Author: newsten

മംഗളൂരു സ്ഫോടനം; യാത്രക്കാരൻ്റെ വീട്ടിൽ കുക്കർ ബോംബും സ്ഫോടക വസ്തുക്കളും

മംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടക പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഓട്ടോറിക്ഷ യാത്രക്കാരൻ താമസിച്ചിരുന്ന മൈസൂരുവിലെ വാടകവീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഒരു കുക്കർ ബോംബും സ്ഫോടകവസ്തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തു. മംഗളൂരു പൊലീസിന്‍റെ നേതൃത്വത്തിലായിരുന്നു…

ഗുജറാത്തില്‍ സ്വതന്ത്രരായി പത്രിക നല്‍കി; 7 നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഏഴ് നേതാക്കൾക്കെതിരെ നടപടിയെടുത്ത് ബിജെപി. ഏഴ് പേരെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിക്കാൻ പദ്ധതിയിട്ടിരുന്നവർ ആണ് നടപടി…

സാഹിത്യത്തിനുള്ള ജെ.സി.ബി പുരസ്‌കാരം ഖാലിദ് ജാവേദിന്

ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള അഞ്ചാമത് ജെ.സി.ബി പുരസ്‌കാരം പ്രശസ്ത ഉറുദു എഴുത്തുകാരൻ ഖാലിദ് ജാവേദിന്. നിമത് ഖാന (ദി പാരഡൈസ് ഓഫ് ഫുഡ്) എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ബാരൺ ഫാറൂഖിയാണ് ഉറുദുവിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 25 ലക്ഷം രൂപയും…

നടൻ അബ്ബാസ് ആശുപത്രിയില്‍, കാലിന് ശസ്ത്രക്രിയ; പൂർത്തിയായതായി താരം 

സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ടെങ്കിലും പരസ്യ ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടനാണ് അബ്ബാസ്. സിനിമയിൽ നിന്ന് മാറി എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞ നടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം ഇപ്പോൾ ആശുപത്രിയിലാണെന്നാണ് വിവരം. അബ്ബാസ് തന്നെയാണ് താൻ ആശുപത്രിയിലാണെന്ന വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.…

ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ജയം; സൂര്യകുമാറിന് സെഞ്ചുറി

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 65 റൺസിനാണ് ജയം. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ഇന്ത്യ നേടിയത്. പുറത്താകാതെ 111 റണ്സെടുത്ത സൂര്യകുമാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 51 പന്തിൽ…

നിയമക്കുരുക്കിൽപ്പെട്ട പ്രവാസജീവിതം; ഒരു വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി യുവതി

ഒരു വർഷത്തിലേറെയായി സൗദി അറേബ്യയിൽ നിയമക്കുരുക്കിൽപെട്ട് പ്രതിസന്ധിയിലായിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി രാജേശ്വരി രാജൻ നാട്ടിലേക്ക് മടങ്ങിയെത്തി.ഒരു വർഷം മുൻപാണ് ഇവർ വീട്ടുജോലിക്കായി ദമ്മാമിലെത്തുന്നത്.ഉയർന്ന ജോലിഭാരവും ശാരീരിക പീഡനങ്ങളും നേരിട്ടായിരുന്നു ഇവരുടെ പ്രവാസജീവിതം. ഇതിനിടെ ഗുരുതരമായി ന്യുമോണിയ ബാധിച്ച് ചികിത്സയിലാവുകയും ചെയ്തു.തുടർന്നുണ്ടായ…

സുനിത കൊലക്കേസ്; മക്കളുടെ ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: നെടുമങ്ങാട് സുനിത വധക്കേസിൽ നിർണായക ഉത്തരവുമായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. സുനിതയുടെ മക്കളുടെ ഡിഎൻഎ പരിശോധനയ്ക്ക് കോടതി ഉത്തരവിട്ടു. സുനിത വധക്കേസിലെ വിചാരണയ്ക്കിടെ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പുറത്തുവന്നതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. 2013 ഓഗസ്റ്റ് മൂന്നിനാണ് വീട്ടിലെ…

കുവൈറ്റിൽ കുടുംബ വിസ നൽകുന്നത് ഉടൻ പുനരാരംഭിച്ചേക്കുമെന്ന് സൂചന

കുവൈറ്റിൽ കുടുംബ വിസ നൽകുന്നത് ഉടൻ പുനരാരംഭിച്ചേക്കുമെന്ന് സൂചന. റസിഡന്‍റ് അഫയേഴ്സ് മേഖല പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ കുടുംബ വിസ നൽകുന്നത് പുനരാരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയേക്കും. ഒരു പ്രാദേശിക അറബ് ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആദ്യ…

സംസ്ഥാനത്ത് പിന്നാക്ക സംവരണക്കാരുടെ പട്ടിക പുതുക്കുന്നില്ല; സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി

ന്യൂഡല്‍ഹി: കേരളത്തിൽ സംവരണാനുകൂല്യങ്ങൾക്ക് അർഹതയുള്ള പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ കെ.എം. ജോസഫ്,…

1 കോടിയോളം തട്ടി; പൊലീസുകാരനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

തിരുവനന്തപുരം: പൊലീസുകാരനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ രവിശങ്കറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസുകാരൻ ഒളിവിലാണ്. ഇയാൾക്കെതിരെ നെടുമങ്ങാട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിൽ പരാതി ലഭിച്ചിട്ടുണ്ട്. ഷെയർ…