംജീ ജംപിങ് നടത്തി ലോകറെക്കോർഡ് തകർത്തിരിക്കുകയാണ് ലിൻഡ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ…

ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനില്‍ 175 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവ്

മസ്‌കറ്റ്: ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനിലെ 175 തടവുകാരെ മോചിപ്പിക്കാൻ സുൽ ത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിട്ടു. മോചനം ലഭിക്കുന്നവരില്‍ 65 പേർ വിദേശികളാണ്. ഒമാന്‍റെ 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്.