Author: newsten

ഭക്ഷണം തേനീച്ചക്കൂടുകളിൽ നിന്ന്; ‘തേൻകൊതിച്ചി പരുന്ത്’ നിളാതടത്തിലെത്തി

പട്ടാമ്പി: ദേശാടന പക്ഷിയായ തേൻകൊതിച്ചി പരുന്ത് (ഹണി ബസാർഡ്) നിള തടത്തിൽ വിരുന്നെത്തി. സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രജനനം നടത്തുന്ന യൂറോപ്യൻ ഹണി ബസാർഡ് തൃത്താലയിലെ ഭാരതപ്പുഴയ്ക്കടുത്തുള്ള നിള തടത്തിലെ നെൽവയലിലാണ് എത്തിയത്.…

കുളത്തിൽ വീണ നാലരവയസ്സുകാരന്റെ ജീവൻ രക്ഷിച്ച് റിട്ടയേർഡ് നഴ്സ്

Palakkadu: കുളത്തിൽ വീണ് ശ്വാസം നിലച്ച നാലര വയസ്സുകാരന് പുതുജീവൻ നൽകി റിട്ടയേർഡ് നഴ്‌സ് കമലം. മുത്തശ്ശി ശാരദക്കൊപ്പം പെരുങ്കുളം ശിവക്ഷേത്രദർശനത്തിനെത്തിയ കൃഷ്ണ എന്ന കുട്ടിയാണ്‌ സമീപമുള്ള കുളത്തിൽ വീണത്. ക്ഷേത്ര ദർശനത്തിനു ശേഷം മുത്തശ്ശിയുടെ കൈ വിടുവിച്ച് ഓടിയ കുട്ടി…

കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി), കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്.…

ഇറാനിൽ പ്രക്ഷോഭകാരികള്‍ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ വീടിന് തീയിട്ടതായി സൂചന

ടെഹ്റാന്‍: ഇറാനിൽ 22 കാരിയായ മഹ്സ അമിനിയുടെ കൊലപാതകത്തെ തുടർന്ന് ആരംഭിച്ച ഹിജാബ് വിരുദ്ധ, സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ പുതിയ തലത്തിലെത്തി. രാജ്യത്തെ പരമോന്നത നേതാവും ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ സ്ഥാപകനുമായ അയത്തുള്ള റുഹോല്ല ഖൊമേനിയുടെ തറവാട്ടുവീടിന് പ്രതിഷേധക്കാർ തീയിട്ടു. ഖൊമൈൻ നഗരത്തിലെ…

വിദേശ നാണ്യ ശേഖരത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

ന്യൂഡല്‍ഹി: നവംബർ 11ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 14.7 ബില്യൺ ഡോളർ വർദ്ധിച്ചു. 2021 ഓഗസ്റ്റിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിവാര വളർച്ചയാണിത്. ഐഎംഎഫിൽ നിന്ന് കോവിഡുമായി ബന്ധപ്പെട്ട ധനസഹായത്തെ തുടർന്ന് 2021 ഓഗസ്റ്റിൽ…

ശബരിമലയിലേക്ക് ഹെലികോപ്റ്റർ; പരസ്യത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തുമെന്ന് കാണിച്ച് പരസ്യം നൽകാൻ ആരാണ് അനുമതി നൽകിയതെന്ന് സ്വകാര്യ കമ്പനിയോട് ഹൈക്കോടതി. പ്രത്യേക സിറ്റിംഗിൽ ഹെലി കേരള എന്ന വെബ്സൈറ്റിലെ പരസ്യത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ദേവസ്വം ബെഞ്ചിന്‍റെ…

‘പടവെട്ട്’ നവംബര്‍ 25ന് നെറ്റ്ഫ്ളിക്സില്‍ പ്രദർശനത്തിനെത്തും

നിവിൻ പോളിയുടെ പുതിയ ചിത്രമായ പടവെട്ട് നവംബർ 25 മുതൽ നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തും. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം നേരത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ പോസിറ്റീവ് റിവ്യൂ ലഭിച്ചെങ്കിലും ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ല. സണ്ണി വെയ്ൻ പ്രൊഡക്ഷൻസും…

റെക്കോര്‍ഡിട്ട് വിവാഹം; നവവധുവിന് നല്‍കിയത് ഏറ്റവും ഉയര്‍ന്ന മഹര്‍

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തില്‍ റെക്കോര്‍ഡിട്ട് ഒരു വിവാഹം. ഈ വിവാഹത്തിന്‍റെ പ്രത്യേകത എന്തെന്നാൽ, നവദമ്പതികൾക്ക് ഏറ്റവും ചെലവേറിയ മഹര്‍ ഒരു സ്വദേശി പൗരൻ സമ്മാനിച്ചു എന്നതാണ്. 3.2 മില്യൺ ഡോളർ (1 മില്യൺ കുവൈറ്റ് ദിനാർ) ആണ് ഒരു കുവൈറ്റ്…

ലിസ് നിക്ഷേപത്തട്ടിപ്പുകേസിൽ വിചാരണ 10 വർഷത്തിന് ശേഷം പുനരാരംഭിക്കുന്നു

കൊച്ചി: ലിസ് നിക്ഷേപ തട്ടിപ്പ് കേസിലെ വിചാരണ 10 വർഷത്തിന് ശേഷം പുനരാരംഭിക്കുന്നു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് വിചാരണ പുനരാരംഭിച്ചത്. 10 മാസത്തിനകം വിചാരണ പൂർത്തിയാക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലിസ് നിക്ഷേപത്തട്ടിപ്പ് കേസിൽ തുടരന്വേഷണ…

അസി. പ്രൊഫസർ നിയമനം; എം.ജി സർവകലാശാല സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിന് ഇന്‍റർവ്യൂവിന് മാർക്ക് നൽകുന്നത് സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എം.ജി സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അക്കാദമിക് വിഷയമാണെന്നും അതിലെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ കോടതി ഇടപെട്ടത് തെറ്റാണെന്നും…