Author: newsten

അലന്‍ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി എൻഐഎ കോടതിയിൽ പൊലീസ് റിപ്പോർട്ട്‌

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ്. പന്നിയങ്കര എസ്എച്ച്ഒയാണ് എൻഐഎ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കണ്ണൂർ പാലയാട് ലോ കോളേജ് കാമ്പസിൽ വച്ച് മർദ്ദിച്ചെന്ന എസ്എഫ്ഐയുടെ പരാതിയിലാണ് കേസെടുത്തത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ്…

ലോകകപ്പ് ആഘോഷിക്കാൻ ജാഥ; റാലിക്കിടെ സംഘർഷം, പൊലീസുകാര്‍ക്ക് പരിക്ക്‌

പാലക്കാട്: ലോകകപ്പിനെ വരവേൽക്കാൻ ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ സംഘടിപ്പിച്ച റാലിക്കിടെ സംഘർഷവും കല്ലേറും. പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. സംഘർഷത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് 4 മണിയോടെ ജയ്‌നമേട്ടിൽനിന്ന് ഒലവക്കോട്ടേക്കുള്ള റാലിക്കിടെയായിരുന്നു സംഭവം. നൂറുകണക്കിന് ഫുട്ബോൾ പ്രേമികൾ ആണ്…

കോർപ്പറേഷൻ കത്ത് വിവാദം; എങ്ങുമെത്താതെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്‍റെ പേരിലുള്ള നിയമന ശുപാർശ കത്ത് പുറത്ത് വന്ന് ഒന്നര ആഴ്ച കഴിഞ്ഞിട്ടും കത്തിന്‍റെ ഉറവിടം കണ്ടെത്താനാവാതെ ക്രൈംബ്രാഞ്ചും, വിജിലൻസും. കത്തിൻ മേൽ പ്രാഥമിക അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് റിപ്പോർട്ടും ഇതുവരെ ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറിയിട്ടില്ല. പ്രാഥമിക…

തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു; വിവിധ പരിപാടികളിൽ പങ്കെടുക്കും

കോഴിക്കോട്: കോൺഗ്രസ് നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ തരൂരിന്റെ വടക്കൻ കേരള സന്ദർശനം ഇന്നും തുടരും. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടി.പി രാജീവന്‍റെ വസതിയിൽ രാവിലെ എത്തുന്ന തരൂർ പിന്നീട് മാഹി കലാഗ്രാമത്തിലെ ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട് തറവാട് സന്ദർശനമാണ്…

ടീച്ചറും ഒപ്പം ചേർന്നു കുരുന്നു ചുവടുകൾ തെറ്റിയില്ല;ബഡ്സ് സ്കൂൾ വേദിയിലെ മനോഹര കാഴ്ച

പറവൂർ: വേദിയിൽ ആ കുരുന്നുകൾ ആടിതുടങ്ങിയതു മുതൽ പ്രിയ ടീച്ചർ വേണ്ട പിന്തുണകളുമായി സദസ്സിന് പിന്നിലുണ്ടായിരുന്നു.തന്റെ കുട്ടികളുടെ കാലിടറാതെ കാത്ത പറവൂർ വടക്കേക്കര ബഡ്സ് സ്കൂൾ അധ്യാപികയായ ഹീതു ലക്ഷ്മിയാണ് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾക്കർഹയായത്. ബഡ്സ് സ്കൂൾ കലോത്സവത്തിൽ തന്റെ ശിഷ്യർ…

ലോകകപ്പ് ഫുട്ബോള്‍ റാലി; ആലുവയില്‍ വാഹന ഉടമകള്‍ക്കെതിരെ കേസ്

ആലുവ: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ആലുവയിൽ റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്കെതിരെ കേസെടുത്തു. കീഴ്മാട് പഞ്ചായത്തിലെ ക്ലബ്ബുകൾ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത വാഹന ഉടമകൾക്കെതിരെ ആലുവ പൊലീസ് ആണ് കേസെടുത്തത്. അപകടകരമായ രീതിയിൽ ഡോറുകളും ഡിക്കികളും തുറന്ന് വച്ച് സാഹസിക…

തെന്മലയിലെ റബ്ബർ എസ്റ്റേറ്റിൽ കാട്ടാന പ്രസവിച്ചു; കണ്ടത് ടാപ്പിങ്ങിന് പോയ തൊഴിലാളികൾ

തെന്മല: തെന്മല കഴുതുരുട്ടിക്ക് സമീപം നാഗമലയിലെ റബ്ബർ എസ്റ്റേറ്റിൽ കാട്ടാന പ്രസവിച്ചു. നാഗമല ‘2015 ഫീൽഡിൽ’ രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കാടിനോട് ചേർന്നുള്ള പ്രദേശത്ത് കുട്ടിയാനയ്ക്കൊപ്പം ആന നിൽക്കുന്നത് കണ്ടത്. പ്രസവ ശേഷമുള്ള ലക്ഷണങ്ങൾ കണ്ടതിനാൽ വിവരം ഫീൽഡ് വാച്ചറായ…

ലോകകപ്പ് ഫുട്ബോളിന് ആവേശത്തുടക്കം; ഖത്തറിനെ 2 ഗോളുകള്‍ക്ക് കീഴടക്കി ഇക്വഡോർ

ദോഹ: കായിക പ്രേമികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഖത്തറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന് കിക്കോഫ്. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറും 2022 ലോകകപ്പിലെ ആദ്യ വിജയത്തിനായി കളത്തിലിറങ്ങി. മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇക്വഡോർ 2022 ലോകകപ്പിലെ…

‘അഞ്ച് സെന്‍റും സെലീനയും’; മാത്യു തോമസും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്നു

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഇ4 എന്‍റർടെയ്ൻമെന്‍റ് പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ജെക്സണ്‍ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘അഞ്ച് സെന്‍റും സെലീനയും’ എന്നാണ് പേരിട്ടിരിക്കുന്നത്. മാത്യു തോമസ്, അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകരായ അന്‍വര്‍…

തരൂര്‍ വിഷയം; പരാതിയുമായി എ കെ രാഘവൻ മുന്നോട്ട് പോകരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: തരൂര്‍ വിഷയത്തില്‍ പരാതിയുമായി എ കെ രാഘവൻ എംപി മുന്നോട്ട് പോകരുതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. എ കെ രാഘവൻ പരാതിക്കാരനാവുന്നത് ശരിയല്ല. കേരളത്തിൽ 14 ജില്ലകളിലും ജില്ലാ കോൺഗ്രസ് കമ്മിറ്റികളുണ്ട്. തരൂരിന് പരിപാടിയിൽ പങ്കെടുക്കണമെന്ന് താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിച്ചാൽ…