Author: newsten

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസിന്റെ അമിതവേഗവും കെഎസ്ആർടിസി നിര്‍ത്തിയതും കാരണമായി

വടക്കഞ്ചേരി: ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗവും കെ.എസ്.ആർ.ടി.സി വളവിൽ നിർത്തിയതും വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലേക്ക് നയിച്ചെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോർട്ട്. മോട്ടോർ വാഹന വകുപ്പ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചു. അപകടത്തിന് മറ്റ്…

ഇലന്തൂരില്‍ കൊല്ലപ്പെട്ട പത്മയുടെയും റോസ്ലിയുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലിയിൽ തമിഴ്നാട് സ്വദേശി പത്മ, കാലടിയിൽ താമസിച്ചിരുന്ന റോസ്ലി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിലാണ് ഡിഎൻഎ പരിശോധന നടത്തിയത്. പരിശോധനയിൽ മൃതദേഹാവശിഷ്ടങ്ങൾ ഇവരുടേതാണെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ ഫലം അന്വേഷണ സംഘത്തിന് ശനിയാഴ്ച ലഭിക്കും. റിപ്പോർട്ട്…

‘കാതല്‍’ ഷൂട്ടിംഗ് പൂര്‍ത്തിയായി; സഹപ്രവർത്തകർക്ക് ഭക്ഷണം വിളമ്പി മമ്മൂട്ടിയും ജ്യോതികയും

ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായി. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വളരെ ഊർജ്ജസ്വലമായ ഒരു ടീമിനൊപ്പം പ്രവർത്തിക്കുന്നത് താൻ ആസ്വദിക്കുന്നുവെന്ന് താരം കുറിച്ചു. മമ്മൂട്ടിയും ജ്യോതികയും സഹപ്രവർത്തകർക്ക് ഭക്ഷണം വിളമ്പുന്ന ചിത്രങ്ങളും…

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് വെന്‍റിലേറ്ററില്‍; സഹായം അഭ്യർത്ഥിച്ച് കുടുംബം

തിരുവനന്തപുരം: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് ഗുരുതരാവസ്ഥയിൽ. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ് അദ്ദേഹം ഇപ്പോൾ. ഇപ്പോൾ ശസ്ത്രക്രിയ പൂർത്തിയായി. പ്രതിദിനം ഒന്നര ലക്ഷത്തോളം രൂപയാണ് ചികിത്സാ ചെലവ്. അദ്ദേഹത്തിന്‍റെ ചികിത്സയ്ക്കായി അഭ്യുദയകാംക്ഷികളുടെ സഹായം തേടുകയാണ് കുടുംബം.…

ബസില്‍ നിന്ന് വിദ്യാര്‍ഥിനി തെറിച്ചുവീണ സംഭവം; വിശദീകരണവുമായി കെഎസ്ആർടിസി

പെരുമ്പാവൂര്‍: ഓടുന്നതിനിടെ ബസിന്‍റെ വാതിൽ തുറന്ന് വിദ്യാർത്ഥിനി റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ആർ.ടി.സി. ബസ് പതിവായി ഈ റൂട്ടിൽ ഓടുന്നുണ്ടെന്നും വാതിലിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. അതേസമയം ബസിന് ഇൻഷുറൻസ് ഇല്ലെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.…

രാഹുലിന്റെ സവര്‍ക്കര്‍ പരാമര്‍ശം; ഉദ്ധവ് കോണ്‍ഗ്രസ് സഖ്യം വിട്ടേക്കും

ന്യൂഡല്‍ഹി/മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ ഹിന്ദു മഹാസഭ നേതാവ് വി.ഡി. സവർക്കറിനെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം സംഘ്പരിവാർ ആയുധമാക്കുകയാണ്. വിമർശനങ്ങൾക്കിടയിലും വാർത്താസമ്മേളനത്തിൽ രാഹുൽ നിലപാട് ആവർത്തിച്ചത് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായ ഉദ്ധവ് താക്കറെയുടെ ശിവസേനയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സഖ്യം വിടാൻ…

പോക്‌സോ കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നതിൽ കേരളം മുന്നില്‍

ന്യൂഡല്‍ഹി: പോക്സോ കുറ്റവാളികളെ കൃത്യമായി ശിക്ഷിക്കുന്നതിൽ കേരളം മുൻപന്തിയിൽ. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കേസുകളിൽ 20.5 ശതമാനം മാത്രമാണ് തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരായത്. 400,000 കേസുകളെ അടിസ്ഥാനമാക്കി ലോകബാങ്കിന്‍റെ ഡാറ്റാ എവിഡൻസ് ഫോർ ജസ്റ്റിസ് റിഫോംസുമായി സഹകരിച്ച് സ്വകാര്യ സംഘടനയായ വിധി…

കേരളത്തിന്റെ മനസ്സറിയാന്‍ തരൂരിന്റെ മലബാര്‍ പര്യടനം

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലെ ജനപ്രീതിയുടെ ബലത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് തരൂർ. ആദ്യ ഘട്ടത്തിൽ എല്ലാ ജില്ലകളിലും സംവാദങ്ങളും പ്രഭാഷണങ്ങളും സംഘടിപ്പിച്ച് തരൂർ ക്യാമ്പ് അവസരമൊരുക്കും. മലബാർ ജില്ലകളിൽ ആദ്യം എത്തും. മുസ്ലിം…

പിഞ്ചു ജീവൻ കാക്കാൻ കരൾ പകുത്തു നൽകി സൗദി താരം അൽ-ജൊഹാറ

ജുബൈൽ: സൗദി സോഷ്യൽ മീഡിയ താരം അൽ ജോഹറ അൽ ഹുഖൈൽ അപരിചിതയായ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കരൾ ദാനം ചെയ്തു. കരൾ രോഗം മൂലം ജീവന് വെല്ലുവിളി നേരിട്ട ജുമാന അൽ-ഹർബി എന്ന പെൺകുട്ടിയെ രക്ഷിക്കാനാണ് താരം കരൾ പകുത്ത്…

ഓപ്പറേഷൻ ലോട്ടസ്; ബിജെപി ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിന് നോട്ടീസ്; ഹാജരാകണം

ഹൈദരബാദ്: തെലങ്കാനയിലെ ഭരണകക്ഷി എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ച സംഭവത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. നവംബർ 21ന് ഹൈദരാബാദിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിലെ മുഖ്യപ്രതിയായ സതീഷ് ശർമ എന്ന…